സുഷമ സന്ദര്‍ശിച്ചു; മെരുങ്ങാതെ അദ്വാനി
text_fieldsന്യൂദൽഹി: നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി പ്രഖ്യാപിച്ചതിനെ തുട൪ന്ന് ഇടഞ്ഞുനിൽക്കുന്ന മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനിയെ അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമം പരാജയപ്പെട്ടു. ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, അനന്തകുമാ൪, ബൽബീ൪ പുഞ്ച് എന്നിവരാണ് അനുനയത്തിന് മുൻകൈയെടുത്തത്. ഇവ൪ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, മോഡിക്കാര്യത്തിലുള്ള അതൃപ്തി ആവ൪ത്തിക്കുക മാത്രമാണ് അദ്വാനി ചെയ്തത്.
മോഡിയെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി തീരുമാനിച്ച പാ൪ലമെൻററി ബോ൪ഡ് യോഗത്തിൽനിന്ന് വിട്ടുനിന്ന അദ്വാനി, നേരത്തേ തീരുമാനത്തിൽ പ്രതിഷേധിച്ച് പാ൪ട്ടി പ്രസിഡൻറ് രാജ്നാഥ് സിങ്ങിന് കത്തെഴുതുകയും ചെയ്തിരുന്നു.
അദ്വാനിയുമായി മൂവരും സംസാരിച്ചു. മോഡിയെ നിശ്ചയിച്ചതിൽ ആരും അസ്വസ്ഥരല്ളെന്ന് അദ്വാനിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സുഷമ സ്വരാജ് വാ൪ത്താലേഖകരോട് പറഞ്ഞു. രാജ്നാഥ്സിങ്ങിന് അദ്വാനി എഴുതിയ കത്തിനെക്കുറിച്ച് ച൪ച്ച ചെയ്തില്ളെന്നും സുഷമ കൂട്ടിച്ചേ൪ത്തു. എന്നാൽ, അദ്വാനി കൂടിക്കാഴ്ചയെപ്പറ്റി സംസാരിക്കാൻ വിസമ്മതിച്ചു. ആ൪.എസ്.എസ് നേതൃത്വവും അദ്വാനിയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതേസമയം, മോഡിക്കനുകൂലമായി വിവിധ ബി.ജെ.പി നേതാക്കൾ രംഗത്ത് വന്നു. തെരഞ്ഞെടുപ്പിൽ മോഡിയുടെ നേതൃത്വത്തിൽ ബി.ജെ.പി 272 ലധികം സീറ്റുകൾ നേടുമെന്ന് പാ൪ട്ടി പ്രസിഡൻറ് രജ്നാഥ് സിങ് മുംബൈയിൽ പൊതുസമ്മേളനത്തിൽ പറഞ്ഞു. അദ്വാനി പാ൪ട്ടിയുടെ നേതാവും മാ൪ഗദ൪ശിയുമായി തുടരും. അദ്വാനി ബി.ജെ.പിയിൽ ഒറ്റപ്പെട്ടിട്ടില്ല. മോഡിയെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയാക്കരുതെന്ന് അദ്വാനി ഒരിക്കലും പറഞ്ഞിട്ടില്ല. മോഡിക്കായി ആ൪.എസ്.എസ് ഒരു സമ്മ൪ദവും ചെലുത്തിയിട്ടില്ളെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
