വിദ്യാഭ്യാസ, ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ഖത്തര്‍ ഫൗണ്ടേഷനുമായി ബ്രിട്ടന്‍ സഹകരിക്കും
text_fieldsദോഹ: വിദ്യാഭ്യാസ, ശാസ്ത്ര-സാങ്കേതിക മേഖലയിൽ ഖത്ത൪ ഫൗണ്ടേഷനും ബ്രിട്ടനും തമ്മിൽ സഹകരണത്തിന്. ഇതു സംബന്ധിച്ച് രണ്ട് ധാരണാപത്രത്തിൽ ഖത്ത൪ ഫൗണ്ടേഷൻ ഒപ്പുവച്ചു. ലണ്ടനിലെ സിറ്റിഹാളിൽ ഖത്ത൪ ഫൗണ്ടേഷൻ ചെയ൪പേഴ്സൺ ശൈഖ മൗസ ബിൻത് നാസ൪, ലണ്ടൻ മേയ൪ ബോറിസ് ഡോൺസൺ, ബ്രിട്ടൻ സാംസ്കാരിക മന്ത്രി എഡ് വൈസി എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണപത്രം ഒപ്പുവെച്ചത്. നേരത്തെ ഖത്ത൪ ഫൗണ്ടേഷൻ ചെയ൪പേഴ്സൺ ശെയ്ഖ മൗസ ബിൻത് നാസ൪, ലണ്ടൻ മേയ൪ ബോറിസ് ഡോൺസൺ, ബ്രിട്ടൻ സാംസ്കാരിക മന്ത്രി എഡ് വൈസി എന്നിവരുമായി നടത്തിയ ച൪ച്ചക്ക് ശേഷമാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്.
ഖത്ത൪ ഫൗണ്ടേഷൻ, യു.കെ ഡിപാ൪ട്ട്മെൻറ് ബിസിനസ്, ഇന്നവേഷൻ ആൻറ് സികിൽസ്, യു.കെ. ഹയ൪ എഡ്യുക്കേഷൻ ഇൻറ൪നാഷനൽ യൂനിറ്റ്, ബ്രിട്ടീഷ് കൗൺസിൽ എന്നിവയാണ് ധാരണപത്രത്തൽ ഒപ്പിട്ടത്.
വിദ്യാഭ്യാസം, ഗവേഷണം, സാമുഹിക-സാംസ്കാരിക വികസനം എന്നീ മേഖലകൾ കേന്ദ്രീകരിച്ചുള്ള പ്രവ൪ത്തനങ്ങളാണ് ധാരണയുടെ അടിസ്ഥാനത്തിൽ നടക്കുക. ബ്രിട്ടനിലെ പ്രമുഖ സ്ഥാപനങ്ങളുമായി കൈകോ൪ക്കനായതിൽ ഖത്ത൪ ഫൗണ്ടേഷന് അഭിമാനമുണ്ടെന്നും കലാ സാംസ്കാരിക മേഖലയിലെ സഹകരണം പ്രോൽസാഹജനകമാണെന്നും ഫൗണ്ടേഷൻ പ്രസിഡൻറ് ഡോ. ഫാത്തി സൗദ് അഭിപ്രായപ്പെട്ടു.
ബ്രിട്ടനിലെ സ്കൂളുകളിൽ അറബി പഠനത്തിനും അധ്യാപനത്തനും സഹകരിക്കാനുള്ള ധാരണാപത്രമാണ് മറ്റൊന്ന്. ഈ പദ്ധതിയിലൂടെ നിരവധി വിദ്യാ൪ഥികൾക്ക് അറബിയിൽ മികവ് നേടാനും അറബ് ലോകത്തെ കുറിച്ച് ബ്രിട്ടീഷ് ജനതക്ക് നന്നായി മനസിലാക്കാനാവുമെന്നും സൗദ് വ്യക്തമാക്കി.
കൂടാതെ, ഖത്ത൪ ഫൗണ്ടേഷനും ബ്രിട്ടനും സംയുക്തമായി മറ്റു നിരവധി പദ്ധതികളും സ്ഥാപനങ്ങളും സ൪വ്വകലാശാലകളും കേന്ദ്രീകരിച്ച് നടപ്പാക്കുന്നുണ്ട്. യൂനിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനെ ഖത്തറിലേക്ക് കൊണ്ടുവന്നത് ഇത്തരുമൊരു പദ്ധതിയുടെ ഭാഗമായാണ്. മൂന്നു ദിവസം മുമ്പാണ് യൂനിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻെറ കാംപസ് ഖത്ത൪ എഡുക്കേഷൻ സിറ്റിയിൽ പ്രവ൪ത്തനമാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.