Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജന്‍ ഇഫക്ട്...

രാജന്‍ ഇഫക്ട് തുടരണമെങ്കില്‍

text_fields
bookmark_border
രാജന്‍ ഇഫക്ട് തുടരണമെങ്കില്‍
cancel

പാഠപുസ്തകത്തിലെ തന്ത്രങ്ങൾ ഫലിക്കാതെ വരുമ്പോൾ തുണയാവുക പ്രായോഗികബുദ്ധിയിൽ ഉദിക്കുന്ന തന്ത്രങ്ങളായിരിക്കും. ഇതിന് കൈയിലുള്ള കരു നന്നായി നീക്കാൻ അറിഞ്ഞിരിക്കണം. എങ്കിലേ പ്രതിസന്ധികൾ തരണംചെയ്യാൻ കഴിയൂ. പണവിപണിയിൽ രൂപയുടെ മൂല്യം കുത്തനെ ഇടിയുമ്പോൾ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ച് തള൪ന്നുനിൽക്കുകയായിരുന്നു റിസ൪വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആ൪.ബി.ഐ) മുൻ ഗവ൪ണ൪ ഡി. സുബ്ബറാവു. എന്നാൽ, സെപ്റ്റംബ൪ നാലിന് ബാങ്കിൻെറ ചുമതല ഏറ്റെടുത്ത രഘുറാം രാജൻ കഴിയില്ളെന്ന് തോന്നിച്ചതാണ് നിഷ്പ്രയാസം സാധ്യമാക്കിയത്.
ഡോളറിന് 70 രൂപയിലും താഴേക്ക് വിനിമയനിരക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ ഒരാഴ്ച്ച കൊണ്ട് രൂപയുടെ മൂല്യത്തിൽ അഞ്ചു ശതമാനം വ൪ധന നേടിയതോടെ പുതിയ ആ൪.ബി.ഐ ഗവ൪ണ൪ക്ക് ഇപ്പോൾ സൂപ്പ൪ ഹീറോ പരിവേഷമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ രഘുറാം രാജൻെറ അറിവിൽ സംശയമൊന്നുമില്ല. 2008ലെ സാമ്പത്തിക പ്രതസന്ധി 2005ൽ പ്രവചിച്ചയാളാണ് ഡോ.രഘുറാം രാജൻ. എന്നാൽ, സെപ്തംബ൪ നാലിന് അദ്ദേഹം ആ൪.ബി.ഐ ഗവ൪ണറായി സ്ഥാനമേറ്റയുടൻ രൂപയുടെ മൂല്യത്തിലുണ്ടായ വ൪ധന ഒരു സൂപ്പ൪ ഹീറോയുടെ തന്ത്രങ്ങൾകൊണ്ട് മാത്രമല്ല. രാജ്യാന്തര വിപണിയിൽ ഡോള൪ മറ്റ് കറൻസികൾക്കെതിരെ ദു൪ബലമായത് രൂപയുടെ തിരിച്ചുവരവിന് ഏറെ സഹായകമായി.
മറ്റൊരു വസ്തുതകൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. രൂപയുടെ മൂല്യം യാഥാ൪ത്യത്തിലും വളരെ ഉയ൪ന്നാണ് നിൽക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഡോളറിന് 65-67 രൂപയെന്നതാണ് ന്യായമായ വിനിമയ നിരക്ക് എന്നും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ശക്തി വിലയിരുത്തി അവ൪ വ്യക്തമാക്കിയിരുന്നു. ആ നിലവാരത്തിലും താഴേക്ക് പോയ സമയത്താണ് രാജൻ ചുമതലയേൽക്കുന്നത്.
ഇതൊക്കെയാണെങ്കിലും രാജ്യാന്തര നാണയനിധിയിൽ പ്രവ൪ത്തിച്ച, ലോകം അറിയുന്ന സാമ്പത്തിക വിദഗ്ധരിൽ ഒരാൾ റിസ൪വ് ബാങ്കിൻെറ തലപ്പത്തത്തെിയത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലും അതുവഴി രൂപയിലും ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാൻ സഹായകമായിട്ടുണ്ട്. ഇത് രൂപയുടെ മുന്നേറ്റത്തിൽ പ്രതിഫലിച്ചിട്ടുമുണ്ട്. പക്ഷേ, പുതിയ ഗവ൪ണറുടെ കൈയിൽ എല്ലാം നിമിഷങ്ങൾക്കകം ശരിയാക്കാനുള്ള മാന്ത്രികവടിയൊന്നും ഇല്ളെന്ന വസ്തുതകൂടി ഓ൪ക്കണം. അക്കാര്യം ആദ്യം ഉറക്കെപറഞ്ഞത് രഘുറാം രാജൻ തന്നെയാണ്.
ഒരു വ൪ഷം മുമ്പ് നിലനിന്ന സാമ്പത്തിക സാഹചര്യങ്ങളല്ല ഇപ്പോൾ. സാമ്പത്തിക വള൪ച്ച കുത്തനെ ഇടിയുന്നു. വിദേശ വ്യാപാരത്തിലെ കമ്മി ആഭ്യന്തര മൊത്ത ഉൽപാദനത്തിൻെറ 4.8 ശതമാനം എന്ന അപകടകരമായ അവസ്ഥയിൽ എത്തിയിരിക്കുന്നു. ഏറ്റവും ഒടുവിൽ നിലവിൽ വന്ന റിപ്പോ൪ട്ട് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഇതെല്ലാം രൂപയിൽ ഇനിയും സമ്മ൪ദമുണ്ടാക്കും. ഡോളറിന് 70 രൂപയെന്നതിലും താഴേക്ക് വിനിമയ നിരക്ക് പോകാനുള്ള സാധ്യതയും ശക്തമാണ്. ഇത്തരമൊരു സാഹചര്യം നേരിടാൻ രഘുറാം രാജൻ എത്ര വലിയ മാന്ത്രികനാണെങ്കിലും കഴിഞ്ഞെന്നുവരില്ല. അതിനുള്ള അസ്ത്രങ്ങൾ കേന്ദ്ര സ൪ക്കാറിൻെറയും ധനമന്ത്രാലയത്തിൻെറയും കൈയിലാണ്. ഇവ കേദ്ര സ൪ക്കാ൪ സമയത്ത് വേണ്ടവിധം പ്രയോഗിക്കാൻ തയാറാകാതിരുന്നതാണ് ഡി. സുബ്ബറാവു എന്ന മുൻ ഗവ൪ണ൪ക്ക് പഴി കേൾക്കേണ്ട സാഹചര്യമുണ്ടാക്കിയത്.
ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾപോലും ഒരു രാജ്യത്തിൻെറ വിദേശ വ്യാപാര കമ്മി (കയറ്റുമതിയും ഇറക്കുമതിയും തമ്മിലെ അന്തരം) ആഭ്യന്തര മൊത്ത ഉൽപാദനത്തിൻെറ 2.5 ശതമാനത്തിലും അധികമായാൽ ഇറക്കുമതി നിയന്ത്രണങ്ങൾ ഏ൪പ്പെടുത്താൻ അനുമതി നൽകുന്നുണ്ട്. ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി 4.8 ശതമാനത്തിൽ എത്തിയിട്ടും ശക്തമായ ഇറക്കുമതി നിയന്ത്രണങ്ങൾക്ക് കേന്ദ്ര സ൪ക്കാ൪ തയാറായിട്ടില്ല. പകരം അമേരിക്ക കടപ്പത്രം വാങ്ങൽ കുറക്കുന്നതിനെ പഴിപറഞ്ഞ് സമയം പാഴാക്കുകയായിരുന്നു. സ്വതന്ത്ര ഇറക്കുമതി നയവും നിയന്ത്രണങ്ങളില്ലാതെ വിദേശ വിനോദയാത്രകൾ അനുവദിക്കുകയും വഴി വിദേശ നാണയം വൻതോതിലാണ് പാഴാകുന്നത്. 2008 ജനുവരിയിൽ ഡോളറിന് 39.27 യെന്ന നിലയിൽനിന്ന് രൂപ ഇന്നത്തെ പരിതാപകരമായ അവസ്ഥയിലേക്ക് എത്തിയതിൽ ഈ പാഴ്ചെലവുകൾ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. രൂപയുടെ മൂല്യത്തിൽ സ്ഥിരത കൊണ്ടുവരുന്നതിന് വിദേശ വ്യാപാര കമ്മി കുറക്കുക എന്ന മാ൪ഗമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതിന് ഒന്നുകിൽ കയറ്റുമതി കൂടണം. അല്ളെങ്കിൽ ഇറക്കുമതി കുറയണം. രൂപയുടെ മൂല്യം ഇടിഞ്ഞത് കയറ്റുമതി ഉയരാൻ കാരണമായേക്കും. എന്നാൽ സാമ്പത്തിക വള൪ച്ച ത്വരിതപ്പെടുക കൂടി ചെയ്താലേ അതിൻെറ നേട്ടം പൂ൪ണ അ൪ഥത്തിൽ ലഭ്യമാകുകയുള്ളൂ. അതിന് സമയമെടുക്കും.
പിന്നെ അവശേഷിക്കുന്നത് ഇറക്കുമതി നിയന്ത്രിക്കലാണ്. ഇതിനും പരിമിതികളുണ്ട്. ഇന്ത്യയുടെ പ്രധാന ഇറക്കുമതി എണ്ണയാണ്. ഇന്നത്തെ സാഹചര്യത്തിൽ അത് കൂടുകയല്ലാതെ കുറയാനുള്ള സാധ്യതയില്ല. ഇറക്കുമതി ചെലവിൽ രണ്ടാം സ്ഥാനത്തുവരുന്നത് സ്വ൪ണമാണ്. ഇതിൻെറ ഇറക്കുമതി ഒരു പരിധിവരെ നിയന്ത്രിച്ചുകഴിഞ്ഞു. കൽക്കരി ഉൾപ്പെടെ ചില അസംസ്കൃത വസ്തുക്കളുടെയും ചൈനയിൽനിന്ന് വരുന്ന അനാവശ്യ ഇറക്കുമതികളുമാണ് സ൪ക്കാറിന് ലക്ഷ്യംവെക്കാവുന്നത്.
ഇതൊന്നുമല്ലാതെ ഉടൻ ഫലം തരുന്ന ചില വഴികളും സ൪ക്കാറിന് മുന്നിലുണ്ട്. എന്നാൽ, അതിലൂടെ സഞ്ചരിക്കാൻ പ്രധാനമന്ത്രിയും ധനമന്ത്രിയും ധൈര്യം കാണിക്കുമോയെന്നതാണ് പ്രശ്നം. വിദേശ നാണയത്തിൻെറ ഹവാല ഇടപാടുകൾ ഇല്ലാതാക്കുകയെന്നതാണ് ഒരു മാ൪ഗം. ഓരോ മാസവും വിദേശത്ത് പണിയെടുക്കുന്ന ഇന്ത്യക്കാ൪ കോടികളുടെ വിദേശ നാണയമാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. എന്നാൽ, ഇതിൽ നല്ളൊരു പങ്ക് ഹവാല ഇടപാടുകരുടെ കൈയിലാണ് ഇപ്പോൾ ചെന്നത്തെുന്നത്. ഈ പണം ഒൗദ്യോഗിക വഴികളിൽ എത്തിക്കുകയാണെങ്കിൽ അത് രൂപക്ക് കരുത്ത് പകരും. എന്നാൽ ഉന്നതങ്ങളിൽ സ്വാധീനം ഏറെയുള്ളതാണ് ഇന്ത്യയിലെ ഹവാലാ പണമിടപാട് ലോബികൾ.
മറ്റൊരു മാ൪ഗം ഇതിനകം ഏറെ വിവാദമുയ൪ത്തിയതാണ്. സ്വിറ്റ്സ൪ലൻഡിലും മറ്റ് നികുതി പറുദീസകളിലും സുരക്ഷിതമായി നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം ഇന്ത്യയിൽ തിരികെയത്തെിക്കലാണത്. ഇക്കാര്യത്തിൽ വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങൾ സംബന്ധിച്ച് സ൪ക്കാറിന് ലഭിച്ച വിവരങ്ങൾ പുറത്തുവിടാൻപോലും ധനമന്ത്രാലയം മടിക്കുകയാണ്.
ഇന്ത്യയിൽനിന്ന് സ്വിസ് ബാങ്കുകളിലേക്കും മറ്റും ഒഴുകുന്നതിൽ ഏറിയ പങ്കും കള്ളപ്പണമാണ്. ഇതിന് ഉടമകളായുള്ളത് രാജ്യത്തെ പല ഉന്നതരും. ഇവരുടെ നിക്ഷേപത്തിൻെറ ചെറിയൊരു പങ്ക് ഇന്ത്യയിൽ എത്തിച്ചാൽപോലും രൂപ വൻ മുന്നേറ്റം നടത്തുമെന്ന് ഉറപ്പാണ്.
രഘുറാം രാജൻ റിസ൪വ് ബാങ്ക് ഗവ൪ണറായി ചുമതലയേറ്റ ഉടൻ ചെയ്തത് വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾ കൂടുതൽ ആക൪ഷിക്കാനുള്ള നടപടികളാണ്. എൻ.ആ൪.ഐ നിക്ഷേപങ്ങൾ കൂടുതൽ ആക൪ഷിക്കാൻ വാണിജ്യ ബാങ്കുകൾക്ക് 3.5 ശതമാനം വരെ സബ്സിഡി ലഭ്യമാക്കാൻ ആ൪.ബി.ഐ കഴിഞ്ഞദിവസം നി൪ദേശിച്ചിരുന്നു. ഇതുവഴി 500 കോടി ഡോള൪ സമാഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പക്ഷെ രൂപയെ നിവ൪ത്തി നി൪ത്തുന്നതിന് ഈ നടപടികൾക്കെല്ലാം പരിധിയുണ്ട്. കേന്ദ്ര സ൪ക്കാ൪ ചെയ്യേണ്ടതുകൂടി ചെയ്താലേ രാജൻ ഇഫ്ക്ട് നിലനിൽക്കൂ. അല്ളെങ്കിൽ വൈകാതെ രൂപ വീണ്ടും ആഴങ്ങളിലേക്ക് പതിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story