കൂട്ടകോപ്പിയടി: 28 എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പരീക്ഷ റദ്ദാക്കും
text_fieldsതിരുവനന്തപുരം: കോപ്പിയടി നടത്തിയ 28 എൻജിനീയറിങ് വിദ്യാ൪ഥികളുടെ പരീക്ഷ റദ്ദാക്കാനും ഒരുവ൪ഷത്തേക്ക് ഡീബാ൪ ചെയ്യാനും കേരള സ൪വകലാശാല സിൻഡിക്കേറ്റ്യോഗം തീരുമാനിച്ചു. കൊട്ടാരക്കര യൂനസ് കോളജ് ഓഫ് എൻജിനീയറിങ് ഫോ൪ വിമൻസിലെ ബി.ടെക് മൂന്നാം സെമസ്റ്ററിലെ 17 വിദ്യാ൪ഥികൾക്കും തിരുവനന്തപുരം മോഹൻദാസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ 11 വിദ്യാ൪ഥികൾക്കുമെതിരെയാണ് നടപടി. മൂല്യനി൪ണയം നടത്തിയ അധ്യാപക൪ റിപ്പോ൪ട്ട് ചെയ്തതിനത്തെുട൪ന്ന് നടത്തിയ അന്വേഷണത്തിൽ ഇവ൪ കൂട്ട കോപ്പിയടി നടത്തിയതായി തെളിഞ്ഞതിനെ തുട൪ന്നാണ് നടപടി. ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാരിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും യോഗം തീരുമാനിച്ചു.
മൂല്യനി൪ണയത്തിൽ പിഴവുവരുത്തിയ 18 അധ്യാപകരെ സ൪വകലാശാല പരീക്ഷാമാന്വൽ അനുസരിച്ച് മൂന്ന് വ൪ഷത്തേക്ക് മൂല്യനി൪ണയത്തിൽ നിന്ന് ഡീബാ൪ ചെയ്യും. ഇവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷാമൂല്യനി൪ണയം അധ്യാപക ഡ്യൂട്ടിയുടെ ഭാഗമാക്കാനും തീരുമാനമായി.
വിദൂരപഠന കേന്ദ്രത്തിൽ പഠിക്കുന്ന ബി.പി.എൽ പരിധിയിൽ വരുന്ന വിദ്യാ൪ഥികൾക്ക് പരീക്ഷാഫീസിൽ 50 ശതമാനം ഇളവ് അനുവദിക്കും. വിദൂരപഠനകേന്ദ്രത്തിലെ പി.ജി., യു.ജി. കോഴ്സുകൾ സെമസ്റ്ററിലാക്കും. വിവിധ പരീക്ഷകളെഴുതി ഇതേവരെ വിജയിക്കാൻ സാധിക്കാത്ത വിദ്യാ൪ഥികൾക്കുവേണ്ടി ഒരു മേഴ്സി ചാൻസ് പരീക്ഷ നടത്തുന്നതിന് അപേക്ഷ ക്ഷണിക്കും.
ഡോ. മിനി ഡിജോ കാപ്പനെ സ൪വകലാശാലയുടെ പ്ളാനിങ് ആൻഡ് ഡെവലപ്മെൻറ് ഡയറക്ടറായും ഡോ. അച്യുത്ശങ്ക൪ എസ്. നായരെ കമ്പ്യൂട്ടേഷനൽ ബയോളജി ആൻഡ് ബയോ ഇൻഫ൪മാറ്റിക്സ് വകുപ്പിൽ പ്രഫസറായും നിയമിക്കും. സ൪വകലാശാല സെക്യൂരിറ്റി സംവിധാനം ശക്തമാക്കുവാനും വനിത സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചു. ജേണലിസം ബോ൪ഡ് ഓഫ് സ്റ്റഡീസ്അംഗമായി തിരുവനന്തപുരം പ്രസ്ക്ളബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ട൪ എസ്. രാധാകൃഷ്ണനെ യോഗം നാമനി൪ദേശം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
