കോടികളുടെ തട്ടിപ്പ്:മേരി പൊലീസ് കസ്റ്റഡിയില്‍
text_fieldsസുൽത്താൻ ബത്തേരി: സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന ചീരാൽ കല്ലുങ്കൽ കെ.വി. മേരിയെ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് നൽകിയ ഹരജിയിൽ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
കോടതിയുടെയും പ്രമുഖ ബാങ്കുകളുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് നിരവധിയാളുകളിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന ചെതലയം ചേനാട് തോട്ടുവഴി സുധൻെറ പരാതിയിലാണ് സെപ്റ്റംബ൪ ഏഴിന് മേരിയെ ചീരാലിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
ബത്തേരിയിലെ ജ്വല്ലറി ഉടമ വി.വി. ജോസഫ്, ബത്തേരി നീലാങ്കൽ തോമസ്, കല്ലൂ൪ കളപ്പുരക്കൽ കെ.സി. ജോ൪ജ്, അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി രജിത്കുമാ൪ തുടങ്ങിയവരും മേരിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. മാനന്തവാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡാണ് കേസന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
