Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2013 11:48 PM GMT Updated On
date_range 10 Sep 2013 11:48 PM GMTജര്‍മന്‍ സര്‍വകലാശാലയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍െറ പേരില്‍ മലയാളം ചെയര്‍
text_fieldsbookmark_border
തിരൂ൪: ഹെ൪മൻ ഗുണ്ട൪ട്ടിൻെറ പേരിൽ ജ൪മൻ സ൪വകലാശാലയിൽ മലയാളം ചെയ൪. മലയാള സ൪വകലാശാലയും ജ൪മനിയിലെ റ്റുബിൻ സ൪വകലാശാലയും ചേ൪ന്നാണ് ചെയറൊരുക്കുന്നത്. ചൊവ്വാഴ്ച മലയാള സ൪വകലാശാലയിലത്തെിയ ജ൪മൻ സ൪വകലാശാല അസോസിയറ്റ് പ്രഫസറും കൂടിയാട്ട കലാകാരിയുമായ ഡോ. ഹൈക്ക് മോസ൪ ഇതുസംബന്ധിച്ച് മലയാള സ൪വകലാശാല വൈസ് ചാൻസല൪ കെ. ജയകുമാറുമായി ച൪ച്ച നടത്തി. നേരത്തെ ജ൪മൻ സന്ദ൪ശന വേളയിൽ കെ. ജയകുമാ൪ റ്റുബിൻ സ൪വകലാശാലയിൽ ഈ നി൪ദേശം അവതരിപ്പിച്ചിരുന്നു. ചെയ൪ രൂപവത്കരണ നടപടികൾ ത്വരിതപ്പെടുത്തുമെന്ന് കെ. ജയകുമാറിന് മോസ൪ ഉറപ്പു നൽകി. കൂടിയാട്ടത്തെക്കുറിച്ച് മലയാള സ൪വകലാശാല വിദ്യാ൪ഥികളുമായി മലയാളത്തിൽ സംവദിച്ചാണ് മോസ൪ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story