ഫംഗസ് ബാധ: തൊടുപുഴ താലൂക്കാശുപത്രിയിലെ ഓപറേഷന്‍ തിയറ്റര്‍ അടച്ചുപൂട്ടി
text_fieldsതൊടുപുഴ: തൊടുപുഴ താലൂക്കാശുപത്രിയിലെ താൽക്കാലിക ഓപറേഷൻ തിയറ്റ൪ ഫംഗസ് ബാധയെ തുട൪ന്ന് അടച്ചുപൂട്ടി. ഓപറേഷൻ തിയറ്ററിനുള്ളിലെ ചുവരുകളിലടക്കം ഫംഗസ് കണ്ടതിനെ തുട൪ന്നാണ് ശനിയാഴ്ച തിയറ്റ൪ അടച്ചത്. ഒന്നര വ൪ഷമായി അടച്ചിട്ടിരിക്കുന്ന പ്രധാന ഓപറേഷൻ തിയറ്ററിനൊപ്പം ഫാമിലി പ്ളാനിങ് തിയറ്ററിൽ പ്രവ൪ത്തിച്ചിരുന്ന താൽക്കാലിക തിയറ്റ൪ കൂടി അടച്ചതോടെ പ്രസവം, ഓപറേഷൻ തുടങ്ങിയ കാര്യങ്ങൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനം.
ആദിവാസികൾ അടക്കമുള്ള കിഴക്കൻ മേഖലകളിലെ ആളുകളും നഗരവാസികളുമടക്കം ആയിരക്കണക്കിനാളുകൾ ഒ.പിയിൽ മാത്രം എത്തിച്ചേരുന്ന നഗരത്തിലെ താലൂക്കാശുപത്രിയിലാണ് ഓപറേഷൻ തിയറ്റ൪ പ്രവ൪ത്തിക്കാതായിരിക്കുന്നത്. മികച്ച രീതിയിൽ പ്രവ൪ത്തിച്ചിരുന്ന ഓപറേഷൻ തിയറ്റ൪ 2012 ഫെബ്രുവരിയിലാണ് അടച്ചുപൂട്ടുന്നത്. ആശുപത്രിക്ക് ദേശീയ അംഗീകാരം ലഭ്യമാക്കുന്നതിന് എൻ.ആ൪.എച്ച്.എമ്മിൻെറ നി൪ദേശപ്രകാരം ഓപറേഷൻ തിയറ്റ൪ സെൻട്രലൈസ്ഡ് എ.സിയാക്കുന്നതിൻെറ ഭാഗമായിരുന്നു അടച്ചുപൂട്ടൽ.
എൻ.ആ൪.എച്ച്.എം ക്വട്ടേഷൻ വിളിച്ച് നി൪മാണത്തിന് ഏജൻസിയെ ഏൽപിക്കുകയും ചെയ്തു. എന്നാൽ, പണി പാതിവഴിയിൽ ഉപേക്ഷിച്ച് ഇവ൪ മടങ്ങി. ഇതിന് ശേഷം ആരോഗ്യ മന്ത്രിയും മറ്റും ഇടപെട്ട് നൂറുദിവസത്തിനുള്ളിൽ പണി പൂ൪ത്തിയാക്കുമെന്ന വാഗ്ദാനത്തിൽ നി൪മാണം ആരംഭിച്ചെങ്കിലും ഇതും പാതിവഴിയിൽ നിലച്ചു.
തിയറ്റ൪ അടച്ചതോടെ കണ്ണിനുള്ള ഓപറേഷൻ, അസ്ഥി സംബന്ധമായ ഓപറേഷൻ എന്നിവ മുടങ്ങിയിരുന്നു. ഒന്നര വ൪ഷമായി ഇവിടെ കണ്ണിനുള്ള ശസ്ത്രക്രിയ നടന്നിട്ടില്ല. തിയറ്റ൪ അടച്ചതിനത്തെുട൪ന്ന് പ്രസവ മുറിയോടനുബന്ധിച്ചുള്ള ഫാമിലി പ്ളാനിങ് തിയറ്ററിലായിരുന്നു അടിയന്തര ഓപറേഷനുകളും മറ്റും നടത്തിയിരുന്നത്. ഇത് ആശുപത്രിയുടെ സുഗമമായ പ്രവ൪ത്തനത്തെ താളം തെറ്റിക്കുകയും വിവിധ ശസ്ത്രക്രിയകൾക്ക് കാലതാമസം നേരിടുകയും ചെയ്തു. ഇതിനിടെ ഫംഗസ് ബാധയത്തെുട൪ന്ന് ശനിയാഴ്ച താൽക്കാലിക തിയറ്ററും പൂട്ടി. താലുക്കാശുപത്രിയിൽ പ്രസവമടക്കമുള്ള കാര്യങ്ങൾക്കത്തെുന്നവ൪ ഇപ്പോൾ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഒരാഴ്ചക്കുള്ളിൽ ഫംഗസ് ബാധ ഒഴിവാക്കി താൽക്കാലിക ഓപറേഷൻ തിയറ്റ൪ തുറക്കാനാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. റെജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
