മറൈന്‍ ഡ്രൈവില്‍ തകര്‍ന്ന ഇരിപ്പിടങ്ങള്‍; അധികൃതര്‍ക്ക് മൗനം
text_fieldsകൊച്ചി: മറൈൻ ഡ്രൈവിലെ വാക്ക് വേയിലെ ഇരിപ്പിടങ്ങൾ തക൪ന്നിട്ട് കാലമേറെയായെങ്കിലും അറ്റകുറ്റപ്പണി നടത്താൻ അധികൃത൪ തയാറാകുന്നില്ല.ദിവസവും നൂറുകണക്കിന് പേ൪ എത്തുന്ന മറൈൻ ഡ്രൈവിലെ ഇരിപ്പിടങ്ങൾ തക൪ന്നിട്ട് മാസങ്ങളായി.സാമൂഹിക വിരുദ്ധ൪ തക൪ത്തതിന് പുറമെ കാലപ്പഴക്കവും കൊണ്ടാണ് മിക്കതും നശിച്ചത്.
ബോട്ട് ജെട്ടിക്ക് സമീപം മുതൽ മഴവിൽപാലം വരെയുള്ള ഭാഗത്തെ ഇരിപ്പിടങ്ങളാണ് തക൪ത്തിരിക്കുന്നത്. ഈ ഭാഗത്തുള്ള മിക്ക ലൈറ്റുകളും തെളിയാത്തതുമൂലം രാത്രിയിൽ ഈ ഭാഗങ്ങൾ ഇരുട്ടിലാണ്.കൂടാതെ രാത്രി പട്രോളിങ് നടത്തുന്ന പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്തത് സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ അറ്റകുറ്റ പ്പണി നടത്തേണ്ടത് ജി.സി.ഡി.എയാണോ കോ൪പറേഷനാണോ എന്ന കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല.
മഴവിൽപാലം വരെയുള്ള ഭാഗം മാത്രമാണ് ജി.സി.ഡി.എക്ക് നൽകിയിട്ടുള്ളതെന്നാണ് ചെയ൪മാൻ എൻ.വേണുഗോപാൽ പറയുന്നത്. എന്നാൽ കോ൪പറേഷൻ ടൗൺ പ്ളാനിങ് ഓഫിസ൪ ഗോപാലകഷ്ണപിള്ള പറയുന്നത് ആ ഭാഗത്തും ജി.സി.ഡി.എയാണ് നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തുന്നതെന്നാണ്. ഇരുകൂട്ടരും തമ്മിൽ ഇതുവരെ ധാരണയിലത്തൊത്തതുമൂലം വിദേശികൾ ഉൾപ്പെടെയുള്ളവ൪ എത്തുന്ന കൊച്ചിക്ക് നാണക്കേടായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
