Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightകുടുംബശ്രീ...

കുടുംബശ്രീ ഓണച്ചന്തകള്‍: ഒരുക്കം പൂര്‍ത്തിയായി

text_fields
bookmark_border
കുടുംബശ്രീ ഓണച്ചന്തകള്‍: ഒരുക്കം പൂര്‍ത്തിയായി
cancel
കൽപറ്റ: കുടുംബശ്രീ ജില്ലാതല ഓണച്ചന്ത പടിഞ്ഞാറത്തറയിൽ നടക്കുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ഓണാഘോഷങ്ങൾക്ക് പകിട്ടേകാൻ കുടുംബശ്രീ ഉൽപന്നങ്ങൾ ചന്തകളിലുണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻ ചെയ൪മാനും സി.ഡി.എസ് ചെയ൪പേഴ്സൻ കൺവീനറുമായ സ്വാഗതസംഘം കമ്മിറ്റിയാണ് സി.ഡി.എസ് തലത്തിൽ ചന്തകളുടെ മേൽനോട്ടം വഹിക്കുക.
ബ്ളോക്തല ചന്തകൾ പനമരം, തവിഞ്ഞാൽ, മൂപ്പൈനാട്, അമ്പലവയൽ എന്നിവിടങ്ങളിലാണ്. മുനിസിപ്പൽതല ചന്ത കൽപറ്റയിലും നടക്കും. കൂടാതെ 20 പഞ്ചായത്ത്തല ചന്തകളും ഇത്തവണയുണ്ടാകും.26 സി.ഡി.എസുകളിലും ഓണാഘോഷത്തിൻെറ ഭാഗമായി ബാലസഭയുടെ നേതൃത്വത്തിൽ വിവിധ മത്സര പ്രദ൪ശന പരിപാടികൾ സംഘടിപ്പിക്കും. അത്തപ്പൂക്കളം, വ൪ക്കിങ് മോഡൽ, ഓണപ്പാട്ട്, പഴഞ്ചൊല്ല്, നാടകം, പുലിക്കളി, ഓണസ്മൃതികൾ എന്നിങ്ങനെയാണ് മത്സരങ്ങൾ.
ഓണച്ചന്തയോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിക്കും. പ്ളാസ്റ്റിക് വിമുക്തവും ശുചിത്വവും ഉറപ്പുവരുത്തിയുള്ളതായിരിക്കും ചന്തകൾ. 80 ലക്ഷം രൂപയാണ് വിറ്റുവരവ് പ്രതീക്ഷിക്കുന്നത്. മികച്ച അഞ്ച് ചന്തകൾക്ക് പുരസ്കാരങ്ങൾ ജില്ലാ മിഷൻ നൽകും.
മൂന്നുദിവസമാണ് ചന്തകൾ പ്രവ൪ത്തിക്കുക. തനിമയാ൪ന്ന നാടൻ വിഭവങ്ങൾ, വിവിധ ധാന്യപ്പൊടികൾ, ബേക്കറി, അച്ചാ൪, പച്ചക്കറികൾ, കുടുംബശ്രീ ബ്രാൻഡഡ് ഉൽപന്നങ്ങൾ എന്നിവ ചന്തയിലുണ്ടാകും. പടിഞ്ഞാറത്തറയിൽ 11ന് തുടങ്ങുന്ന സി.ഡി.എസ് വാ൪ഷികവും ഓണാഘോഷ പരിപാടികളും 14ന് സമാപിക്കും. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കായി സി.ഡി.എസിന് ലഭ്യമായ ഒന്നര കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യും.
കുടുംബശ്രീ പൂക്കളമത്സരം 11ന് പടിഞ്ഞാറത്തറ സാംസ്കാരിക നിലയത്തിൽ നടക്കും. 11ന് തുടങ്ങുന്ന കുടുംബശ്രീ ഭക്ഷ്യമേള 14 വരെ നീണ്ടു നിൽക്കും.
12ന് ജില്ലാതല ഓണച്ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ശശി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ അധ്യക്ഷത വഹിക്കും. ആദ്യ വിൽപന ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എം. മുഹമ്മദ് ബഷീ൪ നി൪വഹിക്കും.
13ന് രാവിലെ ഘോഷയാത്ര നടക്കും. വാ൪ഷിക പരിപാടികൾ എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എസ്.പി. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ക്ഷീരസാഗരം പദ്ധതിക്കായി 15 ഗ്രൂപ്പിലെ 75 അംഗങ്ങൾക്ക് നൽകിയ 30 ലക്ഷത്തിന് പുറമെ കുടുംബശ്രീ സബ്സിഡി തുകയായ ഏഴ് ലക്ഷം രൂപ വിതരണം ചെയ്യും. പിന്നാക്ക വിഭാഗ വികസന കോ൪പറേഷൻ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് നൽകുന്ന 25 ലക്ഷം രൂപ വായ്പയായി വിതരണം ചെയ്യും.
കനറ ബാങ്ക് മുഖേന നടപ്പാക്കുന്ന പ്രത്യേക കാ൪ഷിക വികസന പദ്ധതി പ്രകാരം 53 സംഘകൃഷി ഗ്രൂപ്പുകൾക്ക് 86 ലക്ഷം രൂപ വിതരണം ചെയ്യും
കുടുംബശ്രീ ഗ്രേഡിങ് ആൻഡ് ലിംഗ്വേജ് പദ്ധതി പ്രകാരം 86 അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്ക് വിവിധ ബാങ്കുകൾ നൽകുന്ന 25 ലക്ഷം രൂപയുടെ വായ്പകളും വിതരണം ചെയ്യും. വിവിധ സംഘ കൃഷി ഗ്രൂപ്പുകൾക്ക് ലഭിച്ച 1.27 ലക്ഷവും വിതരണം ചെയ്യും.14ന് ബാലസഭാ സംഗമവും വിവിധ മത്സരങ്ങളും കൽപറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അനിൽകുമാ൪ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ട൪ കെ.ജി. രാജു വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.
പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, വൈ. പ്രസിഡൻറ് കെ. ഷൺമുഖൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റ൪ പി.പി. മുഹമ്മദ്, പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ സി.ജെ. ജെയ്സൺ, പഞ്ചായത്ത് മെംബ൪ പി.സി. മമ്മൂട്ടി, സി.ഡി.എസ് ചെയ൪പേഴ്സൻ ഗീതാ വിജയൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story