എ.ടി. ജോര്‍ജ് എം.എല്‍.എ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയതായി വിവാദം
text_fieldsഗുരുവായൂ൪: അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത ഗുരുവായൂ൪ ക്ഷേത്രത്തിൽ പാറശാല എം.എൽ.എ എ.ടി.ജോ൪ജ് ദ൪ശനം നടത്തിയതായി വിവാദം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണത്രേ എം.എൽ.എ ക്ഷേത്രദ൪ശനം നടത്തിയത്. സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ജോ൪ജ് ദ൪ശനത്തിനത്തെിയതിൻെറ തെളിവ് ലഭിച്ചില്ളെന്ന് പൊലീസ് പറഞ്ഞു. ആവശ്യമെങ്കിൽ വിദഗ്ധരെ ഉപയോഗിച്ച് വിശദ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. ജോ൪ജിൻെറ പേരിൽ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മുതൽ വെള്ളിയാഴ്ച വരെ ഗുരുവായൂ൪ ഗവ. ഗെസ്റ്റ് ഹൗസിൽ മുറിയെടുത്തതായും പറയുന്നുണ്ട്. തെളിവ് ലഭിക്കാത്ത സാഹചര്യത്തിൽ ദേവസ്വംമന്ത്രി വഴി എം.എൽ.എയോട് നേരിട്ട് കാര്യം തിരക്കാനാണ് അധികൃതരുടെ ശ്രമം. പരാതി ശരിയാണെങ്കിൽ ക്ഷേത്രത്തിൽ പുണ്യാഹം നടത്തുകയും പൂജകൾ ആവ൪ത്തിക്കുകയും വേണം. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പുണ്യാഹം നടത്താനാവില്ളെന്നാണ് ക്ഷേത്രം അധികൃതരുടെ പക്ഷം.
ക്ഷേത്രത്തിൽ പോയിട്ടില്ല -എ.ടി. ജോ൪ജ്
തിരുവനന്തപുരം: താൻ ഗുരുവായൂ൪ ക്ഷേത്രത്തിൽ പോയിട്ടില്ളെന്ന് എ.ടി. ജോ൪ജ് എം.എൽ.എ. ഗുരുവായൂ൪ ക്ഷേത്രത്തിലെ ആചാരങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബസമേതം വയനാടിൽ പോയി മടങ്ങിവരുന്ന വഴിക്ക് ഗുരുവായൂ൪ റെസ്റ്റ് ഹൗസിൽ താമസിച്ചിരുന്നു. താൻ ക്ഷേത്രദ൪ശനം നടത്തിയിട്ടുണ്ടെങ്കിൽ അത് സി.സി.ടി.വി ദൃശ്യത്തിൽ കാണും. വിവാദം ഉയ൪ന്നതിനെ തുട൪ന്നാകാം തന്ത്രിയും തന്നെ വിളിച്ച് കാര്യങ്ങൾ ചോദിച്ചിരുന്നു -എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
