Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2013 5:26 PM IST Updated On
date_range 7 Sept 2013 5:26 PM ISTപാലാ നഗരോത്സവത്തിന് ഇന്ന് തിരി തെളിയും
text_fieldsbookmark_border
പാലാ: നഗരസഭ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക്-പാലാ നഗരോത്സവം-ശനിയാഴ്ച തിരിതെളിയും. എട്ടു ദിവസത്തെ ആഘോഷപരിപാടികളുടെ ആദ്യദിനമായ ഇന്ന് ഉച്ചക്ക് രണ്ടിന് വ൪ണാഭമായ സാംസ്കാരിക ഘോഷയാത്ര നടക്കും. കലക്ട൪ അജിത്കുമാ൪ ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് നഗരസഭാ ചെയ൪മാൻ കുര്യാക്കോസ് പടവൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും കേരളത്തനിമ വിളിച്ചോതുന്ന നാടൻ കലാരൂപങ്ങളും പുലികളി, തെയ്യം, മാനാട്ടം, മയിലാട്ടം, കരകം, കൊട്ടക്കാവടി, മാവേലിമാ൪, എൻ.സി.സി സ്കൗട്ട്-ഗൈഡ് കേഡറ്റുകൾ, കായികതാരങ്ങൽ എന്നിവ അണിനിരക്കുന്ന ഘോഷയാത്ര നഗരം ചുറ്റി ടൗൺഹാളിൽ എത്തിച്ചേരും.
സാംസ്കാരിക സമ്മേളനം ധനമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി ഓണസന്ദേശം നൽകും. അഡ്വ. ജോയി എബ്രാഹാം എം. പി, വിവിധ നേതാക്കൾ തുടങ്ങിയവ൪ സംബന്ധിക്കും. തുട൪ന്ന് ടൗൺഹാളിൽ മാജിക് ഷോയും നാടൻ പാട്ടുകളും നടക്കും.
തിങ്കളാഴ്ച തിരുവാതിരകളി മത്സരവും വൈകുന്നേരം ഡോ. വസന്തകുമാ൪ സാംബശിവൻ അവതരിപ്പിക്കുന്ന കഥാപ്രസംഗവും ഉണ്ടായിരിക്കും. തുട൪ ദിവസങ്ങളിൽ മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിൻെറ ഗാനമേള, പാമ്പുകളുടെ തോഴൻ വാവാ സുരേഷിൻെറ ഷോ, പാലാ കമ്യൂണിക്കേഷൻെറ സാമൂഹിക നാടകം, മിസ്റ്റ൪ പാലാ പഞ്ചഗുസ്തി മത്സരങ്ങൾ, ഭരതനാട്യം, അത്തപ്പൂക്കള മത്സരം, സ്കൂൾ ഓഫ് മ്യൂസികിൻെറ കലാ സന്ധ്യ, നന്ദു കിഷോറിൻെറ ഗാനസന്ധ്യ എന്നിവ അരങ്ങേറും.
14 ന് വൈകുന്നേരം സമാപനസമ്മേളനവും തുട൪ന്ന് കൊച്ചിൻ കലാഭവൻെറ മെഗാഷോയും നടക്കും.
ദേശീയ, അന്ത൪ദേശിയ പുരസ്കാരങ്ങൾ നേടിയ പാലാ സ്വദേശി ജോബി മാത്യുവിനെയും മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡൽ നേടിയ പാലാ ഡിവൈ. എസ്.പി ബിജു കെ. സ്റ്റീഫനെയും ലോക സൈക്യാട്രി അസോസിയേഷൻ പ്രസിഡൻറായി തെരഞ്ഞെടുത്ത ഡോ. റോയി കള്ളിവയലിനെയും ചടങ്ങിൽ ആദരിക്കും. സമാപന ദിവസം നടൻ ആസിഫ് അലി സമ്മാന വിതരണം നി൪വഹിക്കും.
ധനമന്ത്രി കെ.എം. മാണി രക്ഷാധികാരിയും കുര്യക്കോസ് പടവൻ ചെയ൪മാനും ഡോ.ചന്ദ്രികാദേവി വൈസ് ചെയ൪മാനും പാലാ ആ൪.ഡി.ഒ ഇ.വി. ബേബിച്ചൻ ചീഫ് കോ ഓഡിനേറ്ററും സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ അഡ്വ. ബിനു പുളിക്കക്കണ്ടം ജനറൽ കൺവീനറും മുനിസിപ്പൽ സെക്രട്ടറി എ.എൻ. നാരായൺ നമ്പൂതിരി ഓ൪ഗനൈസിങ് സെക്രട്ടറിയുമായ ആഘോഷ കമ്മിറ്റിയുടേയും കൗൺസില൪മാരുടേയും നേതൃത്വത്തിലാണ് പരിപാടികൾ. ജോജോ കുടക്കച്ചിറ, ലീന സണ്ണി, ആൻേറാ പടിഞ്ഞാറേക്കര തോമസ് പീറ്റ൪, സാബു എബ്രഹാം, പി.കെ. മധു, ആ൪.ഡി.ഒ ഇ. വി. ബേബിച്ചൻ തോമസ് മൂലം കുഴക്കൽ എന്നിവരും വാ൪ത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
