Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2013 5:12 PM IST Updated On
date_range 7 Sept 2013 5:12 PM ISTബാലഭിക്ഷാടനം തടയാനും കുട്ടികളുടെ പുനരധിവാസത്തിനും നടപടി
text_fieldsbookmark_border
കാസ൪കോട്: ജില്ലയിൽ ബാലഭിക്ഷാടനം തടയാനും ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളിലെ കുട്ടികളുടെ പുനരധിവാസത്തിനും നടപടി സ്വീകരിക്കാൻ കലക്ടറേറ്റിൽ ചേ൪ന്ന ചൈൽഡ്ലൈൻ ജില്ലാ ഉപദേശക സമിതി യോഗത്തിൽ പ്രത്യേക കോ൪ കമ്മിറ്റി രൂപവത്കരിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, പൊലീസ്, തൊഴിൽ, സാമൂഹികനീതി വകുപ്പുകളുടെയും കുടുംബശ്രീ, ജില്ലാ ലീഗൽ സ൪വീസ് അതോറിറ്റി, ചൈൽഡ്ലൈൻ എന്നിവയുടെയും പ്രതിനിധികൾ ഉൾപ്പെടുന്നതാണ് കോ൪ കമ്മിറ്റി. എല്ലാ വിദ്യാലയങ്ങളിലും സ്കൂൾ വാഹനങ്ങളിലും പൊലീസ് 100, വനിത 1091, ക്രൈം സ്റ്റോപ്പ൪ 1090, ചൈൽഡ്ലൈൻ 1098 എന്നീ സഹായക ഫോൺ നമ്പറുകൾ പ്രദ൪ശിപ്പിക്കണമെന്ന് യോഗം നി൪ദേശിച്ചു. എല്ലാ വിദ്യാലയങ്ങളിലും മാസത്തിൽ ഒരു പീരിയഡ് വ്യത്യസ്ത വിഷയങ്ങളിൽ ബോധവത്കരണ പരിപാടികൾക്ക് മാറ്റിവെക്കണം.
സ്കൂൾ വാഹനങ്ങൾ ഓടിക്കുന്നവ൪ നിശ്ചിത യോഗ്യതയുള്ളവരും ജോലിസമയത്ത് ലഹരി ഉപയോഗിക്കാത്തവരുമാണെന്ന് സ്കൂൾ അധികൃത൪ ഉറപ്പുവരുത്തണം. എല്ലാ വിദ്യാലയങ്ങളിലും ടോയ്ലറ്റ് സൗകര്യം കൃത്യമായി പ്രവ൪ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യോഗം നി൪ദേശം നൽകി.
ഓട്ടോറിക്ഷകളിൽ കൂടുതൽ കുട്ടികളെ കയറ്റാൻ പാടില്ല. ബാലവേല ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടാൽ ക്രൈം സ്റ്റോപ്പറിൻെറയും ചൈൽഡ്ലൈനിൻെറയും നമ്പറിൽ അറിയിക്കണം.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ.ഡി.എം എച്ച്. ദിനേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി തോംസൺ ജോസ്, എക്സൈസ് ഡെപ്യൂട്ടി കമീഷണ൪ ടി. സതീഷ്കുമാ൪, ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ കെ. അബ്ദുറഹ്മാൻ, വനിതാ സെൽ പൊലീസ് ഇൻസ്പെക്ട൪ ബി. ശുഭവതി, ജില്ലാ മെഡിക്കൽ ഓഫിസ൪ പി. ഗോപിനാഥൻ, വനിതാ പ്രൊട്ടക്ഷൻ ഓഫിസ൪ പി. സുലജ, ജില്ലാ പട്ടികജാതി വികസന ഓഫിസ൪ കെ.കെ. കിഷോ൪, ഓ൪ഫനേജ് അസോ. ജില്ലാ പ്രസിഡൻറ് മുഹമ്മദ് മുബാറക് ഹാജി, ജില്ലാ ലീഗൽ സ൪വീസ് അതോറിറ്റി സെക്ഷൻ ഓഫിസ൪ കെ. ദിനേശൻ, ചൈൽഡ്ലൈൻ ഡയറക്ട൪മാരായ രാജു ഫിലിപ്പ് സക്കറിയ, എ.എ. അബ്ദുറഹ്മാൻ, കൂക്കാനം റഹ്മാൻ തുടങ്ങിയവ൪ സംസാരിച്ചു. നോഡൽ കോഓഡിനേറ്റ൪ നിധീഷ് എം. ജോ൪ജ് റിപ്പോ൪ട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
