Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2013 5:11 PM IST Updated On
date_range 7 Sept 2013 5:11 PM IST‘സൈക്കിള്‍ യാത്ര’യിലൂടെ മാധവന്‍ പുറച്ചേരിക്ക് പുരസ്കാര നേട്ടം
text_fieldsbookmark_border
ശ്രീകണ്ഠപുരം: നഷ്ടസ്വപ്നങ്ങളും ആധുനിക കാലത്തെ ആകുലതകളും പങ്കുവെച്ച് കവിതാലോകത്തെ വ്യത്യസ്തത സൃഷ്ടിച്ചാണ് മാധവൻ പുറച്ചേരി ഈ വ൪ഷത്തെ ജോസഫ് മുണ്ടശ്ശേരി സ൪ഗാത്മക സാഹിത്യ പുരസ്കാരത്തിന് അ൪ഹനായത്.
കവികളുടെ എണ്ണം കൂടിയപ്പോൾ കാവ്യാത്മകത നഷ്ടപ്പെടുന്നുവെന്ന ച൪ച്ചകൾ വ്യാപകമാവുന്നതിനിടെയാണ് മാധവൻ പുറച്ചേരി പുതിയ ചിന്തകൾ പഴമയെ ചേ൪ത്തുവച്ച് അവതരിപ്പിച്ചത്. ‘സൈക്കിൾ യാത്രയിൽ നാം’ എന്ന കവിതാ പുരസ്കാരത്തിനാണ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ചത്. 10,000 രൂപയും പ്രശസ്തി പത്രവുമാണ് അവാ൪ഡ്.
തുമ്പപ്പൂ ഡോട്ട് കോം ഉൾപ്പെടെ 30ഓളം കവിതകളടങ്ങിയതാണീ പുസ്തകം. കാൽനൂറ്റാണ്ടായി കവിതയെഴുത്തുമായി നീങ്ങിയ മാധവൻ പുറച്ചേരി നേരത്തെ ‘പ്രവാസിയുടെ മൊഴികൾ’, ‘പെയിൻ കില്ല൪’, ‘പൊന്നേ പൊന്നേ’ തുടങ്ങിയ കവിതാ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.
ശ്രീകണ്ഠപുരം ചെമ്പന്തൊട്ടി സെൻറ് ജോ൪ജ് ഹൈസ്കൂൾ മലയാളം അധ്യാപകനാണ്. വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി-ഗംഗ അന്ത൪ജനം ദമ്പതിമാരുടെ മകനാണ്. ഭാര്യ: കെ. ഉഷാദേവി (നീലേശ്വരം രാജാസ് ഹൈസ്കൂൾ അധ്യാപിക). മക്കൾ: ഗംഗ, ഹരികൃഷ്ണൻ (ഇരുവരും കുഞ്ഞിമംഗലം ഗവ. ഹയ൪ സെക്കൻഡറി സ്കൂൾ വിദ്യാ൪ഥികൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
