എയ്ഡ്സ് ബാധിച്ച ഡ്രൈവറെ തിരിച്ചെടുക്കണമെന്ന് കോടതി
text_fieldsപുണെ: എയ്ഡ്സ് ബാധിച്ചതിനെതുട൪ന്ന് പിരിച്ചുവിട്ട ഡ്രൈവറെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോ൪ട്ട് കോ൪പറേഷൻ (എം.എസ്.ആ൪.ടി.സി) ഒരാഴ്ചക്കുള്ളിൽ തിരിച്ചെടുക്കണമെന്ന് മുംബൈ ഹൈകോടതി ഉത്തരവിട്ടു. ഡ്രൈവ൪ക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം കേസിൽ തുട൪വാദം കേൾക്കുന്ന സെപ്റ്റംബ൪ 13ന് പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ അഭയ് ഓക്, രേവതി മൊഹിതെദെരെ എന്നിവ൪ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
വൈദ്യപരിശോധനയിൽ എച്ച്.ഐ.വി പോസിറ്റിവ് കണ്ടത്തെിയതിനെതുട൪ന്നാണ് 2012 മേയിൽ എം.എസ്.ആ൪.ടി.സി ഡ്രൈവറെ പിരിച്ചുവിട്ടത്. ഹെവി വാഹനങ്ങൾ ഓടിക്കാൻ അയാൾക്ക് കഴിയില്ളെന്ന് മെഡിക്കൽ റിപ്പോ൪ട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അവ൪ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിനെതിരെ ഡ്രൈവ൪ ഹൈകോടതിയെ സമീപിച്ചു. തനിക്ക് ഹെവി വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയില്ളെങ്കിലും ചെറിയ ജോലികൾ ചെയ്യാൻ പറ്റുമെന്ന് വ്യക്മാക്കി സസൂൺ മെഡിക്കൽ സൂപ്രണ്ട് നൽകിയ റിപ്പോ൪ട്ട് അയാൾ കോടതിയിൽ ഹാജരാക്കിയിരുന്നു. 2009ൽ ഇതേ മെഡിക്കൽ സൂപ്രണ്ട് നൽകിയ റിപ്പോ൪ട്ടിൽ തനിക്ക് ചെറിയ വാഹനങ്ങളിൽ ഡ്രൈവ൪ ജോലി ചെയ്യാൻ പറ്റുമെന്ന് വ്യക്തമാക്കിയിരുന്ന കാര്യവും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2011 മുതൽ ഡ്രൈവറുടെ ശമ്പളവും എം.എസ്.ആ൪.ടി.സി തടഞ്ഞുവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
