സംസ്ഥാന പൊലീസ് കായിക മേള കണ്ണൂരില്‍
text_fieldsകണ്ണൂ൪: സംസ്ഥാന പൊലീസ് കായികമേളക്ക് കണ്ണൂ൪വേദിയാകുന്നു. പൊലീസ് മൈതാനിയിൽ ഒക്ടോബ൪ 18 മുതൽ 20 വരെയാണ് മേള നടക്കുക. പന്ത്രണ്ടു വ൪ഷത്തിനു ശേഷമാണ് പൊലീസ് കായിക മേള ഒരിക്കൽകൂടി കണ്ണൂരിലേക്കു വിരുന്നത്തെുന്നത്. ഐ.ജി കപ്പ്, പൊലീസ് കപ്പ് ഫുട്ബാൾ മേളകൾ വിജയകരമായി നടത്തിയതും കായിക മേളകളുമായി പൊലീസും ജനങ്ങളും നിരന്തരം സഹകരിക്കുന്നതുമാണ് കണ്ണൂരിന് വീണ്ടും അവസരം നൽകുന്നതിന് കാരണമായത്.
കായിക മേളയുടെ ഭാഗമായി അത്ലറ്റിക്സും ഫുട്ബാൾ മത്സരങ്ങളുമാണ് കണ്ണൂരിൽ നടക്കുക. എം.എസ്.പി, കേരള പൊലീസ്, തൃശൂ൪ അക്കാദമി തുടങ്ങിയ ടീമുകൾ ഫുട്ബാൾ മത്സരത്തിൽ പോരിനിറങ്ങും. മേളയുടെ വിജയത്തിന് എ.ഡി.ജി.പി ശങ്ക൪റെഡ്ഡി, കണ്ണൂ൪ റേഞ്ച് ഐ.ജി സുരേഷ് രാജ്പുരോഹിത്, എസ്.പി രാഹുൽആ൪.നായ൪ എന്നിവരുൾപ്പെട്ട സംഘാടക സമിതി രൂപവത്കരിച്ച് പ്രവ൪ത്തനമാരംഭിച്ചിട്ടുണ്ട്.
മേളയുടെ വിജയത്തിനായി പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് പ്രദ൪ശന മത്സരങ്ങളും ഒരുക്കുന്നുണ്ട്. കണ്ണൂ൪ റേഞ്ച് ഐ.ജിയായിരുന്ന ജോസ് ജോ൪ജിൻെറ വിരമിക്കലുമായി ബന്ധപ്പെട്ട് ഐ.ജി കപ്പ് വോളിബാൾ, ഐ.ജി കപ്പ് ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.ഇതിൻെറ തുട൪ച്ചയായി കണ്ണൂരിൽ ഇപ്പോൾ പൊലീസ് കപ്പ് ഫുട്ബാളും നടന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
