മോഡിയുടെ രാജി ആവശ്യപ്പെട്ട് ഗുജറാത്തില്‍ കോണ്‍ഗ്രസ് ബന്ദ്
text_fieldsഅഹമ്മദാബാദ്: ഏറ്റുമുട്ടൽ വിദഗ്ദൻ ഡി.ജി വൻസാരയുടെ വെളിപ്പെടുത്തലിന്‍്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നരേന്ദ്രമോഡി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആഹ്വാനം ചെയ്ത ഗുജറാത്ത് ബന്ദ് പൂ൪ണം. വൻസാര ഗുജറാത്ത് ചീഫ് സെക്രട്ടറിക്കയച്ച രാജികത്തിലൂടെ നടത്തിയ വെളിപ്പെടുത്തലിനെ തുട൪ന്ന് മോഡി നയിക്കുന്ന ബി.ജെ.പി സ൪ക്കാ൪ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് രംഗത്തത്തെിയിരിക്കുന്നത്.
ഡി.ജി വൻസാര സമ൪പ്പിച്ച 10 പേജുള്ള രാജിക്കത്തിൽ നരേന്ദ്രമോഡിക്കും മുൻ ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇതിനെ തുട൪ന്നാണ് മോഡിയുടെ രാജിയിൽ കടുത്ത നിലപാടുമായി കോൺഗ്രസ് പ്രതിഷേധ ബന്ദ് നടത്തുന്നത്.
2002 മുതൽ 2007 വരെ താനും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിലെയും ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥ൪ നടപ്പാക്കിയത് സ൪ക്കാ൪ നയങ്ങളാണ്. വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ പങ്കുണ്ടെന്ന് പറഞ്ഞാണ് തന്നെയും മറ്റു ഉദ്യോഗസ്ഥരെയും സി.ബി.ഐയും സി.ഐ.ഡിയും അറസ്റ്റു ചെയ്തത്. എന്നാൽ, തങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്ത സ൪ക്കാറിലെ നയരൂപകരെയും സി.ബി.ഐ അറസ്റ്റു ചെയ്യമെന്നും രാജിക്കത്തിൽ വൻസാര ആവശ്യപ്പെട്ടിരുന്നു. ഏറ്റുമുട്ടൽ കേസുയ൪ത്തി കാണിച്ചാണ് കഴിഞ്ഞ 12 വ൪ഷമായി ഗുജറാത്ത് സ൪ക്കാ൪ രാഷ്ട്രീയ ലാഭം കൊയ്യന്നതെന്നും വൻസാര കുറ്റപ്പെടുത്തിയിരുന്നു.
വിവിധ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ പ്രതി ചേ൪ക്കപ്പെട്ടതിനെ തുട൪ന്ന് സസ്പെൻഷനിലായ വൻസാര 2012 നവംബ൪ മുതൽ അഹ്മദാബാദിലെയും മുംബൈയിലെയും ജയിലിൽ മാറി മാറി കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
