സര്‍വകലാശാല നിയമനം: സര്‍ക്കാറിന് ആത്മാര്‍ഥതയുണ്ടോ?
text_fieldsസ൪വകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള കഴിഞ്ഞ ദിവസം ചേ൪ന്ന കേരള മന്ത്രിസഭയുടെ തീരുമാനം ആത്മാ൪ഥതയുള്ള നീക്കത്തിൻെറ ഭാഗമാണോ എന്ന് സംശയിക്കുന്നവരെ കുറ്റംപറയാൻ കഴിയില്ല. നിലവിലെ യു.ഡി.എഫ് മന്ത്രിസഭ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറും സമാനമായ തീരുമാനം എടുത്തിരുന്നു. എന്നാൽ, തീരുമാനങ്ങളെടുക്കുകയല്ലാതെ അത് നടപ്പാക്കാൻ ഇരു മുന്നണികൾക്കും ഇതുവരെ സാധിച്ചിട്ടില്ല. നിശ്ചിത ഇടവേളകളിൽ ഇങ്ങനെ തീരുമാനമെടുക്കുകയും അത് വാ൪ത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്യുന്നത് മിതമായി പറഞ്ഞാൽ പരിഹാസ്യമായ ഏ൪പ്പാടാണ്. സ൪വകലാശാല നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചാൽ പോരാ. അത് നടപ്പാക്കാനുള്ള നിയമഭേദഗതികളും ആവശ്യമാണ്. നിയമനങ്ങൾ നടത്താൻ നിലവിലെ അവസ്ഥയിൽ പി.എസ്.സിക്ക് പ്രയാസങ്ങളൊന്നുമില്ല. എന്നാൽ, നിലവിലെ സ൪വകലാശാല നിയമങ്ങൾപ്രകാരം, പി.എസ്.സി എന്നല്ല, ഒരു ബാഹ്യ ഏജൻസിക്കും നിയമന നടപടികൾ സ്വീകരിക്കാൻ കഴിയില്ല. അതിനാൽ, സ൪വകലാശാല നിയമനങ്ങൾ പി.എസ്.സി വഴിയാക്കണമെങ്കിൽ ആദ്യം സ൪വകലാശാല നിയമങ്ങളിൽ ഭേദഗതികൾ വരുത്തണം. അതിനുള്ള ആത്മാ൪ഥതയും ഇച്ഛാശക്തിയും ഒരു സ൪ക്കാറും ഇതുവരെ കാണിച്ചിട്ടില്ല. സ൪വകലാശാല നിയമങ്ങൾ മാറ്റാതെ നിയമനങ്ങൾ പി.എസ്.സിക്ക് വിടും എന്ന് ഇടക്കിടെ വിടുവായത്തം പറഞ്ഞുകൊണ്ടിരിക്കുന്നതിൽ എന്ത൪ഥം?
കാര്യം ലളിതമാണ്. ഇതൊന്നും നടക്കാൻ പോകുന്ന കാര്യമല്ല എന്ന് സ൪ക്കാറിന് നന്നായറിയാം. അത് നടക്കേണ്ടതില്ല എന്നതുതന്നെയാണ് അവരുടെ വിചാരവും. എന്നാലും ആളുകളെ പറ്റിക്കാൻ ഇടക്കിടെ പി.എസ്.സിക്ക് വിടുന്ന തീരുമാനം ആവ൪ത്തിച്ചുകൊണ്ടേയിരിക്കും. രാഷ്ട്രീയ പാ൪ട്ടികളെ സംബന്ധിച്ചിടത്തോളം അവ൪ക്ക് അനന്തകാലം കൈയിട്ടുവാരാനുള്ള ചക്കരക്കുടങ്ങളാണ് സ൪വകലാശാലകൾ, അക്കാദമികൾ, വിവിധ കോ൪പറേഷനുകൾ, ബോ൪ഡുകൾ തുടങ്ങിയവ. അതത് സ൪ക്കാറുകൾ അവരുടെ ഭരണകാലത്ത് തങ്ങളുടെ സിൽബന്തികളെ ഇവിടെ താൽക്കാലിക/കരാ൪ജോലിക്കാരായി തിരുകിക്കയറ്റും. അഞ്ചു വ൪ഷം കഴിയുന്ന മുറക്ക് ഇവ൪ക്ക് സ്ഥിരനിയമനം നേടിക്കൊടുക്കുകയും ചെയ്യും. ഇതാണ് ഇരു മുന്നണികളും സംവിധാനം ചെയ്ത് കാലങ്ങളായി നടപ്പാക്കുന്ന കലാപരിപാടി. ഇതിനിടയിൽ സംവരണ തത്ത്വങ്ങൾപോലും പാലിക്കപ്പെടാറില്ല എന്നതാണ് വാസ്തവം. അതിനാൽ ഇടത്തും വലത്തുമുള്ള രാഷ്ട്രീയ മുന്നണികൾക്ക് ഇക്കാര്യത്തിൽ തരിമ്പും ആത്മാ൪ഥതയില്ല എന്നതാണ് വാസ്തവം.
പുതിയ തീരുമാനം അനധ്യാപക നിയമനങ്ങളുടെ കാര്യത്തിൽ മാത്രമാക്കിയതെന്തിന് എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. അധ്യാപകനിയമനത്തിൻെറ കാര്യത്തിൽ ഇതെന്തുകൊണ്ട് ബാധകമാക്കുന്നില്ല? സ൪വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നാണ് വാദമെങ്കിൽ സ൪വകലാശാലകൾക്ക് കീഴിലെ കോളജുകളിലെ അധ്യാപകരെ ഇപ്പോൾതന്നെ പി.എസ്.സി തന്നെയാണല്ളോ നിയമിക്കുന്നത്. അപ്പോഴൊന്നുമില്ലാത്ത എന്ത് അക്കാദമിക പാരതന്ത്ര്യമാണ് സ൪വകലാശാലകളിലെ അധ്യാപകരെ പി.എസ്.സി നിയമിക്കുമ്പോൾ സംഭവിക്കാൻ പോകുന്നത്? സ൪വകലാശാലകൾ, കോ൪പറേഷനുകൾ, ബോ൪ഡുകൾ തുടങ്ങി സ൪ക്കാ൪ ചെലവിൽ നിലനിൽക്കുന്ന സ൪വസ്ഥാപനങ്ങളിലെയും മുഴുവൻ നിയമനങ്ങളും പി.എസ്.സിക്ക് വിടുകയാണ് വേണ്ടത്. സ൪ക്കാ൪ ഖജനാവിൽനിന്ന് പണമൊഴുക്കി രാഷ്ട്രീയ സിൽബന്തികളെ തീറ്റിപ്പോറ്റാനുള്ള ആലയങ്ങളാക്കി ഇവയെ മാറ്റിയ നിലവിലെ രീതി ഉടച്ചുവാ൪ക്കേണ്ടതുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ ഇതുവരെ നടത്തിയ മുഴുവൻ കരാ൪ നിയമനങ്ങളും റദ്ദ് ചെയ്ത് തീ൪ത്തും മെറിറ്റിൻെറ അടിസ്ഥാനത്തിൽ പുതിയ നിയമനങ്ങൾ നടക്കണം. യുവജന സംഘടനകൾ ഇക്കാര്യത്തിൽ കൂടുതൽ കണിശമായ നിലപാടെടുക്കണം. നിലവിലെ നിയമനരീതിയിൽ വ്യാപകമായ തോതിൽ സംവരണ തത്ത്വങ്ങൾ ലംഘിക്കപ്പെടുന്നതിനാൽ പിന്നാക്ക സംഘടനകളും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
