തിരുവനന്തപുരം: സോളാ൪ വിവാദവും അനുബന്ധ വിഷയങ്ങളും യു.ഡി.എഫ് സ൪ക്കാറിനെ വിട്ടൊഴിയാതെ പിന്തുടരുകയാണെങ്കിലും വെള്ളിയാഴ്ച ചേരുന്ന കെ.പി.സി.സി നേതൃയോഗത്തിൽ പ്രശ്നം കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനിടയില്ല. സോളാ൪ ച൪ച്ച നടന്നാൽ അത് ഗ്രൂപ്പ്തിരിഞ്ഞുള്ള വിഴുപ്പലക്കലായി മാറിയേക്കുമെന്ന് ഇരുപക്ഷവും ഭയപ്പെടുന്ന സാഹചര്യത്തിലാണിത്. പാ൪ലമെൻറ് തെരെഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കാര്യങ്ങൾ കൈവിട്ടുപോയാൽ കേന്ദ്രനേതൃത്വത്തിൻെറ അതൃപ്തിക്ക് കാരണമായേക്കുമെന്ന ഭയവും വീണ്ടുവിചാരത്തിന് ഇരുവിഭാഗത്തെയും പ്രേരിപ്പിക്കുന്നു.
കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡൻറുമാ൪, സി.എൽ.പി ഭാരവാഹികൾ, കെ.പി.സി.സി വക്താക്കൾ എന്നിവരുടെ സംയുക്തയോഗം വെള്ളിയാഴ്ച രാവിലെ പത്തിന് പാ൪ട്ടി ആസ്ഥാനമായ ഇന്ദിരഭവനിലാണ് വിളിച്ചിട്ടുള്ളത്. ആഗസ്റ്റ് 29ന് കൊച്ചിയിൽ നടക്കേണ്ടിയിരുന്ന യോഗം മാറ്റിവെക്കുകയായിരുന്നു. മുഖപത്രമായ വീക്ഷണത്തിൻെറ പ്രവ൪ത്തനം മെച്ചപ്പെടുത്തലാണ് യോഗത്തിൻെറ മുഖ്യ അജണ്ട. ലോക്സഭാ തെരഞ്ഞെടുപ്പിൻെറ മുന്നൊരുക്കങ്ങളും ച൪ച്ച ചെയ്യും.
സോളാ൪ വിഷയത്തിൽ കാടുകയറിയുള്ള ച൪ച്ച യോഗത്തിൽ ഉണ്ടാവില്ളെങ്കിലും പ്രശ്നത്തിൽ സ൪ക്കാ൪ ഇതുവരെ സ്വീകരിച്ച നടപടികൾക്ക് യോഗം പൂ൪ണപിന്തുണ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സോളാ൪ പ്രശ്നത്തിലേക്ക് കടക്കാതെ ച൪ച്ച അജണ്ടയിൽ മാത്രമായിരിക്കണമെന്ന നി൪ദേശം യോഗത്തിൻെറ തുടക്കത്തിൽ തന്നെ നേതൃത്വം അറിയിക്കാനാണ് സാധ്യത. ഇത് ലംഘിക്കാൻ ആരും തയാറാകുമെന്ന് കരുതാനാവില്ല. എങ്കിലും പ്രശ്നത്തിൽ സ൪ക്കാ൪ ഇതുവരെ കൈക്കൊണ്ട നടപടികൾ മുഖ്യമന്ത്രി പരാമ൪ശിച്ചേക്കും. ജുഡീഷ്യൽ അന്വേഷണത്തിൻെറ കാര്യത്തിലും സ൪ക്കാറിന് തുറന്ന സമീപനമായിരിക്കുമെന്ന നിലപാട് മുഖ്യമന്ത്രി ആവ൪ത്തിക്കും.
പാ൪ട്ടിക്കും മുന്നണിക്കും ദോഷകരമാകുന്ന പരസ്യപ്രസ്താവനകൾ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന മുന്നറിയിപ്പ് ഇന്നത്തെ യോഗത്തിലും ആവ൪ത്തിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാ൪ട്ടിയുടെ ഒൗദ്യോഗിക ബൂത്തുതല ഏജൻറുമാരുടെ നിയമനത്തിൽ ഇതുവരെ കൈവരിച്ച പുരോഗതിയും അവശേഷിക്കുന്ന ബൂത്തുകളിൽ ഏജൻറുമാരെ നിയമിക്കുന്ന കാര്യത്തിൽ സ്വീകരിക്കേണ്ട അടിയന്തരനടപടിയും യോഗം പരിഗണിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2013 8:00 AM GMT Updated On
date_range 2013-09-06T13:30:14+05:30കെ.പി.സി.സി നേതൃയോഗം ഇന്ന്; സോളാര്‍ മിണ്ടില്ല
text_fieldsNext Story