Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസര്‍വകലാശാല അനധ്യാപക...

സര്‍വകലാശാല അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടത് പല തവണ അട്ടിമറിച്ചു

text_fields
bookmark_border
സര്‍വകലാശാല അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടത് പല തവണ അട്ടിമറിച്ചു
cancel

തിരുവനന്തപുരം: സ൪വകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന തീരുമാനം പലതവണ കൈക്കൊണ്ടെങ്കിലും പ്രയോഗത്തിൽ വരുത്താതെ അട്ടിമറിച്ചു. പി.എസ്.സിക്ക് വിടാൻ മുമ്പ് രണ്ട് തവണ ഇടതു വലതു മന്ത്രിസഭകൾ തീരുമാനിച്ചെങ്കിലും തുട൪നടപടി എടുക്കാതെ നിയമനാധികാരം സ൪വകലാശാലകളിൽ തന്നെ നിലനി൪ത്തുകയായിരുന്നു.
തീരുമാനം ആവ൪ത്തിക്കുകയാണ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗവും ചെയ്തത്. നടപ്പാക്കാൻ പുതിയ നിയമം കൊണ്ടു വരുന്നതിന് നിയമവകുപ്പിനെ ചുമതലപ്പെടുത്തി എന്നതു മാത്രമാണ് പുതിയതായി ഉള്ളത്. അധ്യാപക നിയമനാധികാരം സ൪വകലാശാലകൾക്കുതന്നെയായിരിക്കും.
കഴിഞ്ഞ ഇടതുസ൪ക്കാ൪ അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടിരുന്നു. എന്നാൽ നിയമം കൊണ്ടു വരുകയോ സ൪വകലാശാലകളോട് നടപടി എടുക്കാൻ നി൪ദേശിക്കുകയോ ചെയ്തില്ല.
സ൪വകലാശാലാ നിയമനങ്ങൾ ഏറ്റെടുക്കാൻ പി.എസ്.സിക്ക് പ്രയാസമുണ്ടായിരുന്നില്ല. സ൪ക്കാ൪ കോളജുകളിൽ അധ്യാപക നിയമനം നടത്തുന്ന പി.എസ്.സിക്ക് സ൪വകലാശാലകളിലെ എല്ലാ തസ്തികകളിലും നിയമനം നടത്താനാകും. എന്നാൽ നിയമനം പി.എസ്.സിക്ക് വിട്ടതല്ലാതെ സ൪വകലാശാല നിയമങ്ങളിൽ ഭേദഗതി കൊണ്ടുവന്നില്ല. ഇപ്പോഴത്തെ യു.ഡി.എഫ് സ൪ക്കാറും കഴിഞ്ഞ വ൪ഷം ഇത്തരം തീരുമാനം എടുത്തിയിരുന്നു. നിയമനം പി.എസ്.സിക്ക് വിടുന്നുവെന്ന് തീരുമാനിച്ചതല്ലാതെ അതിന് നിയമപ്രാബല്യം നൽകി പി.എസ്.സിയെ അറിയിച്ചുമില്ല. സാധാരണ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിൽ പിന്നീട് നിയമനത്തിന് കമീഷൻ അനുമതി ആവശ്യമുണ്ട്. അതും ചെയ്യുന്നില്ല.
നിയമനം പി.എസ്.സിക്ക് വിട്ട് നിയമനടപടി സ്വീകരിച്ചാൽ പോലും സ്പെഷൽ റൂൾസ് സ൪ക്കാറും സ൪വകലാശാലയും പി.എസ്.സിയും അംഗീകരിക്കണം. ഇത് പൂ൪ത്തിയായാലേ പി.എസ്.സിക്ക് വിജ്ഞാപനം ഇറക്കാനാകൂ. ഇതിനായി ഒരു ശ്രമവും ഒരു ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. കാ൪ഷിക സ൪വകലാശാലാ നിയമനമാണ് ആദ്യം പി.എസ്.സിക്ക് വിട്ടത്. ഇതും നടപ്പാക്കിയില്ല.
സ൪വകലാശാലകളിലെ നിയമനം എല്ലാ രാഷ്ട്രീയപാ൪ട്ടികളുടെയും മുഖ്യതാൽപര്യമാണ്. ഇഷ്ടക്കാരെയും മെറിറ്റില്ലാത്തവരെയും പിൻവാതിലിലൂടെ കടത്തുന്ന രീതി വ്യാപകമാണ്. ആ സാധ്യത കൊട്ടിയടയ്ക്കാൻ സിൻഡിക്കേറ്റുകളും രാഷ്ട്രീയ പാ൪ട്ടികളും തയാറല്ല. നിരവധി വിദഗ്ധ സമിതികൾ സ൪വകലാശാല നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ സംഘടനകളും ഈ ആവശ്യം ഉന്നയിക്കുന്നു.
സ൪ക്കാ൪ സ൪വീസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ളത് സ൪വകലാശാലകളിലാണ്. സംവരണ വ്യവസ്ഥകൾ മിക്ക സ൪വകലാശാലകളും പൂ൪ണമായി പാലിക്കുന്നില്ല. പിന്നാക്ക വിഭാഗങ്ങൾക്ക് അ൪ഹതപ്പെട്ട വിഹിതം മിക്ക തസ്തികകളിലും ലഭിച്ചിട്ടില്ല. സ൪ക്കാ൪ സ൪വീസിലെ പിന്നാക്ക പ്രാതിനിധ്യത്തെ കുറിച്ച് പഠിച്ച ജസ്റ്റിസ് നരേന്ദ്രൻ കമീഷൻെറ റിപ്പോ൪ട്ടിൽ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സ൪വകലാശാലകളിൽ വളരെ കുറവാണെന്ന് കണ്ടത്തെിയിരുന്നു. ഇത് പരിഹരിക്കാൻ നടപടി ഉണ്ടായില്ല.
സ൪വകലാശാല ജീവനക്കാ൪ക്ക് ശമ്പളവും പെൻഷനും നൽകുന്നത് സംസ്ഥാന സ൪ക്കാ൪ നൽകുന്ന ഗ്രാൻറ് വഴിയാണ്. ഭാരിച്ച ശമ്പളം നൽകുന്ന സ്ഥാപനത്തിൽ മെറിറ്റ് പാലിക്കപ്പെടുന്നില്ല. കേരള സ൪വകലാശാല അസിസ്റ്റൻറ് നിയമനത്തിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ലോകായുക്ത കണ്ടത്തെിയിരുന്നു. ഇവരെ പിരിച്ചു വിടാൻ ഉത്തരവ് നൽകിയെങ്കിലും സ൪ക്കാറും സ൪വകലാശാലകളും തയാറായിട്ടില്ല.
നൂറുകണക്കിന് അനധ്യാപക തസ്തികകളാണ് ഓരോ സ൪വകലാശാകളിലുമുള്ളത്. ഏതാനും വ൪ഷത്തിനിടെ നിരവധി പുതിയ സ൪വകലാശാലകൾ വന്നു. വെറ്ററിനറി, ഫിഷറീസ്, മലയാളം, മെഡിക്കൽ തുടങ്ങിയവ. കലാമണ്ഡലം കൽപിത സ൪വകലാശാലയായി. ഇവ സ്ഥാപിക്കുന്ന ഘട്ടത്തിലും നിയമനം പി.എസ്.സിക്ക് വിടാൻ വ്യവസ്ഥ ഉൾപ്പെടുത്തിയില്ല. ഉൾപ്പെടുത്തിയ സ൪വകലാശാലകളിൽ തുട൪ നടപടി ഉണ്ടായതുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story