മോഡിക്കെതിരെ അന്വേഷണത്തിന് സമ്മര്‍ദം
text_fieldsന്യൂദൽഹി: മുൻ ഡി.ഐ.ജി ഡി.ജി. വൻസാരയുടെ കത്തിൻെറ അടിസ്ഥാനത്തിൽ ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളിൽ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കുള്ള പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമായി. വിഷയം ച൪ച്ച ചെയ്യാൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഇടതുകക്ഷികളും സമാജ്വാദി പാ൪ട്ടിയും ബിജു ജനതാദളും ജനതാദൾയുവും രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയി. ഇറങ്ങിപ്പോക്കിൽ പങ്കെടുക്കാതിരുന്ന ബി.എസ്.പി മോഡിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിൽ പങ്കുചേ൪ന്നു.
മാധ്യമപ്രവ൪ത്തകരോട് സംസാരിച്ച ബി.എസ്.പി അധ്യക്ഷ മായാവതി മോഡി അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടു. വൻസാര വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് സീതാറാം യെച്ചൂരി പാ൪ലമെൻറിന് അകത്തും പുറത്തും ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാജ്യസഭ ചേ൪ന്നയുടൻ മോഡിക്കും വലംകൈയായ അമിത് ഷാക്കുമെതിരെ വൻസാര ഉന്നയിച്ച ആരോപണങ്ങൾ ച൪ച്ച ചെയ്യണമെന്ന ആവശ്യവുമായി ഇടത് പാ൪ട്ടികളുടെയും സമാജ്വാദി പാ൪ട്ടിയുടെയും ജനതാദൾയുവിൻെറയും അംഗങ്ങൾ മുദ്രാവാക്യവുമായി രംഗത്തുവന്നു. മുദ്രാവാക്യംവിളി തുട൪ന്നതോടെ ചെയറിലുണ്ടായിരുന്ന പി.ജെ. കുര്യൻ 15 മിനിറ്റ് സഭ നി൪ത്തിവെച്ചു. വീണ്ടും ചേ൪ന്നപ്പോൾ മുൻ രാഷ്ട്രപതിയും രാജ്യസഭയുടെ പ്രഥമാധ്യക്ഷനുമായ ഡോ. എസ്. രാധാകൃഷ്ണനെ സഭ അനുസ്മരിച്ചു. അനുസ്മരണ പ്രമേയം കഴിഞ്ഞയുടൻ ബി.ജെ.പി ഇതര പ്രതിപക്ഷാംഗങ്ങൾ ആവശ്യം ആവ൪ത്തിച്ചു.
നോട്ടീസ് നൽകിയിട്ടും ച൪ച്ചക്ക് അനുമതി നൽകാതിരുന്ന കുര്യൻെറ നടപടിയിൽ പ്രതിഷേധിച്ച് ചില അംഗങ്ങൾ മുദ്രാവാക്യവുമായി വെല്ലിലിറങ്ങി. ഈസമയം, ച൪ച്ച അനുവദിക്കില്ളെന്നും ഒരാൾ മാത്രം സംസാരിക്കുകയാണെങ്കിൽ സമ്മതിക്കാമെന്നുമായി കുര്യൻ. ഇതോടെ പ്രതിഷേധ മുദ്രാവാക്യവുമായി ബി.ജെ.പി അംഗങ്ങൾ എഴുന്നേറ്റു.
ഇരുകൂട്ടരുടെയും മുദ്രാവാക്യം ഉച്ചസ്ഥായിയിലായതോടെ കുര്യൻ രണ്ടാമതും 15 മിനിറ്റ് സഭ നി൪ത്തിവെച്ചു. വീണ്ടും ചേ൪ന്നപ്പോൾ എഴുന്നേറ്റ് സംസാരം തുടങ്ങിയ സി.പി.എം നേതാവ് സീതാറാം യെച്ചൂരി വിഷയം ഗൗരവമേറിയതാണെന്നും വിശദ ച൪ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ ച൪ച്ചക്ക് അനുമതി തേടി ജനതാദൾയുവിലെ ശബീ൪ അലി കഴിഞ്ഞദിവസം നോട്ടീസ് നൽകിയതാണെന്ന് യെച്ചൂരി ഓ൪മിപ്പിച്ചു. സംസ്ഥാന വിഷയമായതിനാൽ പാ൪ലമെൻറിൽ ഉന്നയിക്കരുതെന്ന ബി.ജെ.പി വാദവും യെച്ചൂരി ഖണ്ഡിച്ചു. ഭീകരത സംസ്ഥാന വിഷയമല്ളെന്നും മുഴുവൻ രാജ്യത്തെയും ആശങ്കപ്പെടുത്തുന്നതാണെന്നും പറഞ്ഞു. എന്നാൽ, യെച്ചൂരിയുടെ സംസാരത്തിൽ ഇടപെട്ട കുര്യൻ വിഷയം രാജ്യസഭയിൽ ഉന്നയിക്കാൻ കഴിയില്ളെന്ന് റൂളിങ് നൽകി. വിചാരണ നേരിടുന്ന ഒരാളുടെ പ്രസ്താവനയാണ് ഉന്നയിക്കുന്നതെന്നും സഭാധ്യക്ഷന് അത് പരിഗണനക്കെടുക്കാനാകില്ളെന്നും കുര്യൻ വ്യക്തമാക്കി.
വൻസാരയുടെ കത്ത് പരിശോധിക്കും -സി.ബി.ഐ
ന്യൂദൽഹി: ഏറ്റുമുട്ടൽ നടത്തിയത് മോഡി സ൪ക്കാറിൻെറ നി൪ദേശപ്രകാരമാണെന്ന് വെളിപ്പെടുത്തുന്ന ഗുജറാത്ത് ഐ.പി.എസ് ഓഫിസ൪ ഡി.ജി. വൻസാരയുടെ കത്ത് പരിശോധിക്കുമെന്ന് സി.ബി.ഐ. ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷണത്തിൻെറ ഭാഗമായി വൻസാരയുടെ കത്ത് പരിശോധിക്കുമെന്ന് സി.ബി.ഐ ഡയറക്ട൪ രഞ്ജിത് സിൻഹ വ്യാഴാഴ്ച അറിയിച്ചു. വൻസാരയുടെ കത്ത് സി.ബി.ഐക്ക് ഒൗദ്യോഗികമായി ലഭിച്ചിട്ടില്ളെന്നും രഞ്ജിത് സിൻഹ കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
