മുഖ്യമന്ത്രിയില്‍ വിശ്വാസമില്ളെങ്കില്‍ ചീഫ് വിപ്പ് ഒഴിയണം -ടി.എന്‍. പ്രതാപന്‍
text_fieldsതൃശൂ൪: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ വിശ്വാസമില്ളെങ്കിൽ പി.സി. ജോ൪ജ് ചീഫ് വിപ്പ് സ്ഥാനം ഒഴിയുകയാണ് വേണ്ടതെന്ന് ടി.എൻ. പ്രതാപൻ എം.എൽ.എ. മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ജോ൪ജ് അയച്ച കത്ത് മാധ്യമങ്ങ ളിലൂടെ പുറത്തുവന്ന സാഹചര്യത്തിൽ യു. ഡി.എഫ് നേതൃയോഗം അടിയന്തരമായി വിളിക്കണമെന്നും അദ്ദേഹം വാ൪ത്താസമ്മേളന ത്തിൽ ആവശ്യപ്പെട്ടു.
ജോ൪ജ് സ്വയം ഒഴിയാൻ തയാറായില്ളെങ്കിൽ യു.ഡി.എഫ് തീരുമാനമെടുക്കണം. മുന്നണി ചെയ൪മാനായ മുഖ്യമന്ത്രിക്കുകീഴിലാണ് ചീഫ് വിപ്പ്. മുഖ്യമന്ത്രിയിൽ വിശ്വാസമില്ളെങ്കിൽ സ്ഥാനമൊഴിഞ്ഞശേഷം അഭിപ്രായം പറയുകയാണ് ജോ൪ജ് ചെയ്യേണ്ടത്.
യു.ഡി.എഫിനും കോൺഗ്രസ് ഹൈകമാൻഡിനും കെ.പി.സി.സിക്കും താൻ കൂടി ഉൾപ്പെടുന്ന പാ൪ലമെൻററി പാ൪ട്ടിക്കും ഉമ്മൻചാണ്ടിയിൽ പൂ൪ണവിശ്വാസമാണ്.
കത്തയച്ചും ദൽഹിയിൽപോയും വാ൪ത്താസമ്മേളനം നടത്തിയും ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാനാകില്ല.
കുറ്റക്കാരനാണെന്ന് കണ്ടത്തെുന്നതുവരെ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാ൪മികാവകാശമുണ്ട്. മന്ത്രി കെ.എം. മാണി യു.ഡി.എഫിൻെറ പ്രധാന നേതാവാണ്. ജോ൪ജിനെ മുന്നിൽ നി൪ത്തി രാഷ്ട്രീയം കളിക്കേണ്ട കാര്യം മാണിക്കില്ളെന്ന് പ്രതാപൻ പറഞ്ഞു.
മാണിയുടെ മുന്നിൽ പി.സി. ജോ൪ജ് എൽ.കെ.ജി വിദ്യാ൪ഥിയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
നെല്ലിയാമ്പതി കേസ് ഹൈകോടതിയിൽ വാദിക്കുന്നതിൽ അഡ്വക്കേറ്റ് ജനറലിൻെറ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഗൗരവ മായി കാണണം.
ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കും. പൊലീസിനെ ഉപയോഗിച്ച് സമരം തല്ലിയൊതുക്കുന്നത് ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു.
ജോ൪ജിൻെറ അഭിപ്രായം യു.ഡി.എഫിൻേറതല്ല -കെ. മുരളീധരൻ
തിരുവനന്തപുരം: സ൪ക്കാ൪ ചീഫ് വിപ്പ് പി.സി. ജോ൪ജ് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ യു.ഡി.എഫിൻേറതല്ളെന്ന് കെ. മുരളീധരൻ എം.എൽ.എ. സോണിയ ഗാന്ധിക്ക് കത്തയക്കാൻ ആ൪ക്കും അവകാശമുണ്ട്. എന്നാൽ, കത്തിൻെറ ഉള്ളടക്കം ലോകം മുഴുവൻ അറിയിക്കേണ്ടിയിരുന്നില്ളെന്ന് മുരളീധരൻ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
സോളാ൪ കേസിലെ ജുഡീഷ്യൽ അന്വേഷണത്തിൻെറ ടേംസ് ഓഫ് റഫറൻസ് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കുതന്നെ വിട്ടുകൊടുക്കണം.
സി.പി.എം പ്രവ൪ത്തകനെ മ൪ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ ക൪ശന നടപടിയെടുക്കണം. യു.ഡി.എഫ് ഭരണത്തിൽ ഇങ്ങനെ സംഭവിക്കരുതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
