കശ്മീര്‍ റിക്രൂട്ട്മെന്‍റ് കേസ്: അന്തിമ വാദം തുടങ്ങി
text_fieldsകൊച്ചി: കശ്മീരിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന കേസിൽ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ അന്തിമ വാദം തുടങ്ങി. തടിയൻറവിട നസീ൪ അടക്കം 18 പ്രതികൾക്കെതിരെയാണ് പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി എസ്.വിജയകുമാ൪ മുമ്പാകെ വാദം തുടങ്ങിയത്. എൻ.ഐ.എയുടെ അന്തിമവാദം പൂ൪ത്തിയായതിനത്തെുട൪ന്ന് പ്രതിഭാഗം വാദം ആരംഭിച്ചു. ഈമാസം അവസാനത്തോടെ കേസിൽ വിധി പറയുമെന്നാണ് സൂചന. ഒന്നരവ൪ഷം നീണ്ട രഹസ്യവിചാരണക്കൊടുവിലാണ് കേസ് വിധി പറയുന്നതിലേക്കടുക്കുന്നത്.
വിചാരണക്ക് മുമ്പേ അറസ്റ്റിലായ 18 പ്രതികളിൽ ഒരാൾ ഒഴികെ മറ്റുള്ളവരെല്ലാം ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. 2008 ഒക്ടോബറിൽ നാല് മലയാളി യുവാക്കൾ കശ്മീരിൽ അതി൪ത്തി സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന വിവരത്തത്തെുട൪ന്നാണ് റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത്. കണ്ണൂ൪ തൈക്കണ്ടി ഫയാസ്, വാഴകത്തെരു മുഴത്തടം അറഫയിൽ ഫായിസ്, മലപ്പുറം ചെട്ടിപ്പടി ആലുങ്കൽ ബീച്ചിൽ അബ്ദുൽറഹീം, എറണാകുളം തമ്മനം കൊടുവേലിപ്പറമ്പിൽ വ൪ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസീൻ എന്നിവ൪ കൊല്ലപ്പെട്ടുവെന്നാണ് ആരോപണം. കൊല്ലപ്പെട്ടുകിടക്കുന്ന ചിത്രങ്ങൾ കോടതിയിൽ ഹാജരാക്കിയ എൻ.ഐ.എ സംഘം ബന്ധുക്കളെ കോടതിയിൽ എത്തിച്ച് ഇവരാണെന്ന് സ്ഥിരീകരിച്ചശേഷമാണ് വിചാരണ നടപടി ആരംഭിച്ചത്. 20 പ്രതികളുള്ള കേസിൽ പാക് സ്വദേശി അബൂറൈഹാൻ വാലി, സാബി൪ എന്ന അയ്യൂബ് എന്നിവ൪ ഇപ്പോഴും ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
