ഡിക്കന്‍സിന്‍െറ ഭവനം സന്ദര്‍ശകര്‍ക്കായി തുറക്കുന്നു
text_fieldsലണ്ടൻ: പ്രശസ്ത ഇംഗ്ളീഷ് സാഹിത്യകാരൻ ചാൾസ് ഡിക്കൻസിൻെറ ബ്രിട്ടനിലെ കെൻറിലെ വസതി ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. 1870ൽ അന്തരിച്ച ഡിക്കൻസിൻെറ വസതി ആദ്യമായാണ് ജനങ്ങൾക്ക് സന്ദ൪ശനത്തിന് തുറക്കുന്നത്. അദ്ദേഹത്തിൻെറ ക്ളാസിക് കൃതികളായ ‘ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്’, ‘എ ടെയ്ൽ ഓഫ് ടൂ സിറ്റീസ്’ എന്നിവ പിറന്നത് ഈ വസതിയിൽവെച്ചാണ്. 1920 മുതൽ ഇത് സ്കൂളായി പ്രവ൪ത്തിക്കുകയായിരുന്നു. എന്നാൽ, സ്കൂളിന് പുതിയ കെട്ടിടങ്ങൾ പണിതതോടെ വീട് കാലിയായി. സ്കൂളിൻെറ പുതിയ കെട്ടിടങ്ങളിലെ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്തത് ഡിക്കൻസിൻെറ പേരമകളായ മരിയോൺ ഡിക്കൻസാണ്. കെൻറ് ഹോം സന്ദ൪ശക൪ക്കായി തുറന്നുകൊടുക്കുന്നതിലൂടെ ഡിക്കൻസിനെ ഇഷ്ടപ്പെടുന്ന വായനക്കാ൪ക്ക് അദ്ദേഹത്തിൻെറ വസതിയിലേക്ക് പ്രവേശിച്ച തനിക്കുണ്ടായതുപോലെയുള്ള മാന്ത്രികാനുഭൂതി അനുഭവിക്കാൻ സാധിക്കുമെന്ന് മരിയോൺ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
