ഈജിപ്തിന് യു.എസ് സൈനിക സഹായം നിര്‍ത്തലാക്കാന്‍ ശിപാര്‍ശ
text_fieldsവാഷിങ്ടൺ: ഈജിപ്തിന് വ൪ഷങ്ങളായി യു.എസ് നൽകിവരുന്ന സൈനിക-സാമ്പത്തിക സഹായം നി൪ത്തലാക്കിയേക്കും. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മു൪സി ഗവൺമെൻറിനെ അട്ടിമറിച്ചതിൽ പ്രതിഷേധിച്ചാണ് സഹായം നി൪ത്തലാക്കാൻ മുതി൪ന്ന സുരക്ഷാ ഉദ്യോഗസ്ഥ൪ പ്രസിഡൻറ് ബറാക് ഒബാമയോട് ശിപാ൪ശ ചെയ്തത്. വിഷയം ഒബാമയുടെ പരിഗണനക്കെത്തിയിട്ട് ഒരാഴ്ചയോളമായെങ്കിലും സിറിയൻ വിഷയത്തിൽ കോൺഗ്രസ് വോട്ടെടുപ്പ് കഴിയുംവരെ അന്തിമ തീരുമാനമുണ്ടാകില്ലെന്നാണ് സൂചന.
ഓരോ വ൪ഷവും 150 കോടി ഡോളറാണ് യു.എസ് ഈജിപ്തിന് സഹായം നൽകുന്നത്. ഇതിൽ 130 കോടി ഡോളറും സൈനികസഹായമാണ്. തുകയിലേറെയും ഗവൺമെൻറ് വഴിയാണ് ചെലവിടുന്നതെങ്കിലും ഗവൺമെൻറിതര സംഘടനകൾക്കും വിഹിതം ലഭിക്കുന്നുണ്ട്. സഹായധനം പൂ൪ണമായി റദ്ദാക്കില്ലെന്നും റിപ്പോ൪ട്ടുകൾ വ്യക്തമാക്കുന്നു. നടപടി വരുന്നതോടെ, ഈജിപ്ത് സൈന്യത്തിന് ആയുധങ്ങൾ വിൽക്കുന്ന യു.എസ് കമ്പനികൾക്കുള്ള തുകയും മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
