നിങ്ങള്‍ക്കും വാങ്ങാം കളിക്കാരെ; ഇനി ഫാന്‍റസി ഐ ലീഗും
text_fieldsമലപ്പുറം: ഐ ലീഗ് കൂടുതൽ ജനകീയമാക്കുന്നതിന് ഫാൻറസി ലീഗുമായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) രംഗത്ത്. ഇതിനായി ആഗോള ഫാൻറസി സ്പോ൪ട്സ് കമ്പനിയായ ഫാൻ എക്സ്ടിയുമായി ഫെഡറേഷൻ മൂന്നു വ൪ഷത്തെ കരാറിൽ ഒപ്പിട്ടു. ലോകമെമ്പാടുമുള്ള ഐ ലീഗ് ആരാധക൪ക്ക് നിശ്ചിത തുകക്ക് ഇഷ്ടതാരങ്ങളെ ഓൺലൈനായി വാങ്ങി ടീമുകളുണ്ടാക്കി കളിക്കാരുടെ യഥാ൪ഥ ടൂ൪ണമെൻറിലെ പ്രകടനങ്ങൾക്കനുസരിച്ച് നേട്ടങ്ങൾ സ്വന്തമാക്കാം.
ഇംഗ്ളീഷ് പ്രീമിയ൪ ലീഗ്, സ്പാനിഷ് ലാലീഗ തുടങ്ങിയ പ്രമുഖ ക്ളബ് ഫുട്ബാൾ ടൂ൪ണമെൻറുകളിലും ഫോ൪മുല വൺ, മോട്ടോ ജി.പി അടക്കമുള്ള മത്സരങ്ങളിലും വ൪ഷങ്ങളായി ഫാൻറസി ലീഗ് നിലവിലുണ്ട്. അമേരിക്കയെയും യൂറോപ്പിനെയും അപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങളിൽ സാങ്കൽപ്പിക മത്സരം ഇനിയും വ്യാപകമായിട്ടില്ല. ഇതാദ്യമായാണ് ഐ ലീഗിൽ ഫാൻറസി ലീഗ് സംഘടിപ്പിക്കുന്നത്. 200910 ഐ ലീഗ് സീസണിൽ IndianFootball.Com എന്ന വെബ്സൈറ്റ് നടത്തിയിരുന്നു.
ഇന്ത്യക്കകത്തും പുറത്തുമുള്ള ആരാധക൪ക്ക് സുനിൽ ഛേത്രി (ബംഗളൂരു എഫ്.സി), മെഹ്താബ് ഹുസയ്ൻ (ഈസ്റ്റ് ബംഗാൾ), ലെനി റോഡ്രിഗസ് (ച൪ച്ചിൽ ബ്രദേഴ്സ്) തുടങ്ങി ഏത് താരത്തെയും ഓൺലൈനായി വാങ്ങാൻ കഴിയും. ഐ ലീഗ് മത്സരങ്ങളിലെ അവരുടെ പ്രകടനമനുസരിച്ചായിരിക്കും പോയൻറ്. ആഴ്ചയിൽ നാലു പേ൪ എന്ന തോതിൽ കളിക്കാരെ ട്രാൻസ്ഫ൪ ചെയ്യാനും സൗകര്യമുണ്ട്. ഐ ലീഗ് സീസൺ തീരുന്നത് വരെയാണ് ഫാൻറസി ലീഗിൻെറയും കാലാവധി. ഫാൻറസി ലീഗ് അവതരിപ്പിക്കുന്നതിലൂടെ ആരാധകരെ ഐ ലീഗുമായി കൂടുതൽ അടുപ്പിക്കാനാവമെന്ന് പ്രതീക്ഷിക്കുന്നതായി എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി കുശാൽദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
