കല്ലായിപ്പുഴ പുനരുജ്ജീവനത്തിന് വീണ്ടും തിരിച്ചടി
text_fieldsകോഴിക്കോട്: രാജ്യാന്തര മരവ്യവസായ കേന്ദ്രമായ കല്ലായിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ഫണ്ട് അനുവദിച്ചിട്ടും സാങ്കേതികക്കുരുക്കിലാണ് പദ്ധതി. കഴിഞ്ഞ സ൪ക്കാ൪ പുഴ പുനരുജ്ജീവനത്തിന് 35 കോടി അംഗീകരിച്ചിരുന്നു. ആദ്യഘട്ടമായി മൂന്നരക്കോടി അനുവദിച്ചു. ടെൻഡ൪ നടപടികൾ നീണ്ടുപോയതോടെ മൂന്നു വ൪ഷത്തിനു ശേഷം തുക 4.90 കോടിയായി വ൪ധിപ്പിച്ചു. എന്നിട്ടും, ഒന്നും നടക്കാതിരുന്നതിനെ തുട൪ന്നാണ് സംസ്ഥാന ജല വിഭവ വകുപ്പ് പദ്ധതിക്ക് കഴിഞ്ഞ ആഴ്ച 80 ലക്ഷം കൂടി അനുവദിച്ചത്. എന്നാൽ, പഴയ ടെൻഡ൪ നീട്ടുന്നതിനുപകരം ഇപ്പോഴത്തെ തുക പുതിയ പദ്ധതിയായി സ൪ക്കാ൪ അവതരിപ്പിച്ചതിനാൽ പദ്ധതി സാങ്കേതികക്കുരുക്കിലായി. പ്രവൃത്തി തുടങ്ങണമെങ്കിൽ നടപടിക്രമങ്ങൾ ആദ്യം മുതൽ പുനരാരംഭിക്കണമെന്ന് ജലവിഭവ വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയ൪ കെ.കെ. അബ്ദുറസാഖ് പറഞ്ഞു. 22 കി.മീറ്റ൪ പുഴ ഒരു മീറ്റ൪ ആഴത്തിൽ കുഴിച്ച് ചളി നീക്കൽ, കൈയേറ്റം ഒഴിപ്പിക്കൽ, സംരക്ഷണ ഭിത്തി കെട്ടൽ എന്നിവക്കാണ് ഫണ്ട്. മലിനീകരണത്താൽ പുഴയിൽ ഓക്സിജൻെറ അളവ് വൻ തോതിൽ കുറഞ്ഞതായി സി.ഡബ്ള്യു.ആ൪.ഡി.എം നടത്തിയ പഠനത്തിൽ കണ്ടത്തെിയിരുന്നു. കല്ലായിപ്പുഴയെയും എലത്തൂ൪പുഴയെയും ബന്ധിപ്പിക്കുന്ന കനോലി കനാൽ മാലിന്യപ്പുഴയായി. ഇതിൻെറ നവീകരണത്തിന് 2.41 കോടി അനുവദിച്ചതായി ജില്ലാ കലക്ട൪ പറയുന്നുണ്ടെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല.
കോഴിക്കോട്ടെ മരവ്യവസായവും ഇപ്പോൾ തക൪ച്ചയിലാണ്. 10 വ൪ഷത്തിനിടെ ഇരുനൂറിലേറെ ഈ൪ച്ചമില്ലുകളാണ് മേഖലയിൽ പൂട്ടിയത്. കല്ലായി, പുതിയപാലം, മാങ്കാവ്, മൂരിയാട്, ഫറോക്ക്, ചെറുവണ്ണൂ൪, ബേപ്പൂ൪ ഭാഗങ്ങളിലാണ് മരവ്യവസായം ഉള്ളത്. 300ഓളം മില്ലുകളുണ്ടായിരുന്ന മേഖലയിൽ ഇപ്പോൾ 75 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. നൂറിലേറെ മില്ലുകളുണ്ടായിരുന്ന കല്ലായിയിൽ ഇപ്പോൾ 22 എണ്ണം മാത്രമാണുള്ളത്. കല്ലായിയിലെ പഴക്കമുള്ള മില്ലുകളിലൊന്നായ കെ.കെ.കെ. സോമിൽ പൊളിച്ചുകൊണ്ടിരിക്കുകയാണ്. പള്ളിക്കണ്ടി സി.ടി. സോമിൽ, ശറഫത്തലി സോമിൽ, ബിച്ചുസോമിൽ എന്നിവ പൂട്ടി. ഇവിടത്തെ ആദ്യ മില്ലായ ബി.എസ്.ടി സോമില്ലാണ് ആദ്യം പൂട്ടിയത്. അവശേഷിക്കുന്ന മില്ലുകളിൽ ചിലത് ഗോഡൗണുകളായി. കല്ലായിയിൽ മാത്രം 377 രജിസ്ട്രേഡ് മരവ്യാപാരികളുണ്ടായിരുന്നത് ഇപ്പോൾ നൂറുതികയില്ല .
തൊഴിലാളികളുടെ എണ്ണവും വൻതോതിൽ കുറഞ്ഞു. മാലിന്യം നിറഞ്ഞ പുഴയിൽ ഇറങ്ങിനിന്ന് ജോലിചെയ്യാൻ ആളുകളെ കിട്ടാത്തതാണ് പ്രധാന പ്രശ്നം. നേരത്തേ 10,000ത്തോളം തൊഴിലാളികളുണ്ടായിരുന്നിടത്ത് ഇപ്പോൾ 1,500 പേരേയുള്ളൂ. മരക്ഷാമമാണ് മറ്റൊരു പ്രശ്നം. വനംവകുപ്പിൽനിന്നുള്ള നോ ഒബ്ജക്ഷൻ സ൪ട്ടിഫിക്കറ്റ്, പ്രോപ്പ൪ട്ടി മാ൪ക്ക് രജിസ്ട്രേഷൻ, യാ൪ഡ് വേണമെന്ന നിബന്ധന എന്നിവ മേഖലക്ക് തിരിച്ചടിയായി. ഇപ്പോൾ മലേഷ്യ, ഘാന, ബ൪മ എന്നീ രാജ്യങ്ങളിൽനിന്നും ക൪ണാടക, തമിഴ്നാട് തുടങ്ങിയ അന്യ സംസ്ഥാനങ്ങളിൽനിന്നുമാണ് ഇവിടേക്ക് മരങ്ങൾ എത്തുന്നത്. ബോംബെ മാ൪ക്കറ്റിൽ കല്ലായി മരങ്ങൾക്ക് ഇപ്പോൾ മാ൪ക്കറ്റില്ല. ക൪ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ മേഖല കൈയടക്കി.
അതേസമയം, നികുതി പിരിവിലെ അവ്യക്തത ചെറുകിടവ്യാപാരികളെ തക൪ക്കുകയാണെന്ന് കോഴിക്കോട് ടിമ്പ൪ മ൪ച്ചൻറ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി പി.വി. ലക്ഷ്മണൻ പറഞ്ഞു. വിറ്റ സംഖ്യയുടെ നികുതിയാണോ മൂല്യവ൪ധിത നികുതിയാണോ അടക്കേണ്ടത് എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്. ഇത് ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കുകയാണെന്നും ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കല്ലായിപ്പുഴ മരവ്യാപാരത്തെ സഹായിക്കില്ളെന്ന് ടിമ്പ൪ മ൪ച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.കെ. കണ്ടൻകുട്ടി പറയുന്നു. പുഴയോരങ്ങൾ കെട്ടുന്നതോടെ മരങ്ങൾ ഇറക്കാൻ കഴിയാതാവും. ബേപ്പൂ൪ തുറമുഖം നവീകരിക്കുന്ന പ്രവ൪ത്തനങ്ങളാണ് ഈ മേഖലക്ക് അൽപമെങ്കിലും ജീവശ്വാസം നൽകുകയെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.