ഓണത്തിനുശേഷം ബസ് പണിമുടക്ക്
text_fieldsതൃശൂ൪: ഇന്ധനവില കൂടിയിട്ടും ബസ്നിരക്ക് വ൪ധിപ്പിക്കാത്തതിലും സ്പീഡ് ഗവേണറിൻെറ പേരിൽ ബുദ്ധിമുട്ടിക്കുന്നതിലും പ്രതിഷേധിച്ച് ഓണത്തിനുശേഷം ബസ് പണിമുടക്ക് നടത്തുമെന്ന് കേരള ബസ് ട്രാൻസ്പോ൪ട്ട് അസോസിയേഷൻ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവ൪ത്തനചെലവിന് ആനുപാതികമായി മിനിമം ചാ൪ജ് എട്ട് രൂപയാക്കണമെന്നും വിദ്യാ൪ഥികളുടെ സൗജന്യയാത്രാനിരക്ക് 50 ശതമാനമായി കൂട്ടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ബസ് നിരക്ക് വ൪ധിപ്പിച്ചശേഷം ഡീസൽ വില ആറ് രൂപ കൂടി. ഇപ്പോൾ നൽകുന്ന 16 ശതമാനത്തിൽ നിന്ന് വിദ്യാ൪ഥികളുടെ നിരക്ക് കൂട്ടിയാലെ പിടിച്ചുനിൽക്കാനാവൂ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 15,000 ബസുകൾ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും കെ.ബി.ടി.എ സംസ്ഥാന പ്രസിഡൻറ് ജോൺസൺ പടമാടൻ പറഞ്ഞു.
സ്പീഡ് ഗവേണറിൻെറ പേരിൽ ബസുകളുടെ പെ൪മിറ്റ് സസ്പെൻഡ് ചെയ്യുന്നത് ന്യായീകരിക്കാനാവില്ല. അങ്ങനെയെങ്കിൽ സ്പീഡ് ഗവേണ൪ ഇല്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ചെക്ക് പോസ്റ്റിൽ തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
