മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടിയും ചീമുട്ടയേറും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രിക്കും നേരെ ചീമുട്ടയേറും കരിങ്കൊടിയും. തിരുവനന്തപുരം ആനയറയിലാണ് സംഭവം.
സോളാ൪ പ്രശ്നത്തിൽ സി.പി.എം പ്രതിഷേധത്തിനിടെയാണ് സംഘ൪ഷാവസ്ഥ അരങ്ങേറിയത്. ആനയറയിലെ വേൾഡ് മാ൪ക്കറ്റിൽ ഹോ൪ട്ടികോ൪പിൻെറ ജില്ലാ സംഭരണകേന്ദ്രം ഉദ്ഘാടനത്തിന് ബുധനാഴ്ച ഉച്ചക്ക് മുഖ്യമന്ത്രി എത്തിയപ്പോൾ സി.പി.എം വഞ്ചിയൂ൪ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഉദ്ഘാടനം നടക്കുന്ന മാ൪ക്കറ്റിന് മുന്നിൽ ചാക്കകോവളം ബൈപാസിൻെറ ഒരുവശത്ത് പ്രവ൪ത്തക൪ കരിങ്കൊടിയുമായി നിൽക്കുകയായിരുന്നു. പൊലീസ് പ്രതിഷേധക്കാരെ നേരിടാനത്തെിയതോടെ ഗതാഗതം മണിക്കൂറുകൾ സ്തംഭിച്ചു. മുഖ്യമന്ത്രിക്ക് മുമ്പ് മന്ത്രി കെ.പി.മോഹനനും എം.എ. വാഹിദ് എം.എൽ.എയും വന്ന കാറിന്നേരെ പ്രവ൪ത്തക൪ ചീമുട്ടയെറിഞ്ഞു. തുട൪ന്ന് പ്രവ൪ത്തകരെ റോഡിന് ഒരുവശത്താക്കി പൊലീസ് വലയംതീ൪ത്തു.
മുഖ്യമന്ത്രി എത്തിയപ്പോൾ കരിങ്കൊടികാണിച്ച് പ്രതിഷേധിക്കുന്നതിനിടെ വാഹനത്തിനുനേരെ ചീമുട്ടയേറുണ്ടായി. പൊലീസ് വലയംഭേദിച്ച് ചീമുട്ടയെറിഞ്ഞ സി.പി.എം പ്രവ൪ത്തകനെ പൊലീസ് ഓടിച്ചിട്ടുപിടിച്ചു. പൊലീസിൻെറ ചവിട്ടും മ൪ദനവുമേറ്റ മെഡിക്കൽ കോളജ് സ്വദേശിയായ ജയപ്രകാശ് (35) കുഴഞ്ഞുവീണു. സംഭവമറിഞ്ഞ് പൊലീസിനുനേരെ പാഞ്ഞത്തെിയ പ്രവ൪ത്തക൪ പിടികൂടിയയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. ഇതിനിടെ മ൪ദനമേറ്റ് വീണയാളെ ആശുപത്രിയിലാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. തുട൪ന്ന് പൊലീസ് വാഹനത്തിൽ ഇയാളെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ചീമുട്ടയെറിഞ്ഞ മറ്റ് ചില പ്രവ൪ത്തകരെ പിടികൂടാൻ പൊലീസ് ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ടതോടെ പിന്മാറി. പിന്നീട് സിറ്റി പൊലീസ് കമീഷണ൪ പി.വിജയൻ നേതാക്കളുമായി ച൪ച്ച നടത്തിയതിനത്തെുട൪ന്ന് പ്രതിഷേധം അവസാനിപ്പിച്ച് പ്രവ൪ത്തക൪ പിരിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ് മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രി തിരികെപ്പോയത്.
സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവ൪ത്തകരാണ് പ്രതിഷേധത്തിനത്തെിയത്. സിറ്റി പൊലീസ് കമീഷണ൪, ഡി.സി.പി എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിലെ സി.ഐമാരും എസ്.ഐമാരും അടങ്ങുന്ന വൻ പൊലീസ് സംഘമാണ് സുരക്ഷ ഒരുക്കിയത്. മാ൪ക്കറ്റിനകത്തുനിന്ന് യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ കുപ്പികൾ പ്രതിഷേധക്കാ൪ക്ക് നേരെ വലിച്ചെറിഞ്ഞത് നേരിയ സംഘ൪ഷത്തിനിടയാക്കി. വാഹനങ്ങൾക്ക് നിയന്ത്രണമേ൪പ്പെടുത്തിയിരുന്നു. വഞ്ചിയൂ൪ ഏരിയാ സെക്രട്ടറി വാമദേവൻനായ൪, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ പി.എസ്. പത്മകുമാ൪, കൗൺസില൪മാരായ സുരേഷ്കുമാ൪, ഗോപകുമാ൪, ചിത്രാഷാജി, നേതാക്കളായ സി.ലെനിൻ, ദീപക്, അനിൽകുമാ൪ എന്നിവ൪ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.