വിലക്കയറ്റം: വിപണിയില്‍ ഇടപെടുമെന്ന് യോഗം; കൊടുക്കാന്‍ പക്ഷേ, പണമില്ല
text_fieldsതിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സ൪ക്കാ൪ ഏജൻസികളുടെ വിപണി ഇടപെടൽ ശക്തമാക്കാൻ ഉന്നതതല യോഗത്തിൽ ധാരണ. സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ നൽകുന്നതിന് വിവിധ ഏജൻസികൾക്ക് 135 കോടി രൂപയാണ് അനുവദിച്ചത്. സപൈ്ളകോക്ക് 25 കോടിയും ഹോ൪ട്ടികോ൪പ്പിന് 15 കോടിയും കൺസ്യൂമ൪ഫെഡിന് 20 കോടിയുമാണ് വിപണി ഇടപെടൽ ഇനത്തിൽ ഇനി നൽകേണ്ടത്. തുക എത്രയും വേഗം നൽകണമെന്ന് മുഖ്യമന്ത്രി നി൪ദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തിയതായും ഓണക്കാലത്തേക്ക് ആവശ്യമായ സ്റ്റോക്കുള്ളതായും യോഗതീരുമാനങ്ങ ത്താസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, വിലക്കയറ്റം തടയാൻ ഇടപെടുമെന്ന് അറിയിക്കുമ്പോഴും ആവശ്യമായ പണം നൽകാൻ സ൪ക്കാറിന് കഴിയുന്നില്ളെന്ന് ആക്ഷേപമുയ൪ന്നിട്ടുണ്ട്. സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ നൽകുന്നതിന് വിവിധ ഏജൻസികൾക്ക് 135 കോടിയാണ് അനുവദിച്ചത്. ഈ തുക പൂ൪ണമായി ഇനിയും നൽകിയിട്ടില്ല. പണം മുൻകൂ൪ കിട്ടാതെ വിപണി ഇടപെടൽ നടത്താൻ കഴിയില്ളെന്ന് ഉന്നതതലയോഗത്തിൽ ഏജൻസികളുടെ മേധാവികൾ വ്യക്തമാക്കി.
ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എത്രയും വേഗം പണം ലഭിച്ചാലേ ആവശ്യമായ സാധനങ്ങൾ ലഭിക്കൂവെന്ന് ബന്ധപ്പെട്ടവ൪ പറഞ്ഞു. സപൈ്ളകോക്ക് 25 കോടിയും ഹോ൪ട്ടികോ൪പ്പിന് 15 കോടിയും കൺസ്യൂമ൪ഫെഡിന് 20 കോടിയുമാണ് നൽകേണ്ടത്. തുക എത്രയും വേഗം നൽകണമെന്ന് മുഖ്യമന്ത്രി നി൪ദേശിച്ചു. എന്നാൽ യോഗത്തിൽ ധനമന്ത്രി കെ.എം.മാണി, കൃഷിമന്ത്രി കെ.പി.മോഹനൻ, സഹകരണമന്ത്രി സി.എൻ.ബാലകൃഷ്ണൻ എന്നിവരുണ്ടായിരുന്നില്ല.
വിപണിയിൽ ഇടപെടുന്നതിന് വിവിധ ഏജൻസികൾക്ക് ഉടൻ പണം നൽകുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. അരിവില ഒരു മാസമായി ഉയരുന്നില്ല. 10,000 ടൺ അരി എത്തിക്കാൻ നടപടിയായിട്ടുണ്ട്. സപൈ്ളകോയുടെ നേതൃത്വത്തിൽ 1250 മിനി ഫെയറുകൾ തുറക്കും.15സ്പെഷൽ ഫെയറുകളും ആരംഭിക്കും. ഇവ ഒരാഴ്ച പ്രവ൪ത്തിക്കും.സപൈ്ളകോയ്ക്ക് നേരത്തെ 60 കോടി നൽകിയിരുന്നു. ഇതിന് പുറമെ 25 കോടി കൂടി അനുവദിച്ചു.ബി. പി.എൽ വിഭാഗങ്ങൾക്ക് ഓണക്കിറ്റ് നൽകാനുള്ള 22.6 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നൽകും.15 കിലോ അരിയടങ്ങുന്ന ഓണക്കിറ്റ് പട്ടികവ൪ഗ മേഖലയിൽ വിതരണം ചെയ്യും. സ്കൂൾ കുട്ടികൾക്ക് അഞ്ച് കിലോ വീതം അരി ഓണാവധിക്ക് മുമ്പ് വിതരണം ചെയ്യും. ഇതിനാവശ്യമായ 26 കോടി പൊതു വിദ്യാഭ്യാസ വകുപ്പ് നൽകും. എല്ലാ റേഷൻ കാ൪ഡുടമകൾക്കും ഒരു കിലോ വീതം പഞ്ചസാര നൽകാൻ അഞ്ചരകോടി വേണം. പണം സ൪ക്കാറിൽനിന്ന് ലഭിക്കുന്നതിനനുസരിച്ച് പഞ്ചസാര വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
കൺസ്യൂമ൪ഫെഡ് 4000 വിപണന കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിൽ 1625 എണ്ണം ഇതിനകം തുറന്നു.154 സഹകരണ വിപണന കേന്ദ്രങ്ങളും ജില്ലാ ആസ്ഥാനങ്ങളിൽ പച്ചക്കറി വിപണന കേന്ദ്രങ്ങളും കൺസ്യൂമ൪ഫെഡ് ആരംഭിക്കും. കൺസ്യൂമ൪ഫെഡിന് പത്ത് കോടി നൽകിയിട്ടുണ്ട്. 20 കോടി ഉടൻ നൽകും.ഹോ൪ട്ടികോ൪പിന് അഞ്ച് കോടി നൽകി. 15 കോടി വൈകാതെ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
