ഗ്യാസ് സബ്സിഡി: വയനാട്, പത്തനംതിട്ട ജില്ലകള്‍ക്ക് ഇളവില്ല
text_fieldsന്യൂദൽഹി: പാചകവാതക സബ്സിഡി ആധാറുമായി ബന്ധിപ്പിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതിയിൽ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള മൂന്നു മാസ ഇളവ് വയനാട്, പത്തനംതിട്ട ജില്ലകൾക്ക് കിട്ടില്ല. ആധാ൪ നമ്പ൪ ഗ്യാസ് ഏജൻസിയിലും ബാങ്കിലും നൽകാൻ ഈ രണ്ടു ജില്ലകൾക്ക് അനുവദിച്ച മൂന്നു മാസ സാവകാശം ആഗസ്റ്റ് 31ന് തീ൪ന്നു. മറ്റു 12 ജില്ലകൾക്ക് ഇളവ് നവംബ൪ 30 വരെയുണ്ട്.
ആധാ൪ നമ്പ൪ ഗ്യാസ് ഏജൻസിയിലും ബാങ്കിലും നൽകാത്ത വയനാട്, പത്തനംതിട്ട ജില്ലക്കാ൪ ഇനി ഗ്യാസ് വിപണി വില നൽകി വാങ്ങേണ്ടി വരും. ആധാ൪ നമ്പ൪ നൽകുന്ന സമയം മുതൽ സബ്സിഡി അനുവദിക്കുകയും ചെയ്യും.
ഗ്യാസ് സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതി ജൂൺ ഒന്നു മുതൽ നടപ്പാക്കിയ രാജ്യത്തെ ആദ്യത്തെ 20 ജില്ലകളിൽ രണ്ടെണ്ണമാണ് വയനാടും പത്തനംതിട്ടയും. അന്ന് ആധാറിന് അപേക്ഷിക്കാത്തവ൪ക്ക് ആധാ൪ നമ്പ൪ നേടാനും ഗ്യാസ് ഏജൻസിയിലും ബാങ്കിലും നൽകാനുമായി മൂന്നുമാസ സമയം അനുവദിച്ചിരുന്നു. അത് അവസാനിച്ച മുറക്കാണ് മറ്റു 12 ജില്ലകളിൽ പദ്ധതി തുടങ്ങിയത്. ഈ ജില്ലകൾക്കും മൂന്നു മാസ സാവകാശം തുടക്കമെന്ന നിലയിൽ അനുവദിക്കുന്നുണ്ട്. ആദ്യത്തെ രണ്ടു ജില്ലകൾക്ക് നവംബ൪ 30 വരെയുള്ള സാവകാശം ഇക്കൂട്ടത്തിൽ ലഭിക്കുമെന്ന സംശയം ഉപയോക്താക്കൾക്കിടയിൽ ഉയ൪ന്നത് ഇതത്തേുട൪ന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
