ദലിത് വിദ്യാര്‍ഥികള്‍ ഷര്‍ട്ടും ചെരിപ്പുമിടുന്നതിന് വിലക്ക്
text_fieldsകോയമ്പത്തൂ൪: മേഖലയിലെ കോളജുകളിൽ രൂക്ഷമാവുന്ന റാഗിങ് ജാതി അതിക്രമത്തിലേക്ക് വളരുന്നു. തമിഴ്നാട്ടിൽ റാഗിങ് കുറ്റകൃത്യത്തിന് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം നിലനിൽക്കവെയാണിത്.
കോയമ്പത്തൂ൪ ഗവ. ലോ കോളജിൽ ദലിത് വിദ്യാ൪ഥി ചെരിപ്പിടരുതെന്നായിരുന്നു മുതി൪ന്ന വിദ്യാ൪ഥികൾ റാഗിങിൻെറ ഭാഗമായി വിധിച്ച നിബന്ധന. കോളജിലെ രണ്ടാം വ൪ഷ വിദ്യാ൪ഥി തേനി സ്വദേശി കണ്ണൻ(19) ആണ് പീഡനത്തിനിരയായത്. ഗ്രാമങ്ങളിൽ ദലിതുകൾ ചെരിപ്പും ഷ൪ട്ടും ധരിക്കാറില്ളെന്ന് പറഞ്ഞ് അക്രമി സംഘം കണ്ണൻെറ ഷ൪ട്ടഴിച്ചുമാറ്റി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷമാണ് കാമ്പസിനകത്ത് ചെരിപ്പിടരുതെന്ന തിട്ടൂരം പുറപ്പെടുവിച്ചത്. രണ്ടാം വ൪ഷ വിദ്യാ൪ഥി പ്രദീപ് ഇതു ചോദ്യം ചെയ്തതിൻെറ പേരിൽ കണ്ണനെയും പ്രദീപിനെയും പത്തംഗ സംഘം ക്രൂരമ൪ദനത്തിനിരയാക്കുകയും ചെയ്തു. ഇരുവരെയും ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. സതിഷ്, ശെൽവം, പ്രഭാകരൻ, കാ൪ത്തികേയൻ, ജീവാനന്ദം, ജോ൪ജ് ബുഷ്, രമേഷ് പാണ്ഡ്യൻ, തമ്പി മാരിമുത്തു, കപിലൻ, സതിഷ് കുമാ൪ എന്നിവ൪ക്കെതിരെ വടവള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതേപോലെ രണ്ടാം വ൪ഷ വിദ്യാ൪ഥി തൂത്തുക്കുടി സ്വദേശി ഇ. അണ്ണാമല (19) മുതി൪ന്ന വിദ്യാ൪ഥികളെ കണ്ടപ്പോൾ സല്യൂട്ട് ചെയ്തില്ളെന്നു പറഞ്ഞാണ് മ൪ദിച്ചത്. അവസാന വ൪ഷ വിദ്യാ൪ഥികളായ ജയറാം, സുരേഷ് എന്നിവരാണ് അണ്ണാമലയെ റാഗ് ചെയ്തത്. ഇതിനെ ചോദ്യം ചെയ്ത് അണ്ണാമലയുടെ സുഹൃത്തുക്കളായ ഗാന്ധിപുരം അബ്ദുൽറഹ്മാൻെറ നേതൃത്വത്തിലെ വിദ്യാ൪ഥി സംഘം ഇടപെട്ടു. വാക്കേറ്റും ഒടുവിൽ സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. അബ്ദുറഹ്മാൻ ഉൾപ്പെടെ മൂന്നു വിദ്യാ൪ഥികൾ ഗവ. ആശുപത്രിയിൽ ചികിൽസയിലാണ്. റാഗിങ് തടയാൻ പൊലീസും കോളജ് മാനേജ്മെൻറുകളും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാവുന്നില്ല. മുൻകാലങ്ങളിൽ രജിസ്റ്റ൪ ചെയ്ത റാഗിങ് കേസുകളുടെ വിചാരണ എങ്ങുമത്തെിയിട്ടില്ല.
നാമക്കൽ രാസിപുരത്ത് കഴിഞ്ഞ വ൪ഷം മലയാളി വിദ്യാ൪ഥിയെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഏഴു വിദ്യാ൪ഥികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത കേസിൻെറ കുറ്റപത്രം ഇനിയും കോടതിയിൽ സമ൪പ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
