സൈനിക നടപടി: യു.എസ് കോണ്‍ഗ്രസ് അനുമതി തേടുമെന്ന് ഒബാമ
text_fieldsവാഷിങ്ടൺ: സിറിയക്കെതിരെ സൈനിക നടപടിക്ക് യു.എസ് തീരുമാനിച്ചുകഴിഞ്ഞതായും ഇതിന് കോൺഗ്രസ് അനുമതി തേടുമെന്നും പ്രസിഡൻറ് ബറാക് ഒബാമ. യു.എസ് കോൺഗ്രസ് സെപ്റ്റംബ൪ ഒമ്പതിനു മാത്രമേ വീണ്ടും ചേരൂ എന്നതിനാൽ യുദ്ധം ഒരാഴ്ചയെങ്കിലും വൈകുമെന്ന് ഇതോടെ ഉറപ്പായി.
രാസായുധം പ്രയോഗിക്കരുതെന്ന രാജ്യാന്തര നിയമം സിറിയ ലംഘിച്ചു. അസദിനെ ഇനിയും കുറ്റവാളിയായി കാണാതിരിക്കാൻ കഴിയില്ല. യു.എൻ സുരക്ഷാ കൗൺസിൽ അംഗീകാരമില്ലാതെ സൈനിക നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഒബാമ പറഞ്ഞു. യുദ്ധത്തിന് യു.എസ് സേന പൂ൪ണ സജ്ജമാണ്. എതു സമയവും ആക്രമിക്കാൻ വേണ്ട മുന്നൊരുക്കങ്ങളും പൂ൪ത്തിയാക്കിയിട്ടുണ്ട്. ബ്രിട്ടൻെറ അനുഭവം ആവ൪ത്തിക്കാതിരിക്കാൻ യു.എസ് കോൺഗ്രസ് പിന്തുണ തേടേണ്ടതില്ളെന്ന് പലരും പറയുന്നു. യുദ്ധം പ്രസിഡൻറിന് ഒറ്റക്ക് തീരുമാനിക്കാവുന്ന വിഷയമായിട്ടും രാജ്യം കൂട്ടായെടുക്കുന്ന ദൗത്യത്തിന് കൂടുതൽ കരുത്തുണ്ടാകുമെന്നാണ് വിശ്വാസം- ഒബാമ പറഞ്ഞു.
മറ്റു രാജ്യങ്ങളിലേതിൽ നിന്നു വ്യത്യസ്തമായി ചുരുങ്ങിയ സമയത്തിനകം യുദ്ധം അവസാനിപ്പിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
