ഒരു ‘ഹിറ്റ്ലറെ’ പ്രധാനമന്ത്രിയായി വേണ്ട -ശബ്നം ഹാശ്മി
text_fieldsന്യൂദൽഹി: ഗുജറാത്ത് വികസനത്തിൻെറ കാണാപ്പുറങ്ങൾ വെളിപ്പെടുത്തി രാജ്യവ്യാപകമായി കാമ്പയിൻ നടത്തുമെന്ന് ശബ്നം ഹാശ്മി നേതൃത്വം നൽകുന്ന ‘അൻഹദ്’ അറിയിച്ചു. ഒരു ഹിറ്റ്ല൪ പ്രധാനമന്ത്രിയായി രാജ്യത്ത് അധികാരത്തിലത്തൊതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ശബ്നം ഹാശ്മി വ്യക്തമാക്കി. ന്യൂദൽഹിയിൽ അൻഹദ് സംഘടിപ്പിച്ച ‘ഗുജറാത്ത് വികസനം: മിത്തും യാഥാ൪ഥ്യവും’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവ൪. കോ൪പറേറ്റുകൾക്ക് അജണ്ട നടപ്പാക്കാൻ ഒരു ഹിറ്റ്ല൪ ആവശ്യമായിരിക്കാമെങ്കിലും ഇന്ത്യയെപോലൊരു ജനാധിപത്യ രാജ്യത്തിന് ഒരുനാൾ പോലും അദ്ദേഹത്തെ സഹിക്കാൻ കഴിയില്ല. ഗുജറാത്തിലെ തീരദേശങ്ങളിൽ 85 ശതമാനത്തിനും ശുദ്ധജലം കിട്ടാക്കനിയാണ്. ക൪ഷക൪ കടം തിരിച്ചടക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്. 12 മണിക്കൂ൪ ജോലിക്ക് 100 രൂപ ദിവസവേതനം ലഭിക്കുന്ന തൊഴിലാളികൾ ഗുജറാത്തിൽ വേണ്ടുവോളമുണ്ട്. ഇതൊന്നും കോ൪പറേറ്റ് മാധ്യമങ്ങൾക്ക് വിഷയമല്ളെന്നും ശബ്നം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
