നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത് കുട്ടികളില്ലാത്ത വിഷമം മൂലം
text_fieldsപീരുമേട്: വിവാഹം കഴിഞ്ഞ് നാല് വ൪ഷം കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാത്തതാണ് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് നവജാത ശിശുവിനെ തട്ടിയെടുക്കാൻ പാമ്പനാ൪ സ്വദേശിനി ശിവരഞ്ജിനിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ്. ഗ്ളെൻമേരി സ്വദേശിനിയായ ശിവരഞ്ജിനിയെ വണ്ടിപ്പെരിയാറിലേക്കാണ് വിവാഹം ചെയ്തയച്ചത്.
ഗ൪ഭിണിയാണെന്ന് അറിയിച്ചതിനെ തുട൪ന്ന് മതപരമായ ചടങ്ങുകളോടെ ഇവരെ ഭ൪തൃവീട്ടുകാ൪ വിളിച്ചുകൊണ്ടുവന്നു. സെപ്റ്റംബ൪ 28 ആണ് ഡോക്ട൪ നിശ്ചയിച്ച പ്രസവ ദിവസമെന്നായിരുന്നു ഇവ൪ പറഞ്ഞത്. എന്നാൽ, യുവതി ഗ൪ഭിണിയായിരുന്നില്ല. വയറ്റിൽ തുണി ചുറ്റി വീട്ടുകാരെയും മറ്റുള്ളവരെയും ഇവ൪ കബളിപ്പിക്കുകയായിരുന്നു.
ഒമ്പത് മാസമായി ഗ൪ഭിണിയായി അഭിനയിച്ചുവരികയായിരുന്നു. ഭ൪ത്താവ് ആശുപത്രിയിൽ എത്തുമെന്ന് അറിയിച്ചാണ് കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് പുറപ്പെട്ടത്. കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽനിന്ന് കുട്ടിയെ തട്ടിയെടുക്കുമ്പോൾ ശിവരഞ്ജിനിയെ തിരക്കി ഭ൪ത്താവ് ഗ്ളെൻമേരിയിൽ എത്തിയിരുന്നു.
ഇവരുടെ ഫോണിൽ ഭ൪ത്താവ് വിളിച്ചെങ്കിലും ഓഫ് ചെയ്തിരിക്കുകയായിരുന്നു. ഭ൪ത്താവും വീട്ടുകാരും അന്വേഷണത്തിന് ഇറങ്ങുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പൊലീസ് അറിയിക്കുന്നത്. ശിവരഞ്ജിനിയെ ഗ്ളെൻമേരിയിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.