Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2013 4:49 PM IST Updated On
date_range 30 Aug 2013 4:49 PM ISTഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വ്യാപാരികള്‍ പരാതിക്കെട്ടഴിച്ചു
text_fieldsbookmark_border
കോഴിക്കോട്: നി൪മാണം പൂ൪ത്തിയാവുന്ന വലിയങ്ങാടി റോഡിൻെറ അവസ്ഥ പരിശോധിക്കാനെത്തിയ പി.ഡബ്ള്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയ൪ ശശികുമാറിനുമുന്നിൽ വ്യാപാരികൾ പരാതികളുടെ കെട്ടഴിച്ചു. ഡ്രെയ്നേജ് നി൪മാണത്തിലെ അപാകത, കേബ്ൾ പ്രശ്നങ്ങൾ, ചെറൂട്ടി റോഡ് ജങ്ഷനിലെ ഓവുചാലിൻെറ പ്രശ്നങ്ങൾ, പൊടിശല്യം തുടങ്ങി നിരവധി പരാതികളാണ് വ്യാപാരികൾ ഉന്നയിച്ചത്.
ജനപ്രതിനിധികളായ പി. കിഷൻചന്ദ്, കെ.പി. അബ്ദുല്ലക്കോയ, കെ.യു.ആ൪.ഡി.എഫ്.സി ചെയ൪മാൻ കെ. മൊയ്തീൻകോയ എന്നിവരോടൊപ്പമാണ് ഉദ്യോഗസ്ഥ൪ പരിശോധനക്കെത്തിയത്. ഓവുചാലിൽനിന്ന് കുറ്റമറ്റ രീതിയിൽ ചളി നീക്കം ചെയ്യാതെയാണ് പഴയ സ്ളാബുകളിട്ട് മൂടിയതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. ചെറൂട്ടി റോഡ് ജങ്ഷനിൽ അശാസ്ത്രീയമായ രീതിയിൽ ഓവുചാലിന് സ്ളാബ് വാ൪ക്കാൻ ശ്രമിച്ചത് വ്യാപാരികൾ ഇടപെട്ട് തടഞ്ഞിരുന്നു. ഈ ഓവുചാലിൽ മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. ശരിയായ രീതിയിൽ മണ്ണ് നീക്കം ചെയ്യാത്തതാണ് പ്രശ്നം. ഒരു മാസത്തിലധികമായി ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റോഡിലെടുത്തിട്ട മണ്ണ് നീക്കം ചെയ്യാത്തതിനാൽ പൊടിശല്യം രൂക്ഷമാണ്്. ഓണത്തിനുമുമ്പ് വലിയങ്ങാടി റോഡിൻെറ ഉദ്ഘാടനം നടത്താനായിരുന്നു അധികൃതരുടെ ശ്രമം. എന്നാൽ, പണിപൂ൪ത്തിയാകാതെ ഉദ്ഘാടനത്തിന് അനുവദിക്കില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.
കോൺക്രീറ്റ് ചെയ്ത റോഡിൻെറ ഇരുവശങ്ങളിലും ടൈൽ പാകേണ്ട ജോലി ബാക്കിയുണ്ട്. ഇതിനടിയിൽ കേബിളുകൾ ഉള്ളതിനാൽ ടൈലിനു പകരം ഇൻറ൪ലോക്ക് വിരിക്കാനാണ് അധികൃത൪ ആലോചിക്കുന്നത്. ഫുഡ് ഗ്രെയ്ൻസ് അസോസിയേഷൻ പ്രസിഡൻറ് വാവു, സെക്രട്ടറി ശ്യാം , വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി ജോസഫ് വലപ്പാട്ട് എന്നിവ൪ ഉദ്യോഗസ്ഥരുമായി ച൪ച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
