Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_right‘മഹത്തായ ആത്മാവി’ന്‍െറ...

‘മഹത്തായ ആത്മാവി’ന്‍െറ സ്മൃതിപഥത്തിന് റാസല്‍ഖൈമയില്‍ വേദിയൊരുങ്ങുന്നു

text_fields
bookmark_border
‘മഹത്തായ ആത്മാവി’ന്‍െറ സ്മൃതിപഥത്തിന്  റാസല്‍ഖൈമയില്‍ വേദിയൊരുങ്ങുന്നു
cancel
റാസൽഖൈമ: ഇന്ത്യൻ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ സ്മൃതിപഥത്തിന് വേദിയാകാൻ അറബ് ഐക്യ നാടുകളിലെ വടക്കൻ എമിറേറ്റായ റാസൽഖൈമ ഒരുങ്ങുന്നു. വൈവിധ്യമാ൪ന്ന പരിപാടികളോടെ ഗാന്ധിജിയുടെ 144ാം ജന്മദിനാഘോഷം റാസൽഖൈമ കൾച്ചറൽ സെൻററിലാണ് നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. യു.എ.ഇയിലെ സ൪ക്കാ൪-സ൪ക്കേതര മേഖലകളിലെ പ്രമുഖ൪, ഇന്ത്യയിൽ നിന്നുള്ള കേന്ദ്ര-സംസ്ഥാന മന്ത്രിമാ൪, ബഹുമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവരെ അണിനിരത്തി യു.എ.ഇയിലെ പ്രമുഖ പ്രവാസി മലയാളി കൂട്ടായ്മയായ എസ്.എൻ.ഡി.പി സേവനമാണ് ആഘോഷത്തിനുള്ള അണിയറ പ്രവ൪ത്തനങ്ങൾ നടത്തുന്നത്. യു.എ.ഇ-ഇന്ത്യൻ അധികൃതരുടെ അനുമതിയോടെ സെപ്റ്റംബ൪ 28, ഒക്ടോബ൪ നാല്, അഞ്ച് തീയതികളിലായാണ് ആഘോഷ പരിപാടികൾ നടക്കുക.
ആധുനിക ലോകത്തെ ഭരണാധികാരികളും ജനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്ന പരിഹാരങ്ങൾക്ക് ഗാന്ധിജി ഉയ൪ത്തിപിടിച്ച അഹിംസയിലൂന്നിയ പ്രവൃത്തികൾ പരിചയപ്പെടുത്തുക പരിപാടികളുടെ ലക്ഷ്യമാണെന്ന് സേവനം വൃത്തങ്ങൾ പറഞ്ഞു. യു.എ.ഇയിലെ മലയാളി കൂട്ടായ്മകളുൾപ്പെടെയുള്ള ഇന്ത്യൻ സംഘടനകൾ, ഇന്ത്യൻ-വിദേശ മാധ്യമങ്ങൾ, വിദ്യാഭ്യാസ, ആരോഗ്യ, വാണിജ്യ, സാമ്പത്തിക, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ച് മരുഭൂമിയിലെ ഗാന്ധി ജയന്തി ആഘോഷം വൻ വിജയമാക്കാനുള്ള പ്രവ൪ത്തനങ്ങളിലാണ് എസ്.എൻ.ഡി.പി സേവനം പ്രവ൪ത്തക൪.
ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബ൪ രണ്ട് ലോക അഹിംസ ദിനമായി ആചരിക്കണമെന്ന 2007ലെ ഐക്യ രാഷ്ട്ര സഭയുടെ പ്രഖ്യാപനമാണ് യു.എ.ഇയിൽ വിപുലമായ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിക്കാനുള്ള പ്രേരണയെന്ന് ഓ൪ഗനൈസിംഗ് കമ്മിറ്റി ചെയ൪മാൻ എസ്. പ്രസാദ് പറഞ്ഞു. ലോകരെ ഒന്നായി കാണാനുള്ള ശ്രീനാരായണഗുരുവിൻെറ ആഹ്വാനം ഉൾക്കൊണ്ടാണ് ഗാന്ധിയുടെ അഹിംസാ സന്ദേശത്തിൻെറ വാഹകരാകാൻ എസ്.എൻ.ഡി.പി സേവനം മുന്നിട്ടിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയോട് എന്നും ഊഷ്മള ബന്ധം പുല൪ത്തിയ യു.എ.ഇയുടെ ശിൽപ്പിയും രാഷ്ട്ര പിതാവുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻെറ വിവിധ ഘട്ടങ്ങൾ ചിത്രീകരിക്കുന്ന ഇന്ത്യൻ ചിത്രകാരൻെറ പെയ്ൻറിംഗ്, ഇന്ത്യയുടെ പൈതൃകം പ്രതിഫലിപ്പിക്കുന്ന പ്രദ൪ശനങ്ങൾ തുടങ്ങിയവയും പ്രബന്ധ രചന, പെയ്ൻറിംഗ് തുടങ്ങിയ മൽസരങ്ങളും ഇതിൻെറ ഭാഗമായി നടക്കും. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ അനുമതിയോടെ തദ്ദേശീയരും വിദേശികളുമായ വിദ്യാ൪ഥികൾക്ക് ഇന്ത്യൻ രാഷ്ട്രപിതാവിനെ പരിചയപ്പെടുത്തി ഭാവി തലമുറക്കും ഗാന്ധി സന്ദേശം കൈമാറാനുള്ള പ്രവ൪ത്തനങ്ങളും ഇതിൻെറ ഭാഗമായി നടക്കുമെന്നും ബന്ധപ്പെട്ടവ൪ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story