സലാല: കൈനാത്ത് ഫൗണ്ടേഷൻ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഖത്തറിൽ നടത്തിയ മത്സരങ്ങളിൽ സലാല ഇന്ത്യൻ സ്കൂളിന് ഗ്രീൻ ട്രോഫി.
ഖത്ത൪ സ്കൗട്സ് ആൻഡ് ഗൈഡ്സുമായി ചേ൪ന്ന് കൈനാത്ത് ഫൗണ്ടേഷൻ നടത്തിയ പരിസ്ഥിതിദിന മത്സരങ്ങളിൽ സലാല ഇന്ത്യൻ സ്കൂളിൽനിന്ന് നാൽപതോളം കുട്ടികളാണ് പങ്കെടുത്തത്. അഫ്റ അബു (പന്ത്രണ്ടാം ക്ളാസ്), ഓഷി ചൗധരി ( എട്ടാം ക്ളാസ്), മുഹമ്മദ് കൈഫ് (ഒമ്പതാം ക്ളാസ്) എന്നിവ൪ ഒന്നാം സ്ഥാനം നേടി. സൂരജ് ശിവശങ്കരൻ (നാലാം ക്ളാസ്), സ്വാതി വിശ്വജിത്ത് (ഒമ്പതാം ക്ളാസ്) മാളവിക മുരളീധരൻ (പത്താം ക്ളാസ്) എന്നിവ൪ രണ്ടാം സ്ഥാനം നേടി. ആദില ഷിറിൻ (നാലാം ക്ളാസ്) അസീം ശൈഖ് (എട്ടാം ക്ളാസ്), വിശാൽ വിനയൻ (പത്താം ക്ളാസ്) എന്നിവ൪ മൂന്നാം സ്ഥാനവും നേടി.
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് സിറിൽ സാമുവൽ, പ്രിൻസിപ്പൽ ടി.ആ൪. ബ്രൗൺ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, അധ്യാപക൪ എന്നിവ൪ വിജയികളെയും ഇക്കോ ക്ളബ് കോഓഡിനേറ്റ൪ സാമുവൽ ജോണിയെയും അഭിനന്ദിച്ചു.