മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍റെ മാറ്റി
text_fieldsമലപ്പുറം: കരിപ്പൂ൪ വിമാനത്താവളം വഴി മനുഷ്യകടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആരോപണവിധേയനായ മലപ്പുറം പാസ്പോ൪ട്ട് ഓഫീസ൪ കെ. അബ്ദുൽ റഷീദിനെ തൽസ്ഥാനത്തു നിന്നും മാറ്റി. പാസ്പോ൪ട്ട് ഓഫീസ൪ തസ്തികയിൽ അബ്ദുൽ റഷീദിന്‍്റെ കലാവധി അവസാനിക്കുന്നുവെന്ന് കാണിച്ച് വിദേശകാര്യമന്ത്രാലം വ്യാഴാഴ്ച രാത്രിയാണ് ഉത്തരവ് പുറത്തിറക്കിയത്. മഹാരാഷ്ട്രയിലെ താനെ പാസ്പോ൪ട്ട് ഓഫീസ൪ കെ. വിജയകുമാറാണ് പകരം ചുമതലയേൽക്കും.
അബ്ദുൽ റഷീദിന്‍്റെ കാലാവധി ആഗസ്റ്റ് നാലിന് പൂ൪ത്തിയായിരുന്നു. ഒരു വ൪ഷം കൂടി ഡെപ്യൂട്ടേഷൻ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് അബ്ദുൽ റഷീദ് വിദേശകാര്യമന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ അഴിമതിക്കേസിൽ ആരോപവിധേയനായതിനാൽ ഡെപ്യൂട്ടേഷൻ നീട്ടി നൽകാൻ മന്ത്രാലയം തയാറായില്ല.
സംസ്ഥാന പോലീസിൽ ഡി.വൈ.എസ്.പി.യായിരുന്ന അബ്ദുൾ റഷീദ് 2011 ആഗസ്ത് നാലിനാണ് മലപ്പുറം പാസ്പോ൪ട്ട് ഓഫീസറായി രണ്ടുവ൪ഷത്തെ ഡെപ്യൂട്ടേഷനിൽ ചുമതലയേറ്റത്.
മലപ്പുറത്തെ വ്യാജപാസ്പോ൪ട്ടുകളുടെയും കരിപ്പൂ൪ വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തിന്‍്റെയും പേരിൽ അബ്ദുൾ റഷീദിനെതിരെ ആരോപണമുയ൪ന്നിരുന്നു. തുട൪ന്ന് സി.ബി.ഐ നടത്തിയ റെയ്ഡിൽ റഷീദിൻെറ വീട്ടിൽനിന്നും മറ്റിടങ്ങളിൽനിന്നുമായി രണ്ടര ലക്ഷത്തോളം രൂപയും സി.ബി.ഐ പിടിച്ചെടിത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
