ജയില്‍ചാട്ടം: തമിഴ്നാട്ടില്‍ അറസ്റ്റിലായ പ്രതി ഒളിവില്‍ കഴിഞ്ഞത് മൂന്ന് സംസ്ഥാനങ്ങളില്‍
text_fieldsകാസ൪കോട്: വാ൪ഡനെ ആക്രമിച്ച് കാസ൪കോട് സബ്ജയിലിൽനിന്ന് രക്ഷപ്പെട്ട ശേഷം രാജൻ എന്ന തെക്കൻ രാജൻ (62) ക൪ണാടക, ഗോവ, തമിഴ്നാട് സംസ്ഥാനങ്ങളിൽ പൊലീസിനെ വെട്ടിച്ച് ജോലി ചെയ്തു. a
ബുധനാഴ്ച തമിഴ്നാട്ടിൽ പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. രാജനെ വെള്ളിയാഴ്ച കാസ൪കോട്ട് കൊണ്ടുവരും.
കഴിഞ്ഞ നവംബ൪ 30ന് പുല൪ച്ചെയാണ് വാ൪ഡൻ കാഞ്ഞങ്ങാട് തോയമ്മൽ സ്വദേശി കെ. പവിത്രനെ തലക്കടിച്ചുവീഴ്ത്തി രാജൻ ജയിൽ ചാടിയത്.
ഇരട്ട കൊലക്കേസ് പ്രതി കൊടലമുഗറിലെ മുഹമ്മദ് ഇഖ്ബാൽ (32), അബ്കാരി കേസ് പ്രതി ക൪മന്തൊടി കാവുങ്കാലിൽ രാജേഷ് (34), കവ൪ച്ചാകേസ് പ്രതി ഹൊസബെട്ടുവിലെ മുഹമ്മദ് റഷീദ് (32)എന്നിവരും രക്ഷപ്പട്ടിരുന്നു.
ഇവ൪ നേരത്തെ പിടിയിലായി. ജയിൽ ചാടി രാജൻ നേരെ മംഗലാപുരത്തേക്കാണ് മുങ്ങിയത്.
കൂലിത്തൊഴിലാളിയായി ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് തിരയുന്നതറിഞ്ഞ് ഗോവയിലേക്ക് കടന്നു.
പനാജിയിലെ ജോലിസ്ഥലത്തുനിന്ന് ഭാര്യയുമായി മൊബൈൽഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന് പൊലീസ് മനസ്സിലാക്കി.
അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിച്ചതോടെ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഭാര്യയുടെ ഫോണിലേക്ക് തമിഴ്നാട്ടിൽനിന്ന് വിളിച്ച ഫോൺ നമ്പ൪ പിന്തുട൪ന്നാണ് പൊലീസ് രാജനെ വലയിലാക്കിയത്.
ഇടുക്കി പീരുമേട് സ്വദേശിയായ രാജൻ കാസ൪കോട് ക൪മന്തൊടിയിൽ താമസിക്കുന്നതിനിടെ അബ്കാരി കേസിൽ ശിക്ഷിക്കപ്പെട്ടാണ് സബ്ജയിലിലായത്.
ജയിൽ വാ൪ഡനെതിരെ വധശ്രമം, ജയിൽ ചാട്ടം, ഒൗദ്യോഗിക കൃത്യനി൪വഹണം തടസ്സപ്പെടുത്തൽ എന്നിവയാണ് രാജൻെറ പേരിലുള്ള പുതിയ കുറ്റങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
