യുവേഫ സൂപ്പര്‍ കപ്പിനായി ബയേണ്‍ മ്യൂണിക്കും ചെല്‍സിയും
text_fieldsപ്രാഗ്: യൂറോപ്യൻ ഫുട്ബാളിൽ ഇന്ന് വമ്പൻ ടീമുകളുടെ അതിശയ പോരാട്ട രാവ്. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്കും യൂറോപ്പ ലീഗിൽ കിരീടം നേടിയ ഇംഗ്ളീഷ് വമ്പന്മാരായ ചെൽസിയും വെള്ളിയാഴ്ച യുവേഫ സൂപ്പ൪ കപ്പിനായി പ്രാഗിലെ ഏദൻ സ്റ്റേഡിയത്തിൽ കൊമ്പുകോ൪ക്കും. ഇന്ത്യൻസമയം രാത്രി 11നാണ് മത്സരം. യൂറോപ്യൻ ഫുട്ബാളിലെ പതിവു ചടങ്ങാണെങ്കിലും ഇത്തവണ കളിക്കാ൪ക്കപ്പുറം പരിശീലക൪ കൂടി ശ്രദ്ധ നേടുന്ന പോരാട്ടമാണിത്. ചെൽസിയുടെ പരിശീലകനായി തിരിച്ചത്തെിയ ജോസ് മൗറിന്യോക്കും ബാഴ്സലോണയിൽനിന്ന് ബയേണിലത്തെിയ പെപ് ഗ്വാ൪ഡിയോളക്കും ഈ സീസണിലെ കന്നി വമ്പൻ അങ്കമാണ്.
2012ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയോട് ഷൂട്ടൗട്ടിൽ തോറ്റ ശേഷം ബയേൺ ആദ്യമായാണ് മറ്റൊരു പോരാട്ടത്തിന്എത്തുന്നത്.
ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ മുന്നിൽ നിൽക്കുന്ന ചെൽസിയുടെ ഡേവിഡ് ലൂയിസ് ഒഴികെയുള്ള താരങ്ങൾക്ക് പരിക്കൊന്നുമില്ല. ബയേണിന് പരിക്കിൻെറ അതിപ്രസരമാണ്. ബാസ്റ്റ്യൻ ഷവൈൻസ്റ്റൈഗറും യാവി മാ൪ട്ടിനസും ഈ സീസണിൽ ടീമിലത്തെിയ തിയാഗോ അൽകന്ദറയും ബാഡ്സ്റ്റബറും പരിക്കിൻെറ പിടിയിലാണ്്.
1998ൽ ചെൽസി സൂപ്പ൪ കപ്പ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വ൪ഷം അത്ലറ്റികോ മഡ്രിഡിനോട് കീഴടങ്ങി. കിരീട പോരാട്ടത്തിൽ മൂന്നു വട്ടവും രണ്ടാം സ്ഥാനക്കാരാവാനായിരുന്നു ബയേണിൻെറ വിധി. ബയേണിൻെറ കരുത്തനായ അ൪യൻ റോബന് ഇത് പഴയ ക്ളബിനെതിരായ ഏറ്റുമുട്ടലാണ്. ഫ്രാങ്ക് റിബറിയും ഫിലിപ്പ് ലാമും അടക്കമുള്ള പ്രമുഖ൪ ബയേണിനായി ബൂട്ടണിയും. ഫെ൪ണാണ്ടോ ടോറസും റാമിറസും ഫ്രാങ്ക് ലാംപാ൪ഡും ജോൺ ടെറിയുമടക്കം മറുനിരയും മോശമല്ല. മാനുവൽ ന്യൂയറാണ് ബയേണിൻെറ ഗോളി. കരുത്തനായ പീറ്റ൪ ചെക്ക് ചെൽസിയുടെ ഗോൾവല കാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
