അരുണാചലില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ 14 പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു
text_fieldsഇറ്റാനഗ൪: രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ അനുദിനം ആശങ്കയിലാഴ്ത്തി അതിക്രമങ്ങൾ പെരുകുന്നു. ദൽഹി, മുംബൈ പീഡനങ്ങളുടെ ഞെട്ടൽ ഒടുങ്ങും മുമ്പ് അരുണാചലിൽ നിന്ന് നടുക്കുന്ന മറ്റൊന്നു കൂടി. സ്കൂൾ ഹോസ്റ്റലിലെ വാ൪ഡൻ 14 പെൺകുട്ടികളെ ബലാൽസംഗം ചെയ്തതാണ് പുതിയത്.
അരുണാചലിലെ വെസ്റ്റ് സിയാങ്ങിലെ ലികാബാലിയിലെ സ്കൂളിലാണ് സംഭവം. നാലു മുതൽ 13 വയസ്സു വരെ പ്രായമുള്ള കുട്ടികളാണ് ക്രൂര പീഡനത്തിനിരകളായത്. മൂന്ന് വ൪ഷത്തിലേറെയായി ഇവരെ വാ൪ഡൻ പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരിൽ ചില൪ പരാതി നൽകിയയെങ്കിലും പ്രിൻസിപ്പാൾ അത് നിരസിക്കുകയായിരുന്നു. 13 പെൺകുട്ടികൾ നൽകിയ പരാതിയിൽ ഹോസ്റ്റൽ വാ൪ഡൻ വിപിൻ വിശ്വാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക ചൂഷണം,പീഡനം എന്നീ കുറ്റങ്ങൾ പ്രതിക്കുമേൽ ചാ൪ത്തിയിട്ടുണ്ട്. 400ഓളം കുട്ടികൾ പഠിക്കുന്ന ഏഴാം തരം വരെയുള്ള സ്കൂളിൽ അധ്യാപകനായും ഇയാൾ ജോലി ചെയ്യുന്നുണ്ട്.
ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നതിനെ തുട൪ന്ന് ലികാബാലി തെരുവിൽ ജനങ്ങൾ രോഷപ്രകടനവുമായി ഇറങ്ങി. സ്കൂളിനെതിരെ ഉടൻ നടപടി ആവശ്യപ്പെട്ട് സ്ഥലവാസികളും വിദ്യാ൪ഥികളും പൊലീസ് സുപ്രണ്ടിനെ വളഞ്ഞു. സ്കൂൾ പ്രിൻസിപ്പാളിനെയും മറ്റു രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുറ്റകൃത്യം രക്ഷിതാക്കളെ അറിയിക്കുന്നതിനെതിരെ വാ൪ഡനും സ്കൂൾ അധികൃതരും കുട്ടികളെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
