തങ്കച്ചന്‍െറ സമരം തട്ടിപ്പെന്ന്
text_fieldsസുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിലെ മുഞ്ഞനാട്ട് തങ്കച്ചൻ വയനാട് കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന സമരം, ഇയാൾ നാട്ടുകാ൪ക്ക് നൽകാനുള്ള ലക്ഷക്കണക്കിന് രൂപ തിരികെ നൽകാതിരിക്കാനുള്ള അടവാണെന്ന് പണം കിട്ടാനുള്ളവരുടെ പ്രതിനിധികൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
2008ന് ശേഷം തങ്കച്ചൻ രണ്ടേമുക്കാൽ ഏക്ക൪ കരയും ഒരേക്ക൪ വയലും പല൪ക്കായി വിൽപന നടത്തിയിരുന്നു. പണം വാങ്ങി രജിസ്ട്രേഷൻ നടത്തിക്കൊടുത്ത ശേഷം ഭൂമി വാങ്ങിയവരെ ബ്ളേഡുകാരായി ചിത്രീകരിച്ച് ഭൂമി വിട്ടുകൊടുക്കാതിരിക്കാൻ ശ്രമം നടത്തുകയായിരുന്നു. ചിട്ടിക്കമ്പനി നടത്തിയ തങ്കച്ചൻ പണം തട്ടിയെടുത്തിട്ടുണ്ട്. പണം തിരിച്ചുപിടിക്കാൻ നാട്ടുകാ൪ ജനപ്രതിനിധികളെയടക്കം മധ്യസ്ഥത്തിന് സമീപിച്ചിരുന്നു. ഇവരെയെല്ലാം പലിശ ലോബി എന്നാക്ഷേപിച്ച് പണം തിരിച്ചുനൽകാതിരിക്കാൻ സത്യഗ്രഹം അടക്കം നടത്തുകയാണ്.
ടി.ജെ. ഷിബിൻ, സിജോ, ജേക്കബ്, കല്ലരിക്കൽ ശശി, കെ. ഹംസക്കുട്ടി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
