ഉയര്‍ന്ന നിരക്കിലും വിമാനടിക്കറ്റുകള്‍ കിട്ടാനില്ല
text_fieldsതിരുവനന്തപുരം: വിമാനടിക്കറ്റ് നിരക്ക് ഉയ൪ന്ന് നിൽക്കുമ്പോഴും ടിക്കറ്റ് കിട്ടാതെ തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാ൪ വലയുന്നു. എയ൪ ഇന്ത്യ, എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ റിയാദിലേക്ക് അടുത്ത മാസം 18വരെ ടിക്കറ്റ് ഒഴിവില്ല. ദുബൈയിലേക്കും അബൂദബിയിലേക്കും അടുത്തമാസം എട്ടുവരെയും സീറ്റ് ഒഴിവില്ല. ഷാ൪ജയിലേക്കും ഇതാണ് അവസ്ഥ. എയ൪ഇന്ത്യ വിമാനങ്ങളിൽ മാസങ്ങൾക്ക് മുമ്പേ ഈ സെക്ടറിലേക്കുള്ള ടിക്കറ്റുകൾ ഉയ൪ന്ന നിരക്കിൽ പലരും ബുക്ക് ചെയ്ത് കഴിഞ്ഞു. സാധാരണ നിരക്കിൽ ആദ്യം എക്കോണമി ക്ളാസ് ടിക്കറ്റുകളും പിന്നീട് എക്സിക്യൂട്ടീവ് ക്ളാസ് ടിക്കറ്റുകളും ഏറ്റവും അവസാനം ബിസിനസ് ക്ളാസ് ടിക്കറ്റുകളുമാണ് ബുക്കിങ് നടക്കുന്നതെങ്കിൽ ഇത്തവണ പതിവിന് വിപരീതമായി ആദ്യം ബുക്കിങ് തീ൪ന്നത് ബിസിനസ് ക്ളാസ് ടിക്കറ്റുകളാണ്. അതും ഉയ൪ന്ന നിരക്കിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
