കൃഷ്ണപിള്ള അനുസ്മരണവും നവോദയ സ്ഥാപകദിനാചരണവും
text_fieldsറിയാദ്: നവോദയ റിയാദ് കൃഷ്ണപിള്ള അനുസ്മരണവും നവോദയ സ്ഥാപകദിനാചരണവും സംഘടിപ്പിച്ചു. ബത്ഹയിലെ ശിഫ അൽജസീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഹ്മദ് മേലാറ്റൂ൪ അധ്യക്ഷത വഹിച്ചു. ശശി ആമല്ലൂ൪ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജയചന്ദ്രൻ നെരുവമ്പ്രം മുഖ്യപ്രഭാഷണം നടത്തി. ആഗോളതലത്തിൽ ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളും കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സാധാരണക്കാരന് ആശ്വാസകരമല്ളെന്നും പ്രവാസലോകത്തെ ഇടതുപക്ഷ സംഘടനകൾ ജീവകാരുണ്യപ്രവ൪ത്തനങ്ങളിലും ഉപരിപ്ളവമായ കലാസാംസ്കാരിക പരിപാടികളിലും ഒതുങ്ങിനിൽക്കാതെ കൃഷ്ണപിള്ളയെ പോലുള്ളവ൪ നയിച്ച ത്യാഗോജ്വലമായ ജീവിതവും അദ്ദേഹം പക൪ന്നുതന്ന ഇടതുപക്ഷ ആശയങ്ങളും അണികളിലേക്ക് പകരുവാനുള്ള ഒരു അവസരമായി ഇത്തരം അനുസ്മരണചടങ്ങുകൾ പ്രയോജനപ്പെടണമെന്ന് ജയചന്ദ്രൻ പറഞ്ഞു.
സാമൂഹിക പരിഷ്ക൪ത്താക്കൾ നവോത്ഥാനത്തിലൂടെ ഉഴുതുമറിച്ചിട്ട മലയാളമണ്ണിൽ കമ്മ്യൂണിസത്തിൻെറ രാഷ്ട്രീയ വിത്തുകൾ പാകി മുളപ്പിച്ചെടുക്കാൻ ഏറെ വിയ൪പ്പൊഴുക്കിയ മുന്നണിപോരാളിയായിരുന്നു കൃഷ്ണപിള്ളയെന്നും ആ പോരാട്ടങ്ങളിലൂടെ കൈവന്ന സാമൂഹികപുരോഗതിയെ പിന്നാക്കം പായിക്കാൻ നടക്കുന്ന പ്രതിലോമ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അനുസ്മരണ പ്രഭാഷണത്തിൽ ഹക്കീം മാറാത്ത് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ കോ൪പറ്റേറ്റ് മുതലാളിമാരും സാമ്രാജ്യത്ത ശക്തികളുമാണ് കേന്ദ്രത്തിൽ മന്ത്രിമാരെ നിശ്ചയിക്കുന്നതെങ്കിൽ കേരളത്തിൽ സാമുദായിക ശക്തികൾക്കാണ് അതിൻെറ കടിഞ്ഞാണെന്ന് ഹനീഫ കൂട്ടായി അഭിപ്രായപ്പെട്ടു. നവോദയയുടെ പ്രവ൪ത്തനങ്ങളെ കുറിച്ച് പ്രസിഡൻറ് ഉദയഭാനു വിശദീകരിച്ചു. ബാബുജി, കോയ വയനാട്, അഡ്വ. പ്രദീപൻ, പൂക്കോയ തങ്ങൾ തുടങ്ങിയവ൪ സംസാരിച്ചു. ഉദയഭാനു സ്വാഗതവും രവീന്ദ്രൻ പയ്യന്നൂ൪ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
