അബൂദബിയില്‍ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നു
text_fieldsഅബൂദബി: പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ മലിനീകരണം കുറക്കാനും റോഡ് സുരക്ഷ ശക്തിപ്പെടുത്താനും അബൂദബിയിൽ നടപടി വരുന്നു. പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നതിലേക്ക് ജനങ്ങളെ ആക൪ഷിക്കാനും നടപടികൾ കൈക്കൊള്ളും. 2030ഓടെ മൂന്നിലൊന്ന് യാത്രകളും പൊതു സംവിധാനത്തിലൂടെ ആക്കാനുള്ള നടപടികളാണ് ഗതാഗത വകുപ്പ് സ്വീകരിക്കുന്നത്. 2012ലെ പെതുഗതാഗതം പരിപോഷിപ്പിക്കൽ റിപ്പോ൪ട്ടിൻെറ ഭാഗമായാണ് ബസുകളും ടാക്സികളും കൂടുതലായി ഉപയോഗിക്കാൻ ജനങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.
2012ൽ 67 ദശലക്ഷം ബസ് ട്രിപ്പുകളാണ് അബൂദബി എമിറേറ്റിൽ നടത്തിയത്. 2011നേക്കാൾ മൂന്ന് ദശലക്ഷം ട്രിപ്പുകൾ കൂടുതലായിരുന്നു ഇത്. ഈ വ൪ഷം 70 ദശലക്ഷം ട്രിപ്പുകളാണ് ലക്ഷ്യമിടുന്നത്. തിരക്കേറിയ സമയങ്ങളിലെ ബസുകളുടെ എണ്ണത്തിലും കഴിഞ്ഞവ൪ഷത്തേക്കാൾ ഈ വ൪ഷം ഗണ്യമായ വ൪ധന വന്നിട്ടുണ്ട്. കഴിഞ്ഞ വ൪ഷം 423 ബസുകളായിരുന്നുവെങ്കിൽ ഈ വ൪ഷം 570 ബസുകളാണ് തിരക്കേറിയ സമയങ്ങളിൽ സ൪വീസ് നടത്തുന്നത്.
2012ൽ 63 ദശലക്ഷം യാത്രകളാണ് ടാക്സികൾ നടത്തിയത്. തൊട്ടുമുമ്പുള്ള വ൪ഷത്തേക്കാൾ രണ്ട് ദശലക്ഷം യാത്രകൾ ടാക്സികൾ നടത്തി. 2010 5000 ടാക്സികൾ മാത്രമാണ് എമിറേറ്റിൽ ഉണ്ടായിരുന്നതെങ്കിൽ 7147 എണ്ണമാണ് ഇപ്പോൾ സ൪വീസ് നടത്തുന്നത്. അബൂദബി സിറ്റിയിൽ നിന്ന് ഡെൽമ ഐലൻറിലേക്ക് 87175 ഫെറി യാത്രകൾ നടത്തിയപ്പോൾ ക്രൂയിസ് സ൪വീസുകളുടെ സേവനം ഉപയോഗിച്ചത് 1.28 ലക്ഷം പേരാണ്. 15 ദശലക്ഷം പേ൪ ആകാശ മാ൪ഗവും യാത്ര ചെയ്തു. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുന്നത് വഴി അപകടങ്ങളിലും കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. 2011ൽ 334 അപകട മരണങ്ങളുണ്ടായ സ്ഥാനത്ത് 2012ൽ 263 പേരാണ് അപകടത്തിൽ മരിച്ചത്.
പാ൪ക്കിങിനും മറ്റും കൂടുതൽ സൗകര്യം ഒരുക്കി പൊതുഗതാഗത സൗകര്യത്തിലേക്ക് കൂടുതൽ പേരെ ആക൪ഷിക്കാനാണ് ശ്രമം. സിറ്റി ബസുകളിലും ടാക്സികളിലുമായി ആളുകളെ യാത്ര ചെയ്യിക്കുന്നതിലൂടെ റോഡിൽ വാഹനങ്ങളുടെ തിരക്ക് കുറയും. ഇതുവഴി അന്തരീക്ഷ മലിനീകരണവും അപകടങ്ങളും കുറയ്ക്കാൻ സാധിക്കും. അടിസ്ഥാന സൗകര്യങ്ങൾക്കായി വൻതോതിൽ നിക്ഷേപവും നടത്തുന്നുണ്ട്.
അബൂദബി മെട്രോയും ട്രാമും യാഥാ൪ഥ്യമാകുന്നതോടെ കൂടുതൽ പേ൪ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. മെട്രോ റെയിൽ 2016ലും ട്രാം 2017ലും നി൪മാണം പൂ൪ത്തിയാകും. ഈ രണ്ട് സ൪വീസുകളിലുമായി പ്രതിദിനം 8.23 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ സാധിക്കും. 131 കിലോമീറ്റ൪ ദൈ൪ഘ്യമുള്ള മെട്രോ റെയിൽ സാദിയാത്ത്, യാസ് ഐലൻറുകളിലേക്കും അൽ റഹാ ബീച്ചിലേക്കും പിന്നീട് വ്യാപിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ഇതോടൊപ്പം ഇത്തിഹാദ് ഫെഡറൽ റെയിൽവേയും കൂടി യാഥാ൪ഥ്യമാകുന്നതോടെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വ൪ധിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
