സിദ്ദുവിനെ മണ്ഡലത്തില്‍ കാണാനില്ല; വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം ഇനാം
text_fieldsഅമൃത്സ൪: ബി.ജെ.പി എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത്സിങ് സിദ്ദുവിനെ കാണാനില്ളെന്ന് അദ്ദേഹത്തിൻെറ മണ്ഡലത്തിൽ പോസ്റ്റ൪ പ്രചാരണം.
സിദ്ദുവിനെ കണ്ടത്തെുന്നവ൪ക്ക് രണ്ടു ലക്ഷം രൂപ ഇനാം നൽകുമെന്നും പോസ്റ്ററിൽ പറയുന്നു. അമൃത്സ൪ സംഘ൪ഷ് സമിതിയെന്ന എൻ.ജി.ഒയുടെ പേരിലാണ് പോസ്റ്ററുകൾ.
മണ്ഡലത്തിൽനിന്ന് സിദ്ദു ഏറെ നാളായി അപ്രത്യക്ഷനാണെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്ററിൽ അദ്ദേഹത്തിൻെറ ഈ നടപടിയിൽ ജനം വളരെ അസ്വസ്ഥരാണെന്നും പറയുന്നു.
അമൃത്സറിനെ പാരിസ് ആക്കുമെന്നതുൾപ്പെടെ വലിയ വാഗ്ദാനങ്ങളായിരുന്നു സിദ്ദു നൽകിയതെന്നും എന്നാൽ, അദ്ദേഹം ജനങ്ങളെ വഞ്ചിക്കുകയാണെന്നും അമൃത്സ൪ സംഘ൪ഷ് സമിതി പ്രസിഡൻറ് രമൺ ബക്ഷി പറഞ്ഞു.
അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടാൻ നിരവധി നാളായി തങ്ങൾ ശ്രമിക്കുകയാണ്. എന്നാൽ, ഫോൺ ബിസിയാണെന്നാണ് പറയുന്നത്.
അതേസമയം, സിദ്ദു മുംബൈയിൽ ടെലിവിഷൻ ഷോകളും ക്രിക്കറ്റ് കമൻററിയും മറ്റുമായി തിരക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
