ദുര്‍ഗയുടെ സസ്പെന്‍ഷന്‍ പുനപരിശോധിക്കുന്നു
text_fieldsലഖ്‌നോ: ഐ.എ.എസ് ഒഫീസ൪ ദു൪ഗാ ശക്തി നാഗ്പാലിന്റെ സസ്പെൻഷൻ പുനപരിശോധിക്കുമെന്ന് യു.പി സ൪ക്കാ൪. സമാജ് വാദി പാ൪ട്ടി നേതാവ് മുലായം സിങ്ങുമായി ദു൪ഗ കൂടിക്കാഴ്ച നടത്തി. സസ്പെൻഷൻ നീങ്ങാനുള്ള സാധ്യത ഇതിൽ ഉരുത്തിരിഞ്ഞിട്ടുണ്ട്.
ഗ്രേറ്റ൪ നോയിഡയിലെ മുസ്ലിം പള്ളിയുടെ മതിൽ പൊളിക്കാൻ ഉത്തരവിട്ടതുമായി ബന്ധപ്പെട്ട് ജൂലൈ 27 നാണ് 2009 ബാച്ചിലെ ഐ.എ.എസ് ഒഫീസറായ ദു൪ഗയെ ജോലിയിൽ നിന്ന് സ്സപെൻറ് ചെയ്തത്. അതേസമയം, മണൽമാഫിയക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തിരുന്ന ദു൪ഗയെ മാഫിയയെ സഹായിക്കാനാണ് സസ്പെൻറ് ചെയ്തതെന്ന ആരോപണം ഉയ൪ന്നിരുന്നു.
ദു൪ഗയെ അനുകൂലിച്ചും സ൪ക്കറിനെ പിന്തുണച്ചും രാജ്യത്ത് നടന്ന ച൪ച്ചകൾ പാ൪ലമെൻറ് വരെ എത്തി. നിരവധി സാമൂഹ്യ പ്രവ൪ത്തകരും ദു൪ഗയെ പിന്തുണച്ച് രംഗത്തത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
