സലിംരാജ്: സര്‍ക്കാറിന്റെ അനുകൂല നിലപാടില്‍ സുധീരന് അതൃപ്തി
text_fieldsകൊല്ലം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാൻ സലിം രാജിന് അനുകൂലമായി അഡ്വക്കറ്റ് ജനറൽ ഹൈകോടതിയിൽ ഹാജരാകുന്നത് സംബന്ധിച്ച സ൪ക്കാ൪ നിലപാടിനെ അനുകൂലിക്കുന്നില്ളെന്ന് മുതി൪ന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.
വ്യാജരേഖ ഉപയോഗിച്ച് ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ സലിം രാജിൻെറ മൊബൈൽ ഫോൺ വിശദാംശങ്ങൾ പിടിച്ചെടുക്കുന്നതിനെ അഡ്വ. ജനറൽ ഹൈകോടതിയിൽ എതി൪ത്തിരുന്നു. ഇതുൾപ്പെടെ പല കാര്യങ്ങളിലുമുള്ള അതൃപ്തി പാ൪ട്ടി ഫോറങ്ങളിൽ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ അന്തരീക്ഷം മോശമാണ്. കൂടുതൽ പറഞ്ഞ് കാര്യങ്ങൾ വഷളാക്കാനില്ളെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
അധികാരത്തിൻെറ മറുവശമായി അഴിമതി മാറുന്ന സാഹചര്യത്തിൽ എല്ലാപക്ഷവും ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് കെ. പങ്കജാക്ഷൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവെ സുധീരൻ പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം വരാൻ പാടില്ല. രാഷ്ട്രീയസമൂഹം ഇക്കാര്യം ഗൗരവത്തോടെ കാണണം. മന്ത്രി ഷിബു ബേബിജോണടക്കം ആ൪.എസ്.പിയിൽനിന്ന് വിട്ടുപോയവരെയെല്ലാം തിരികെ കൊണ്ടുവരാനുള്ള ശ്രമം ഉണ്ടാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ആ൪.എസ്.പി മുൻ സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള പറഞ്ഞു.
ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ് കെ. തോമസ് അധ്യക്ഷത വഹിച്ചു.
പി.കെ. ഗുരുദാസൻ, എസ്. ത്യാഗരാജൻ, ടി.എം. പ്രഭ, കെ. സിസിലി, കല്ലട വിജയം, പി. പ്രകാശ് ബാബു, ടി.സി. വിജയൻ, ടി.കെ. സുൽഫി തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
