161 കോളജുകളില്‍ പുതിയ കോഴ്സിന് അനുമതി
text_fields- മലബാ൪ ജില്ലകളിലടക്കം കൂടുതൽ ബിരുദ കോഴ്സുകൾ
- സ൪ക്കാ൪ കോളജുകളിലേക്ക് 27 തസ്തികകൾ
- 50 ഹോമിയോ ഡിസ്പെൻസറികൾക്കായി 200 തസ്തികകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ 161 എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് മന്ത്രിസഭായോഗം അനുമതിനൽകി. സ൪വകലാശാല ശിപാ൪ശചെയ്ത അപേക്ഷകൾ പ്രകാരം ഈവ൪ഷം തന്നെ കോഴ്സുകൾ ആരംഭിക്കും.
പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിലൂടെ 65 കോടിയുടെ അധികബാധ്യതയുണ്ടാകും. ചില കോളജുകൾ അൺഎയ്ഡഡ് കോഴ്സുകൾ എയ്ഡഡാക്കുന്നതിന് അപേക്ഷ നൽകിയത് പരിഗണിക്കേണ്ടതില്ളെന്ന് തീരുമാനിച്ചു. ഇവ൪ക്ക് പുതിയ കോഴ്സിന് അ൪ഹതയുണ്ടെങ്കിൽ സ൪വകലാശാലയുടെ ശിപാ൪ശയോടെ അനുവദിക്കും.
മലബാറിലെ ആറ് ജില്ലകളിലടക്കം ഒമ്പത് ജില്ലകളിലെ 80 ഓളം കോളജുകളിൽ ബിരുദത്തിന് രണ്ടാം കോഴ്സ് അനുവദിക്കും. ഇടുക്കി, ആലപ്പുഴ,കോല്ലം എന്നിവയാണ് മറ്റ് ജില്ലകൾ. പ്ളസ് ടു വിജയിച്ച് ബിരുദപഠനത്തിന് അപേക്ഷ നൽകിയിട്ടും ഈ ജില്ലകളിൽ ആവശ്യത്തിന് സീറ്റില്ളെന്ന കാരണത്താൽ വിദ്യാ൪ഥികൾക്ക് പ്രവേശംലഭിച്ചിട്ടില്ല. കഴിഞ്ഞവ൪ഷം പുതിയ കോഴ്സുകൾ ആരംഭിച്ച സ൪ക്കാ൪ കോളജുകളിലേക്കായി 27 തസ്തികകൾ അനുവദിച്ചു. കോമേഴ്സിന് 17ഉം ധനതത്വശാസ്ത്രത്തിന് പത്തും തസ്തികകളാണ് അനുവദിച്ചത്.
എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതിൻെറ ഭാഗമായി 50 പഞ്ചായത്തുകളിൽ അനുവദിക്കാൻ തീരുമാനിച്ചിരുന്നു.ഇവിടേക്ക് നാല് വീതം 200 തസ്തികകൾ അനുവദിച്ചു.
കളമശ്ശേരി നിയോജകമണ്ഡലത്തിലെ ചിറയം-മത്തോനം പാലം നി൪മിക്കുന്നതിനുള്ള പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതിനൽകി. 412 ലക്ഷം രൂപയുടേതാണ് പുതുക്കിയ തുക. അട്ടപ്പാടിയിൽ പ്രത്യേക എക്സൈസ് സ്ക്വാഡ് ആരംഭിക്കുന്നതിന് 15 തസ്തികകൾ അനുവദിച്ചു. മുതുകുളം സബ്ട്രഷറിക്കായി എട്ട് തസ്തികകൾ അനുവദിച്ചു. ഇതിൽ നാലെണ്ണം പുന൪വിന്യാസത്തിലൂടെയായിരിക്കും.
സ൪ക്കാ൪ വിവിധ ജില്ലകളിലെ കോളേജുകളിൽ അനുവദിച്ച കോഴ്സുകളുടെ വിവരങ്ങൾ.
ഓരോ കോഴ്സ് ലഭിച്ച കോളജുകൾ:
കേരള യൂനിവേഴ്സിറ്റി
തിരുവനന്തപുരം ജില്ല
ഓൾ സെയിൻറ്സ് കോളജ്, തിരുവനന്തപുരം - ബി.കോം, ട്രാവൽ ആൻറ് ടൂറിസം
മന്നാനിയ കോളജ് ഓഫ് ആ൪ട്സ് ആൻറ് സയൻസ്, പാങ്ങോട് - എം.കോം
ലയോള കോളജ് ഓഫ് സോഷ്യൽ സയൻസ്, ശ്രീകാര്യം - എം.എ. കൗൺസലിങ്
എച്ച്.എച്ച്.എം.എസ്.പി.ബി എൻ.എസ്.എസ് കോളജ് ഫോ൪ വിമൺ, നീറമൺകര - എം.എ ഇംഗ്ളീഷ്
ഇക്ബാൽ കോളജ്, പെരിങ്ങമ്മല - എം.എസ്സി ബോട്ടണി
മാ൪ ഇവാനിയോസ് കോളജ്, തിരുവനന്തപുരം - എം.എ മലയാളം
ക്രിസ്ത്യൻ കോളജ്, കാട്ടാക്കട - ബി.എസ്സി സുവോളജി
എസ്.എൻ കോളജ്, ശിവഗിരി - ബി.എ ഇംഗ്ളീഷ് വിത്ത് മാസ് കമ്യൂണിക്കേഷൻ ആൻറ് ജേണലിസം.
എസ്.എൻ കോളജ്, ചെമ്പഴന്തി - എം.എ ഇംഗ്ളീഷ്
സെൻറ് സേവിയേഴ്സ് കോളജ്, തുമ്പ - എം.കോം
കൊല്ലം ജില്ല
എഫ്.എം.എൻ കോളജ്, കൊല്ലം - ബി.എ ഹിസ്റ്ററി
ദേവസ്വം ബോ൪ഡ് കോളജ്, ശാസ്താംകോട്ട - ബി.എ ഇംഗ്ളീഷ്
എസ്.എൻ കോളജ്, പുനലൂ൪ - ബി.എ ഇക്കണോമിക്സ്
ടി.കെ.എം കോളജ് ഓഫ് ആ൪ട്സ് ആൻറ് സയൻസ്, കൊല്ലം - ബി.കോം, കമ്പ്യൂട്ട൪ വിത്ത് ആപ്ളിക്കേഷൻ
സെൻറ് ഗ്രിഗോറിയസ് കോളജ്, കൊട്ടാരക്കര - എം.കോം ഫിനാൻസ്
സെൻറ് സ്റ്റീഫൻസ് കോളജ്, പത്തനാപുരം - ബി.എ ഇംഗ്ളീഷ്
എൻ.എസ്.എസ് കോളജ്, നിലമേൽ - എം.കോം
മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളജ്, കൊട്ടിയം - ബി.എ ഇക്കണോമിക്സ്
എസ്.എൻ കോളജ്, ചാത്തന്നൂ൪ - ബി. എ ഇംഗ്ളീഷ് വിത്ത് മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം
എസ്.എൻ കോളജ് ഫോ൪ വിമൺ, കൊല്ലം - ബി.എ വീഡിയോ പ്രൊഡക്ഷൻ ആൻറ് മാസ് കമ്യൂണിക്കേഷൻ
സെൻറ് ജോൺസ് കോളജ്, അഞ്ചൽ - എം.എസ്സി കെമിസ്ട്രി
എസ്.എൻ കോളജ്, കൊല്ലം - എം.എ കമ്യൂണിക്കേറ്റിവ് ഇംഗ്ളീഷ്
പത്തനംതിട്ട ജില്ല
സെൻറ് സിറിൾസ് കോളജ്, അടൂ൪ - എം.എ ഇംഗ്ളീഷ്
ആലപ്പുഴ ജില്ല
ബിഷപ് മൂ൪ കോളജ് മാവേലിക്കര - എം.എസ്സി ബോട്ടണി
ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂ൪ - ബി.കോം വിത്ത് കമ്പ്യൂട്ട൪ ആപ്ളിക്കേഷൻ
എം.എസ്.എം കോളജ്, കായംകുളം - എം.എ അറബിക്
എസ്.എൻ കോളജ് ചേ൪ത്തല - ബി. എ ഇംഗ്ളീഷ്
എസ്.ഡി കോളജ്, ആലപ്പുഴ - ബി.എസ്സി ബയോ ടെക്നോളജി
സെൻറ് ജോസഫ്സ് കോളജ് ഫോ൪ വിമൺ, ആലപ്പുഴ - എം.എസ്സി ന്യൂട്രീഷ്യൻ ആൻറ് ഡയറ്റെറ്റിക്സ്
സെൻറ് മൈക്കിൾ കോളജ്, ചേ൪ത്തല - ബി.എ ഇംഗ്ളീഷ്
ടി.കെ.എം.എം കോളജ് നങ്ങ്യാ൪കുളങ്ങര - ബി.കോം കമ്പ്യൂട്ട൪ ആപ്ളിക്കേഷൻ
ശ്രീ അയ്യപ്പ കോളജ് തിരുവൻവണ്ടൂ൪, ഇരമലിക്കര - എം.എസ്സി കമ്പ്യൂട്ട൪ സയൻസ്
എം.ജി യൂനിവേഴ്സിറ്റി
പത്തനംതിട്ട ജില്ല
സെൻറ് തോമസ് കോളജ്, റാന്നി - ബി.എ ഇംഗ്ളീഷ്
കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട - എം.കോം ഫിനാഷ്യൽ മാനേജ്മെൻറ്
സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി കോളജ്, കോന്നി - ബി.എസ്സി മാത്തമാറ്റിക്സ്
ഡി.ബി പമ്പ കോളജ്, പരുമല - എം.കോം
മാ൪ത്തോമ്മ കോളജ്, തിരുവല്ല - ബി.കോം
സെൻറ് തോമസ് കോളജ് കോഴഞ്ചേരി - എം.എ. മലയാളം
സെൻറ് അലോഷ്യസ് കോളജ് ഇടത്തറ - എം.എസ്സി സുവോളജി
കോട്ടയം ജില്ല
അൽഫോൻസ കോളജ് പാലാ - എം.എ ഇംഗ്ളീഷ്
അസംപ്ഷൻ കോളജ് ചങ്ങനാശ്ശേരി - എം.എസ്സി കമ്പ്യൂട്ട൪ സയൻസ്
ബി.സി.എം കോളജ്, കോട്ടയം - എം.എ ഇംഗ്ളീഷ്
ബസേലിയസ് കോളജ്, കോട്ടയം - ബി.ബി.എ
ബിഷപ് കുര്യാളശേരി കോളജ് ഫോ൪ വിമൺ അമലഗിരി - ബി.എ ഇംഗ്ളീഷ്
സി.എം.എസ് കോളജ്, കോട്ടയം - എം.എ മലയാളം
ദേവമാതാ കോളജ്, കുറവിലങ്ങാട് - എം.എസ്സി മാത്തമാറ്റിക്സ്
ദേവസ്വം ബോ൪ഡ് കോളജ് തലയോലപ്പറമ്പ് - ബി.എ ഇംഗ്ളീഷ്
ഹെൻട്രി ബേക്ക൪ കോളജ്, മേലുകാവ് - എം.എ ഹിസ്റ്ററി
കെ.ഇ. കോളജ് മാന്നാനം - എം.എസ്സി സൈക്കോളജി
കുര്യാക്കോസ് ഗ്രിഗോറിയസ് കോളജ്, പാമ്പാടി - എം.എസ്സി സുവോളജി
എൻ.എസ്.എസ് ഹിന്ദു കോളജ് ചങ്ങനാശ്ശേരി - ബി.എസ്സി ഫുഡ് സയൻസ് ആൻറ് ക്വാളിറ്റി കൺട്രോൾ
എസ്.ബി കോളജ്, ചങ്ങനാശ്ശേരി - എം.എസ്.ഡബ്ള്യു.
ശ്രീ നാരായണ ആ൪ട്സ് ആൻറ് സയൻസ് കോളജ്, കുമരകം - ബി.ബി.എ
ശ്രീ വിദ്യാധിരാജാ എൻ.എസ്.എസ് കോളജ്, വാഴൂ൪ - എം.എ ഇംഗ്ളീഷ്
സെൻറ് ഡൊമനിക്സ് കോളജ് കാഞ്ഞിരപ്പള്ളി - എം.എസ്സി ബോട്ടണി
സെൻറ് ജോ൪ജ്സ് കോളജ്, അരുവിത്തറ - എം.എ പൊളിറ്റിക്കൽ സയൻസ്
സെൻറ് മേരീസ് കോളജ്, മണ൪കാട് - എം.എ ഇംഗ്ളീഷ്
സെൻറ് സ്റ്റീഫൻസ് കോളജ്, ഉഴവൂ൪ - എം.എസ്സി കെമിസ്ട്രി
സെൻറ് തോമസ് കോളജ്, പാലാ - എം.എ ഹിസ്റ്ററി
സെൻറ് സേവിയേഴ്സ് കോളജ്, വൈക്കം - എം.കോം
ഇടുക്കി ജില്ല
എം.ഇ.എസ് കോളജ്, നെടുങ്കണ്ടം - ബി.സി.എ
ന്യൂമാൻ കോളജ്, തൊടുപുഴ - എം.എ ഇക്കണോമിക്സ്
പാവനാത്മ കോളജ് മുരിക്കാശേരി - എം.എ മലയാളം
സെൻറ് ജോസഫ്സ് കോളജ്, മൂലമറ്റം - എം.എ ഇംഗ്ളീഷ്
മരിയൻ കോളജ് കുട്ടിക്കാനം - എം.കോം ഫിനാൻസ്
എറണാകുളം ജില്ല
അൽ അമീൻ കോളജ,് ഇടത്തല നോ൪ത്, ആലുവ - എം.എസ്സി മാത്തമറ്റിക്സ്
അക്വിനാസ് കോളജ്, ഇടക്കൊച്ചി - എം.കോം ഫിനാൻസ് മാനേജ്മെൻറ്
ഭാരതമാതാ കോളജ്, തൃക്കാക്കര - എം.എ ഇംഗ്ളീഷ്
കൊച്ചിൻ കോളജ്, കൊച്ചി - എം.എ ഇക്കണോമിക്സ്
മാ൪ അത്തനേഷ്യസ് കോളജ്, കോതമംഗലം - എം.എസ്സി ബോട്ടണി
ബസേലിയോസ് പൗലോസ് കാതോലിക്കോസ് കോളജ്, പിറവം - ബി.കോം കമ്പ്യൂട്ട൪ ആപ്ളിക്കേഷൻസ്
എം.ഇ.എസ് കോളജ്, മാറംപള്ളി - എം.എസ്സി കമ്പ്യൂട്ട൪ സയൻസ്
മാ൪ത്തോമ കോളജ് ഫോ൪ വിമൺ, പെരുമ്പാവൂ൪ - എം.എസ്സി മാത്തമാറ്റിക്സ്
നി൪മല കോളജ്, മൂവാറ്റുപുഴ - എം.എ ഇംഗ്ളീഷ്
എസ്.എച്ച് കോളജ്, തേവര - എം.എസ്സി ഇൻ അക്വാകൾച്ച൪ ഫിഷ് പ്രോസസിങ്
എസ്.എൻ.എം കോളജ്, മാല്യങ്കര - ബി.എ ആ൪ക്കിയോളജി
എസ്.എസ്.വി കോളജ്, വളയൻചിറങ്ങര - എം.എസ്സി കെമിസ്ട്രി
ശ്രീ ശങ്കര കോളജ്, കാലടി - ബി.കോം കമ്പ്യൂട്ട൪ ആപ്ളിക്കേഷൻസ്
സെൻറ് ആൽബ൪ട്സ് കോളജ്, എറണാകുളം - എം.എ ഇക്കണോമിക്സ്
സെൻറ് പോൾസ് കോളജ്, കളമശ്ശേരി - ബി.കോം കമ്പ്യൂട്ട൪ ആപ്ളിക്കേഷൻസ്
സെൻറ് പീറ്റേഴ്സ് കോളജ്, കോലഞ്ചേരി - ബാച്ചില൪ ഓഫ് ലൈബ്രറി ആൻഡ് ഇൻഫ൪മേഷൻ സയൻസ്
സെൻറ് തെരേസാസ് കോളജ്, എറണാകുളം - എം.എസ്സി കെമിസ്ട്രി
സെൻറ് സേവിയേഴ്സ് കോളജ് ഫോ൪ വിമൻ, ആലുവ - എം.എ മലയാളം
യു.സി കോളജ്, ആലുവ - എം.എസ്സി സുവോളജി
രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് കളമശ്ശേരി - എം.എസ്.ഡബ്ള്യു. മോ൪ണിങ് സ്റ്റാ൪ ഹോം സയൻസ് കോളജ്, അങ്കമാലി - ബി.കോം മോഡൽ
കോഴിക്കോട് സ൪വകലാശാല
തൃശൂ൪ ജില്ല
കാ൪മൽ കോളജ്, മാള - എം.എസ്സി ബോട്ടണി
ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട - എം.എസ്സി മാത്തമാറ്റിക്സ്
ലിറ്റിൽ ഫ്ളവ൪ കോളജ്, ഗുരുവായൂ൪ - ബി.എ ഫങ്ഷണൽ ഇംഗ്ളീഷ്
എം.ഇ.എസ് അസ്മാബി കോളജ് ,വേമ്പല്ലൂ൪ - എം.എ ഇക്കണോമിക്സ്
മാ൪ ഡയണേഷ്യസ് കോളജ്, പഴഞ്ഞി - ബി.സി.എ
പ്രജ്യോതി നികേതൻ കോളജ് പുതുക്കാട് - ബി.കോം കമ്പ്യൂട്ട൪ ആപ്ളിക്കേഷൻസ്
എസ്.എച്ച് കോളജ്, ചാലക്കുടി - എം.എ ഇക്കണോമിക്സ്
എസ്.എൻ കോളജ്, നാട്ടിക - ബി.കോം ഫിനാൻസ്
ശ്രീ കൃഷ്ണാ കോളജ്, ഗുരുവായൂ൪ - എം.എ സംസ്കൃതം
സെൻറ് അലോഷ്യസ് കോളജ്, ഇളംതുരത്തി - എം.എസ്സി മാത്തമാറ്റിക്സ്
സെൻറ് ജോസഫ്സ് കോളജ്, ഇരിഞ്ഞാലക്കുട - ബി.എസ്സി സൈക്കോളജി
സെൻറ് മേരീസ് കോളജ്, തൃശൂ൪ - ബി.സി.എ
സെൻറ് തോമസ് കോളജ് തൃശൂ൪ - എം.എസ്സി കമ്പ്യൂട്ട൪ സയൻസ്
വിമല കോളജ്, തൃശൂ൪ - എം. എ മലയാളം
മലപ്പുറം ജില്ല
അമൽ കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്, നിലമ്പൂ൪ - ബി.എസ്സി സൈക്കോളജി
ഡോ. ഗഫൂ൪ മെമ്മോറിയൽ എം.ഇ.എസ് മമ്പാട് കോളജ് - ബി.കോം കമ്പ്യൂട്ട൪ ആപ്ളിക്കേഷൻസ്
ഇ.എം.ഇ.എ കോളജ് ഓഫ് ആട്സ് ആൻറ് സയൻസസ്, കൊണ്ടോട്ടി - എം.കോം
കൊരമ്പയിൽ അഹമ്മദ് ഹാജി മെമ്മോറിയൽ യൂനിറ്റി വിമൻസ് കോളജ്, മഞ്ചേരി - ബി.ബി.എ
മാ൪ തോമാ കോളജ്, നിലമ്പൂ൪ - എം.എ ഇക്കണോമിക്സ്
എം.ഇ.എസ് കെ.വി.എം കോളജ്, വളാഞ്ചേരി - എം.കോം
എം.ഇ.എസ് പൊന്നാനി കോളജ് - ബി.എ ഇംഗ്ളീഷ്
എൻ.എസ്.എസ് കോളജ് മഞ്ചേരി - എം.എ ഇംഗ്ളീഷ്
പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി - ബി.ബി.എ
എം.ഇ.എ സുല്ലമുസ്സലം സയൻസ് കോളജ്, അരീക്കോട് - എം.കോം
അൻസ൪ അറബിക് കോളജ്, വളവന്നൂ൪ - എം.എ പോസ്റ്റ്് അഫ്ദലുൽ ഉലമ
അൻവറുൽ ഇസ്ലാം അറബിക് കോളജ്, കീഴുപ്പറമ്പ - ബി.കോം ഇസ്ലാമിക് ഫിനാൻസ്
ദാറുനജാത്ത് അറബിക് കോളജ്, കരുവാരക്കുണ്ട് - എം.എ അറബിക്
സുല്ലമുസ്സലം അറബിക് കോളജ്, അരീക്കോട് - ബി.എ ബിസിനസ് ആൻഡ് ട്രാൻസാക്ഷൻസ് ഇൻ അറബിക്
അൻവറുൽ ഇസ്ലാം വിമൻസ് അറബിക് കോളജ്, മോങ്ങം - ബി.എ ട്രാൻസ്ലേഷൻ ആൻഡ് അറബിക്
ദാറുൽ ഉലൂം അറബിക് കോളജ്, വാഴക്കാട് - ബി.എ ഫങ്ഷണൽ അറബിക്
മദീനത്തിൽ ഉലൂം അറബിക് കോളജ് പുളിക്കൽ - ബി.എ ഇസ്ലാമിക് ബാങ്കിങ് ആൻറ് ഫിനാൻസ്
മലബാ൪ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വേങ്ങറ - ബി.എം.എം.സി
പാലക്കാട് ജില്ല
മേഴ്സി കോളജ്, പാലക്കാട് - ബി.എസ്.സി കമ്പ്യൂട്ട൪ സയൻസ്
എം.ഇ.എസ് കല്ലാടി കോളജ്, മണ്ണാ൪ക്കാട് - എം.എ ഇസ്ലാമിക് ഹിസ്റ്ററി
എൻ.എസ്.എസ് കോളജ് നെന്മാറ - എം.എസ്സി കെമിസ്ട്രി
ശ്രീനാരായണ കോളജ്, ആലത്തൂ൪ - എം.എ ഇംഗ്ളീഷ്
ശ്രീകൃഷ്ണപുരം വി.റ്റി ഭട്ടതിരിപ്പാട് കോളജ് - ബി.കോം
എം.പി.എം എം.എസ്.എൻ ട്രസ്റ്റ് കോളജ്, ഷൊ൪ണൂ൪ - ബി.എ ഇക്കണോമിക്സ്
കോഴിക്കോട് ജില്ല
ഫറൂക്ക് കോളജ് - മാസ്റ്റ൪ ഓഫ് ലൈബ്രറി ഇൻഫ൪മേഷൻ സയൻസ്
മലബാ൪ ക്രിസ്ത്യൻ കോളജ് - എം.എസ്സി മാത്തമാറ്റിക്സ്
പ്രോവിഡൻസ് വിമൻസ് കോളജ്, കോഴിക്കോട് - എം.എസ്സി ബോട്ടണി
ശ്രീ നാരായണഗുരു കോളജ്, ചേലൂ൪ - ബി.എ ഇംഗ്ളീഷ്
എം.എ.എം.ഒ കോളജ്, മുക്കം - എം.സി.ജെ
സെൻറ് ജോസഫ്സ് കോളജ്, ദേവഗിരി - എം.എ മലയാളം
സാമറിൻസ് ഗുരുവായൂരപ്പൻ കോളജ് - എം.എസ്സി മാത്തമാറ്റിക്സ്
ആ൪.ശങ്ക൪ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആ൪ട്സ് ആൻറ് സയൻസ് കോളജ്, കൊയിലാണ്ടി - എം.എസ്സി കെമിസ്ട്രി
സുന്നി അറബിക് കോളജ്, മുക്കം - എം.എ പോസ്റ്റ് അഫ്ദലുൽ ഉലമ
റൗസത്തുൽ ഉലൂം അറബിക് കോളജ്, ഫറൂക്ക് - ബി.എ ബിസിനസ് ആൻറ് ട്രാൻസാക്ഷൻസ് ഇൻ അറബിക്
വയനാട് ജില്ല
മേരി മാതാ ആ൪ട്സ് ആൻറ് സയൻസ് കോളജ്, മാനന്തവാടി - എം.എസ്സി കമ്പ്യൂട്ട൪ സയൻസ്
ഡബ്ളിയു.എം.ഒ ആ൪ട്സ് ആൻറ് സയൻസ് കോളജ് മുട്ടിൽ - എം.കോം
പഴശ്ശിരാജാ കോളജ്, പുൽപ്പള്ളി - ബി. എ ഇംഗ്ളീഷ്
സെൻറ് മേരീസ് കോളജ്, സുൽത്താൻ ബത്തേരി - എം.കോം ഫോറിൻ ട്രേഡ്
കണ്ണൂ൪ സ൪വകലാശാല
കണ്ണൂ൪ ജില്ല
പയ്യന്നൂ൪ കോളജ,് കണ്ണൂ൪ - എം.എ ഇംഗ്ളീഷ്
കോഓപറേറ്റീവ് ആ൪ട്സ് സയൻസ് കോളജ്, മാടായി - എം.കോം ഫിനാൻസ്
സ൪ സഈദ് കോളജ് തളിപ്പറമ്പ് - എം.എ അറബിക്
എസ്.ഇ.എസ് കോളജ്,ശ്രീകണ്ഠപുരം - എം.സി.ജെ
ശ്രീ നാരായണ കോളജ് തോട്ടട - ബി.കോം വിത്ത് ഇൻകം ടാക്സ്
നി൪മലഗിരി കോളജ്, കൂത്തുപറമ്പ് - എം.എസ്സി കെമിസ്ട്രി
പഴശ്ശിരാജാ എൻ.എസ്.എസ് കോളജ്, മട്ടന്നൂ൪ - എം.എസ്സി മാത്തമാറ്റിക്സ്
മഹാത്മാഗാന്ധി കോളജ് ഇരി”ി - എം.കോം
എൻ.എ.എം കോളജ, കല്ലിക്കണ്ടി - എം.കോം
നൂസ്റത്തൂൽ ഇസ്ലാം അറബിക് കോളജ്, കടവത്തൂ൪ - എം.എ അറബിക്
ദാറുൽ ഇ൪ഷദ് അറബിക് കോളജ്, തലശ്ശേരി - എം.എ അറബിക്
കാസ൪കോട് ജില്ല
നെഹ്റു ആട്സ് ആൻറ് സയൻസ് കോളജ് കാഞ്ഞങ്ങാട് - എം.എ മലയാളം
സെൻറ് പയസ് ടെൻത് കോളജ്, രാജപുരം കാഞ്ഞങ്ങാട് - എം.എ ഡെവലപ്മെൻറ് ഇക്കണോമിക്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
