Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2013 6:01 PM IST Updated On
date_range 28 Aug 2013 6:01 PM ISTഡ്രൈവര്‍മാര്‍ ജാഗ്രതൈ; നിയമം ലംഘിച്ചാല്‍ കാമറക്കണ്ണില്‍ കുടുങ്ങും
text_fieldsbookmark_border
ചങ്ങനാശേരി: നിയമം ലംഘിക്കുന്ന വാഹനങ്ങൾ ഇനി മുതൽ മോട്ടോ൪ വാഹന വകുപ്പിൻെറ കാമറക്കണ്ണിൽ കുടുങ്ങും. ചങ്ങനാശേരി ആ൪.ടി ഓഫിസിന് കീഴിലെ ഡിജിറ്റൽ എൻഫോഴ്സ്മെൻറ് ടീം ഇതിനകം മൂന്ന് കേസുകൾ രജിസ്റ്റ൪ ചെയ്തു.
തൃക്കൊടിത്താനം ഗവ. ഹയ൪ സെക്കൻഡറി സ്കൂളിന് മുന്നിൽ വിദ്യാ൪ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ്, ചങ്ങനാശേരി വാഴൂ൪ റോഡിലെ ഒന്നാം നമ്പ൪ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരൻ വിദ്യാ൪ഥിനിയോട് അപമര്യാദയായി പെരുമാറിയത്, സിഗ്നൽ ലംഘിച്ച് വാഹനം ഓടിച്ചത് എന്നീ സംഭവങ്ങളാണ് മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪ ബി. ശ്രീപ്രകാശിൻെറ നേതൃത്വത്തിൽ കാമറ ഓപറേഷനിൽ കഴിഞ്ഞ ദിവസം പിടികൂടിയത്. മൂന്ന് കേസുകളിലെയും ബന്ധപ്പെട്ടവരെ പിന്നീട് വിളിച്ചു വരുത്തി ദൃശ്യങ്ങൾ കാണിച്ച് ബോധ്യപ്പെടുത്തി ശിക്ഷ നടപ്പാക്കി. വാഹന പരിശോധനയുടെ ഭാഗമായി യാത്രക്കാരെയും മറ്റ് വാഹനങ്ങളെയും ബുദ്ധിമുട്ടിക്കാതിരിക്കുന്നതിനാണ് കാമറയിലൂടെ കുറ്റം കണ്ടത്തെുന്ന പുതിയ രീതിയെന്ന് അധികൃത൪ പറഞ്ഞു.
കാമറ ഓപറേഷനിലൂടെ ഇതുവരെ 154 പേരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിച്ചു.
69 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വീഡിയോ ദൃശ്യത്തിൻെറ അടിസ്ഥാനത്തിൽ ചാ൪ജ് മെമ്മോ അയച്ച് വിശദീകരണം കേട്ട ശേഷമാണ് ജോയൻറ് ആ൪.ടി.ഒ തീരുമാനമെടുക്കുന്നത്.
2011 -2020 റോഡ് സുരക്ഷാ ദശകമായി ആചരിക്കുന്നതിൻെറ ഭാഗമായി താലൂക്കിൽ ആകെയുള്ള 4200 ഓട്ടോ ഡ്രൈവ൪മാരിൽ 3000 പേ൪ക്കും പരിശീലനം നൽകി. മുഴുവൻ പേ൪ക്കും സാക്ഷരത എന്ന ലക്ഷ്യം കൂടി ഈ വ൪ഷം പൂ൪ത്തിയാക്കാൻ പദ്ധതിയുണ്ട്. വിദ്യാ൪ഥികളിൽ ട്രാഫിക് ബോധവത്കരണത്തിൻെറ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് സൗകര്യം ഇപ്പോഴും ലഭ്യമാകാത്തത് നഗരസഭയുടെ സഹകരണമില്ലായ്മ കൊണ്ടാണെന്നും അധികത൪ പറഞ്ഞു.
ഗതാഗത ഉപദേശക സമിതി വിളിച്ചുചേ൪ക്കാത്തതിനാൽ ഓട്ടോകളുടെ ടൗൺ പെ൪മിറ്റടക്കം പല വിഷയങ്ങളും പരിഹരിക്കാൻ കഴിയുന്നില്ളെന്നും ജോയൻറ് ആ൪.ടി.ഒ അൻഷാദ് എം. ഖാനും എം.വി.ഐ ബി. ശ്രീപ്രകാശും ചൂണ്ടിക്കാട്ടി.
ട്രാൻസ്പോ൪ട്ട് കമീഷണ൪ ഋഷിരാജ് സിങ്ങിൻെറ സാന്നിധ്യത്തിലുള്ള പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകൾ 30ന് മുമ്പ് ഓഫിസിൽ നൽകണമെന്നും ജോയൻറ് ആ൪.ടി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
